News
എന്റെയും എന്റെ കുടുംബത്തിന്റേയും ജീവന ഭീഷണിയുണ്ട്; പോലീസിൽ അറിയിച്ചിട്ടും സഹായം ലഭിക്കുന്നില്ല; റിയ ചക്രവർത്തി
എന്റെയും എന്റെ കുടുംബത്തിന്റേയും ജീവന ഭീഷണിയുണ്ട്; പോലീസിൽ അറിയിച്ചിട്ടും സഹായം ലഭിക്കുന്നില്ല; റിയ ചക്രവർത്തി
തന്റേയും കുടുംബത്തിന്റേയും ജീവന് ഭീഷണിയുണ്ടെന്ന് ചക്രവര്‍ത്തി. വീടിനു മുന്നിലെ വാതിലിന് പുറത്ത് തന്റെ പിതാവിനെ മാധ്യമപ്രവര്‍ത്തകര്‍ വളഞ്ഞിരിക്കുന്നതിന്റെ വീഡിയോ റിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.
“ഇത് എന്റെ വീടിന്റെ കോമ്ബൗണ്ടിനുള്ളില്‍ നിന്നുള്ള ദൃശ്യമാണ്. ഈ വീഡിയോയില്‍ കാണുന്ന മനുഷ്യന്‍ റിട്ടയേര്‍ഡ് ആര്‍മി ഉദ്യോഗസ്ഥനായ എന്റെ പിതാവ് ഇന്ദ്രജിത് ചക്രവര്‍ത്തിയാണ്. ഇഡി, സിബിഐ, വിവിധ അന്വേഷണ അധികാരികള്‍ എന്നിവരുമായി സഹകരിക്കാന്‍ ഞങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കുകയാണ്. എന്റെയും എന്റെ കുടുംബത്തിന്റേയും ജീവന ഭീഷണിയുണ്ട്. ഞങ്ങള്‍ ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും അവിടെ പോകുകയും ചെയ്തു. എന്നാല്‍ ഒരു സഹായവും ലഭിച്ചില്ല. അവരെ സമീപിക്കാന്‍ ഞങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ അന്വേഷണ അധികാരികളെ അറിയിച്ചിട്ടുണ്ട്. അവരില്‍ നിന്നും ഒരു സഹായവും ലഭിച്ചില്ല. ആവശ്യപ്പെട്ട വിവിധ ഏജന്‍സികളുമായി സഹകരിക്കാന്‍ വേണ്ടിയുള്ള ഞങ്ങള്‍ സഹായം മാത്രമാണ് ആവശ്യപ്പെടുന്നത്. ഈ അന്വേഷണ ഏജന്‍സികളുമായി സഹകരിക്കുന്നതിനായി ദയവായി സംരക്ഷണം നല്‍കണമെന്ന് ഞാന്‍ മുംബൈ പോലീസിനോട് അഭ്യര്‍ത്ഥിക്കുന്നു.
കോവിഡ് കാലത്ത്, ഈ അടിസ്ഥാന ക്രമസമാധാന നിയന്ത്രണങ്ങള്‍ നല്‍കേണ്ടതുണ്ട്.”