പ്രേക്ഷകര്‍ക്കേറെ ഇഷ്ടമുള്ള താരങ്ങളാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തങ്ങള്‍ തമ്മില്‍ നല്ല സൗഹൃദത്തിലാണെന്നും അതിനപ്പുറത്തേയ്ക്ക് ഒന്നുമില്ലെന്നുമാണ് ഇരുവരും പലപ്പോഴും പ്രതികരിച്ചിട്ടുള്ളത്.
പക്ഷെ ഇരുവരും ഒന്നിച്ച് മാലിദ്വീപില്‍ അവധിക്കാലം ചിലവഴിച്ചു എന്നത് അടക്കം വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമ ലോകത്ത് നിന്നും വരുന്ന വാര്‍ത്തകള്‍ പ്രകാരം ഇരുവരുടെയും ഡേറ്റിംഗ് അവസാനിച്ചുവെന്നാണ് വിവരം.
പുതിയ റൂമറുകള്‍ പ്രകാരം മറ്റൊരു താരവുമായി രശ്മിക ഡേറ്റിംഗ് തുടങ്ങിയെന്നാണ് പറയുന്നത്. ബെല്ലംകൊണ്ട ശ്രീനിവാസ് എന്ന തെലുങ്ക് താരത്തിന്റെ പേരാണ് രശ്മികയ്ക്കൊപ്പം ചേര്‍ത്ത് കേള്‍ക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇരുവരും ക്യാമറയ്ക്ക് മുന്നില്‍ കുടങ്ങിയിട്ടുണ്ട്.
പലതും മുംബൈ വിമാന താവളത്തില്‍ നിന്നാണ് എന്നതാണ് ശ്രദ്ധേയം. ഇരുവരും ഒന്നിച്ച് പല യാത്രകളും നടത്തിയെന്നാണ് വിവരം. കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ ഐപിഎല്‍ ഉദ്ഘാടന വേദിയില്‍ രശ്മിക ഡാന്‍സ് അവതരിപ്പിച്ചിരുന്നു. ഈ യാത്രയിലും ശ്രീനിവാസ് ഉണ്ടായിരുന്നുവെന്നാണ് സൂചനകള്‍.
കൊല്ലം സുധിയുടെ മരണം ഇപ്പോഴും പലർക്കും ഉൾക്കൊള്ളാനായിട്ടില്ല. ഭാര്യ രേണുവിനെ ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ ദുഃഖിക്കുകയാണ് അവരുടെ ബന്ധുക്കളും. സുധിയുടെ സുനിയുടെ...
ഇന്നലെ പുലർച്ചെ തൃശൂർ കയ്പമംഗലത്ത് വെച്ച് ഉണ്ടായ അപകടത്തിലാണ് നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...
ഏറ്റവും വലിയ ആഗ്രഹം ബാക്കിയാക്കിയാണ് സുധി യാത്രയായതെന്ന് നടനും മിമിക്രി കലാകാരനുമായ ഉല്ലാസ് പന്തളം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഒരു വീടുവെയ്ക്കണമെന്നായിരുന്നു...