Connect with us

ആ നോട്ടത്തിൽ റോബിൻ അടിതെറ്റി വീണോ? ദിൽഷയെ തട്ടി മാറ്റി ആരതി വിവാഹം ഉടനെയോ? ആരതി ആള് ചില്ലറക്കാരിയല്ല!

TV Shows

ആ നോട്ടത്തിൽ റോബിൻ അടിതെറ്റി വീണോ? ദിൽഷയെ തട്ടി മാറ്റി ആരതി വിവാഹം ഉടനെയോ? ആരതി ആള് ചില്ലറക്കാരിയല്ല!

ആ നോട്ടത്തിൽ റോബിൻ അടിതെറ്റി വീണോ? ദിൽഷയെ തട്ടി മാറ്റി ആരതി വിവാഹം ഉടനെയോ? ആരതി ആള് ചില്ലറക്കാരിയല്ല!

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ മത്സരരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ. ബിഗ് ബോസിന്റെ തുടക്കത്തില്‍ പലര്‍ക്കും അറിയാതിരുന്ന റോബിന്‍ ഇന്ന് കേരളം മുഴുവന്‍ ആരാധകരുള്ള താരമാണ്. സഹ മത്സരാര്‍ത്ഥിയെ കയ്യേറ്റം ചെയ്തതിന് പുറത്താക്കപ്പെട്ട താരമാണ് റോബിന്‍. എന്നാല്‍ ഇതൊന്നും റോബിനുള്ള ജനപിന്തുണ കുറയ്ക്കുന്നില്ല. താരത്തെ കാണാനായി നിരവധി പേരായിരുന്നു വിമാനത്താവളത്തില്‍ എത്തിയത്. പിന്നീട് റോബിന്‍ പങ്കെടുത്ത പരിപാടികളിലെല്ലാം വലിയ ജനസാന്നിധ്യമുണ്ടായിരുന്നു. ഉദ്ഘാടനങ്ങളുടേയും അഭിമുഖങ്ങളുടേയും ഷോകളുടേയുമൊക്കെ തിരക്കിലാണ് റോബിന്‍ ഇപ്പോള്‍.

റോബിന്റെ അഭിമുഖങ്ങളില്‍ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. ഇക്കൂട്ടത്തില്‍ ശ്രദ്ധ നേടിയത് ഒരു സുന്ദരി കൂടീയാണ്. സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഏറ്റവും അധികം തിരയുന്നത് ആരതി എന്ന് പേരുള്ള ആ കുട്ടി ആരാണെന്നാണ്. റോബിനെ ഇന്റര്‍വ്യു ചെയ്യാന്‍ വന്ന് താരമായി മാറിയ ആ പെണ്‍കുട്ടി ചില്ലറക്കാരിയല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അഭിമുഖത്തിന് ശേഷം റോബിന്‍ അവതാരകയ്ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. ആ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയത്. ഇതോടെയാണ് ആരാണ് ഈ സുന്ദരി എന്ന അന്വേഷണം സോഷ്യല്‍ മീഡിയ ആരംഭിച്ചത്. റോബിനൊപ്പം ചിത്രത്തിലുള്ളത് അവതാരകയായ ആരതിയാണ്. പക്ഷെ ചില്ലറക്കാരിയല്ല ആരതി.

കോയമ്പത്തൂരില്‍ നിന്നും ബി എസ് സി ഫാഷന്‍ ടെക്നോളജി പൂര്‍ത്തിയാക്കിയ ആരതി ഒരു ഡിസൈനറാണ്. ഇതിന് പുറമെ സംരംഭക കൂടിയാണ് ആരതി. പൊഡീസ് എന്ന ബൊടിക്യു സ്വന്തമായി നടത്തുന്നുണ്ട് ആരതി, ബിസിനസ്സിനൊപ്പം അഭിനയ ലോകത്തും സജീവമാണ്. തെലുങ്കില്‍ രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ തന്റെ തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ആരതി. അങ്ങനെ, ഡിസൈനര്‍, അവതാരക, സംരംഭക, മോഡല്‍, നടി എന്നിങ്ങനെ പലമേഖലകളില്‍ കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയാണ് ആരതി.

അഭിമുഖം ചെയ്യാന്‍ വന്ന അവതാരകരില്‍ ഒരാളായിരുന്നു ആരതി. തുടക്കം മുതലേ ചോദ്യങ്ങള്‍ ഒന്നും ചോദിക്കാതെ റോബിനെ തന്നെ നോക്കിയിരിയ്ക്കുകയായിരുന്നു. എന്നാല്‍ താന്‍ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 പൂര്‍ണമായും കണ്ടിട്ടില്ലെന്നാണ് ആരതി പറയുന്നത്. പക്ഷെ റോബിന്‍ വന്ന ഭാഗങ്ങള്‍ എല്ലാം കണ്ടിട്ടുണ്ട് എന്നും ആരതി പറയുന്നുണ്ടായിരുന്നു.

നിങ്ങൾ തമ്മിൽ നല്ല മാച്ചാണ്, ദിൽഷയോട് പോകാൻ പറ , ഡോകട്ർ ദിൽഷയുടെ പിന്നാലെ ഇനി പോകരുത്, ഈ കുട്ടിയെ വിവാഹം ചെയ്‌തോളൂ, ദിൽഷയുടെ അഭിമുഖം കാണുമ്പോൾ ഡോകട്റീ വിവാഹം കഴിക്കാൻ തലപര്യമില്ലാത്തത് പോലെ തോനുന്നു, എന്തായാലും dr. ആണ്‌ താരം… Dr.ന്റെ ചിരി കണ്ടാൽ സൗന്ദര്യ ബോധം ഉള്ള ആർക്കും ഇഷ്ടം തോന്നും.. ആ കുട്ടിയെ പോലെ എത്രയോ നല്ല കുട്ടികൾ ആഗ്രഹിക്കുന്നു ഇതൊക്കെ… ദിൽഷയുടെഒരു ജാട… Dr. ജനുവിന് ആയത് കൊണ്ട് ഇഷ്ടം പറഞ്ഞു അത്രതന്നെ…. തുടങ്ങിയ കമന്റുകളാണ് ഡോക്ടറിന്റെയും പോസ്റ്റിന് താഴെ ആരാധകർ കുറിക്കുന്നത്

എന്തായാലും ഇവർ രണ്ട് പേരുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ട്രോളുകളിലും നിറഞ്ഞ് നിൽക്കുകയാണ്. വിവാഹം പ്രണയം എന്നൊക്കെ പറയുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. ആരാധകരുടെ കമെന്റുകൾ കണ്ട് അവർ വിവാഹം കഴിക്കാൻ പോകുന്നില്ല. അത് ദിൽഷയാണെങ്കിലും ആരതിയാണെങ്കിലും

More in TV Shows

Trending

Recent

To Top