Connect with us

അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തന് 45 ലക്ഷം രൂപ!; അമ്പരന്ന് ആരാധകര്‍

Hollywood

അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തന് 45 ലക്ഷം രൂപ!; അമ്പരന്ന് ആരാധകര്‍

അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തന് 45 ലക്ഷം രൂപ!; അമ്പരന്ന് ആരാധകര്‍

അയണ്‍ മാന്‍ റോബര്‍ട്ട് ഡൗണി ജൂനിയര്‍ ചവച്ച ച്യൂയിംഗത്തിന്റെ കഷണം ലേലത്തിന്. 45 ലക്ഷം രൂപയ്ക്ക് ആണ് ച്യൂയിംഗ് ഗം ലേലത്തിന് വെച്ചിരിക്കുന്നത്. ഇബേ ഉപയോക്താവിന് ഗം ലഭിച്ചതോടെയാണ് ഇതെല്ലാം ആരംഭിക്കുന്നത്.

കഴിഞ്ഞ മാസം നടന്ന ജോണ്‍ ഫാവ്‌റോയുടെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിം സ്റ്റാര്‍ ചടങ്ങില്‍ ഡൗണി ജൂനിയര്‍ ചവച്ച ഗം കഷണമാണിത്. ചടങ്ങിനിടെ ഹോളിവുഡ് താരം താന്‍ ചവച്ചിരുന്ന ഗം പുറത്തെടുത്ത് തമാശയായി ഫാവ്‌റോയുടെ താരത്തിന് മുകളില്‍ ഒട്ടിച്ചിരുന്നു.

ഇത് ഇ ബേ ഉപയോക്താവ് കൈശപ്പെടുത്തുകയും അത് വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ തീരുമാനിക്കുകയുമായിരുന്നു. 45 ലക്ഷം രൂപയ്ക്കാണ് ഗം കഷണം വില്‍പ്പനയ്ക്ക് വെച്ചത്.

ഗം ഒരു പ്ലാസ്റ്റിക് പാത്രത്തില്‍ പൊതിഞ്ഞ് ഭാഗ്യശാലിക്ക് അയയ്ക്കും, അത് തിരികെ നല്‍കേണ്ടതില്ല. ഈ വിചിത്രമായ ലേലത്തില്‍ സോഷ്യല്‍ മീഡിയ ലോകവും അമ്പരന്നിരിക്കുകയാണ്.

ഇത്രയധികം പണം ചെലവഴിച്ച് ചവച്ച ച്യൂയിംഗം വാങ്ങാനായി ആളുകള്‍ക്ക് ഭ്രാന്താണെന്നാണ് ട്വിറ്ററിലെ വിഭാഗം ആളുകള്‍ അഭിപ്രായപ്പെടുന്നത്. എന്നിരുന്നാലും, ഇത് നേടുന്നയാള്‍ക്ക് അയണ്‍ മാന്‍ നടന്റെ ഡിഎന്‍എ കൈവശം വയ്ക്കാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

More in Hollywood

Trending

Recent

To Top