Connect with us

‘വളരെ നല്ല മൂഡിലാണ്’, കാമുകനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി രഞ്ജിനി ഹരിദാസ്; കമന്റുകളുമായി ആരാധകര്‍

Malayalam

‘വളരെ നല്ല മൂഡിലാണ്’, കാമുകനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി രഞ്ജിനി ഹരിദാസ്; കമന്റുകളുമായി ആരാധകര്‍

‘വളരെ നല്ല മൂഡിലാണ്’, കാമുകനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി രഞ്ജിനി ഹരിദാസ്; കമന്റുകളുമായി ആരാധകര്‍

തന്റേതായ അവതരണ ശൈലിയിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അവതാരികയാണ് രഞ്ജിനി ഹരിദാസ്. ഇംഗ്ലീഷ് കലര്‍ന്ന മലയാളത്തിലൂടെ രഞ്ജിനിയുടെ അവതരണ ശൈലി എല്ലാവരെയും ആകര്‍ഷിക്കുന്നത് ആയിരുന്നു. വിവിധ റിയാലിറ്റി ഷോകളിലൂടെയും സിനിമകളിലൂടെയും ബിഗ്‌ബോസ് മലയാളം റിയാലിറ്റി ഷോയുടെ ആദ്യ സീസണിലൂടെയും രഞ്ജിനി പ്രേക്ഷകര്‍ക്ക മുന്നിലെത്തിയിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല.

അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. വ്യക്തമായ കാഴ്ചപാടുകളും അഭിപ്രായങ്ങളുമുള്ള താരം അത് ആരുടെ മുന്നിലും തുറന്ന് പറയാന്‍ മടി കാണിക്കാറില്ല. അത് വഴി നിരവധി വിമര്‍ശനങ്ങള്‍ക്കും രഞ്ജിനി പാത്രമായിരുന്നു. സ്‌റ്റേജ് ഷോകളില്‍ അവതാരികയായി നിറഞ്ഞു നിന്നിരുന്ന താരം ഇടയ്ക്ക് വെച്ച് വലിയൊരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പിന്നീട് താരം തിരിച്ചെത്തിയിരുന്നു. സ്വന്തമായി അഞ്ചു നായ്ക്കളെ വളര്‍ത്തുന്നതിനൊപ്പം മിണ്ടാപ്രാണികള്‍ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് ശബ്ദം ഉയര്‍ത്തുക വരെ ചെയ്യാറുണ്ട് രഞ്ജിനി.

നാല്‍പത് വയസിലേക്ക് എത്തിയതിന് ശേഷം ചില തിരിച്ചറിവുകള്‍ ഉണ്ടായതിനെ പറ്റി രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ ഇനിയും നടി വിവാഹം കഴിക്കാത്തതാണ് ആരാധകരെ നിരാശപ്പെടുത്തുന്നത്. രഞ്ജിനി വിവാഹിതയായേക്കുമെന്ന അഭ്യൂഹങ്ങളൊക്കെ ഇടയ്ക്ക് വരാറുണ്ടെങ്കിലും വിവാഹത്തെ കുറിച്ച് ഉടനെ ഒരു തീരുമാനമില്ലെന്ന നിലപാടിലാണ് താരം.

ഇപ്പോഴിതാ പുതിയതായി നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രമാണ് വൈറലാവുന്നത്. കാമുകന്‍ ശരത്തിനൊപ്പം ഇരിക്കുന്ന ഫോട്ടോയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ രഞ്ജിനി പങ്കുവെച്ചിരിക്കുന്നത്. ‘വളരെ നല്ല മൂഡിലാണ്’, എന്നാണ് ചിത്രത്തിന് രഞ്ജിനി കൊടുത്ത ക്യാപ്ഷന്‍. ഒപ്പം ശരത്തിനെ ടാഗ് ചെയ്യുകയും ദുബായില്‍ നിന്നുമെടുത്ത ചിത്രമാണെന്ന് സൂചിപ്പിക്കുകയും ചെയ്തിരിക്കുകയാണ്.

