Malayalam Breaking News
“മോഹൻലാലിനെയും മമ്മൂട്ടിയെയും വെല്ലുവിളിക്കാൻ മാത്രം മലയാള സിനിമ ആയിട്ടില്ല” – രഞ്ജിത്ത്
“മോഹൻലാലിനെയും മമ്മൂട്ടിയെയും വെല്ലുവിളിക്കാൻ മാത്രം മലയാള സിനിമ ആയിട്ടില്ല” – രഞ്ജിത്ത്
By
“മോഹൻലാലിനെയും മമ്മൂട്ടിയെയും വെല്ലുവിളിക്കാൻ മാത്രം മലയാള സിനിമ ആയിട്ടില്ല” – രഞ്ജിത്ത്
മലയാള സിനിമയുടെ താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. ഭാഷക്കപ്പുറം അതിരുകൾ ഭേദിച്ച് അവർ ജൈത്രയാത്ര നടത്തുമ്പോൾ അവർക്ക് വെല്ലുവിളി ഉയർത്തുന്ന തരത്തിൽ നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് ഒരുക്കാൻ സാധിച്ചിട്ടില്ലന്നാണ് സംവിധായകൻ രഞ്ജിത്ത് .
‘ഇവിടെയുള്ള സംവിധായകരും എഴുത്തുകാരും ശ്രമിച്ചാല്‍ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ഇതിലും വലിയ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കും, അവര്‍ക്ക് മാത്രമല്ല അവര്‍ക്ക് ശേഷം വന്ന നടന്മാര്‍ക്കും സാധിക്കും’ എന്നും രഞ്ജിത് അഭിപ്രായപ്പെട്ടു. സൃഷ്ടിക്കുന്ന കഥാപാത്രങ്ങള്‍ കൊണ്ട് താരങ്ങളിലെ അഭിനേതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തേണ്ടവരാണ് സംവിധായകര്‍, അല്ലാതെ അവരുടെ ആരാധകര്‍ ആവേണ്ടവരല്ല എന്ന് രഞ്ജിത് വ്യക്തമാക്കി.
മോഹന്‍ലാലുമായി വളരെക്കാലമായുള്ള സിനിമാ-സുഹൃദ് ബന്ധത്തെക്കുറിച്ചും രഞ്ജിത് സംസാരിച്ചു. തങ്ങള്‍ ഇരുവരും വളരെ സെന്‍സിറ്റിവ് ആണ് എന്നും അക്കാരണം കൊണ്ട് തന്നെ ഇടയ്ക്കിടെ പിണങ്ങുകയും അത് പോലെ തന്നെ ഇണങ്ങുകയും ചെയ്യാറുണ്ട് എന്നും രഞ്ജിത് വെളിപ്പെടുത്തി. ‘ഡ്രാമ’യുടെ ലണ്ടന്‍ ലൊക്കേഷനില്‍ കൂടി ഇത്തരത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉണ്ടായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
renjith about mohanlal and mammootty