അതേസമയം രഞ്ജിനിയുടെ പോസ്റ്റിന് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. ഇരുവര്‍ക്കും ആശംസകള്‍ അറിയിക്കുന്നുണ്ട്. രണ്ടാളെയും ഇങ്ങനെ ഒരുമിച്ച് കാണാന്‍ അത്രയും സന്തോഷമുണ്ട്, രണ്ടാളും എത്രത്തോളം സന്തോഷത്തിലാണെന്ന് നിങ്ങളുടെ ചിത്രം കണ്ടാല്‍ തന്നെ അറിയാം, എന്നിങ്ങനെ നിരവധി കമന്റുകളാണ് രഞ്ജിനിയ്ക്ക് കിട്ടുന്നത്. ഒപ്പം ചിലര്‍ നടിയുടെ പോസ്റ്റിനെ കളിയാക്കി കൊണ്ടും എത്തിയിരിക്കുകയാണ്.

രഞ്ജിനിയും ശരത്തും ഏകദേശം തമ്മില്‍ പതിനേഴ് വര്‍ഷത്തോളമായി പരിചയമുണ്ട്. ഇതെന്റെ ആദ്യത്തെ പ്രണയമല്ലെന്ന് മുന്‍പ് നടി പറഞ്ഞിരുന്നു. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണെന്നും ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നുമൊക്കെ മുന്‍പൊരു അഭിമുഖത്തില്‍ രഞ്ജിനി വെളിപ്പെടുത്തി.

ബന്ധങ്ങളൊക്കെ ആത്മാര്‍ഥമായിരുന്നെങ്കിലും എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് അതൊന്നും വിജയിച്ചില്ല. അതിന് ശേഷമാണ് ശരത്തുമായി ഇഷ്ടത്തിലാവുന്നത്. 2021ലെ പ്രണയ ദിനത്തിലാണ് രഞ്ജിനി തന്റെ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞത്. ബിസിനസുകാരനാണ് ശരത്ത് പുളിമൂട്. രഞ്ജിനിയുടെ വളരെ അടുത്ത സുഹൃത്തായിരുന്നു ശരത്ത്. 16 വര്‍ഷമായുള്ള സൗഹൃദത്തിനൊടുവിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. കോവിഡ് കാലത്താണ് രഞ്ജിനി തന്റെ പ്രണയം വെളിപ്പെടുത്തിയത്.

വര്‍ഷങ്ങളായുള്ള രഞ്ജിനിക്ക് ശരത്തിനെ പരിചയമുണ്ട്. ആ സമയത്ത് ശരത്ത് വിവാഹിതനായിരുന്നു.രഞ്ജിനി മറ്റൊരു റിലേഷന്‍ഷിപ്പിലായിരുന്നു. പിന്നീട് ശരത്ത് വിവാഹമോചിതനായി. രഞ്ജിനി നേരത്തെ ഉണ്ടായിരുന്ന റിലേഷന്‍ഷിപ്പ് അവസാനിപ്പിച്ചു. അങ്ങനെ ശരത്തും രഞ്ജിനിയും അടുപ്പത്തിലാകുകയായിരുന്നു. ശരത്തുമായിട്ടുള്ള ബന്ധം വിവാഹത്തിലേക്ക് എത്തുമോ എന്നൊന്നും അറിയില്ലെന്നും രഞ്ജിനി പറഞ്ഞിരുന്നു.

കല്യാണം കഴിക്കണമെന്ന കണ്‍സെപ്റ്റ് ഒന്നും തനിക്കില്ലെന്നും അങ്ങനൊരു ലീഗല്‍ കോണ്‍ട്രാക്റ്റ് സൈഡ് ഇപ്പോഴും എനിക്ക് മനസിലാക്കാന്‍ സാധിച്ചിട്ടില്ലെന്നുമാണ് വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിന് രഞ്ജിനി മറുപടിയായി പറഞ്ഞത്. ശരിക്കും കല്യാണം കഴിച്ചാല്‍ പ്രഷര്‍ കൂടുമെന്നാണ് തന്റെ അഭിപ്രായം. അതിന് കാരണം തന്റെ ചുറ്റും ഇത്തരത്തില്‍ സമ്മര്‍ദ്ദത്തിലായവരെ കണ്ടത് കൊണ്ടാണെന്നും എന്റെ സ്വഭാവം എനിക്ക് നന്നായി അറിയാം. അതാണ് അങ്ങനൊരു തീരുമാനം എടുക്കാത്തത്. ഈഗോയിസ്റ്റിക്കും ദേഷ്യക്കാരിയുമൊക്കെയായ തന്നെ എളുപ്പത്തില്‍ ഹാന്‍ഡില്‍ ചെയ്യാന്‍ സാധിക്കില്ലെന്നാണ് രഞ്ജിനി മുന്‍പ് പറഞ്ഞത്.

More in Malayalam

Trending