Connect with us

എവിടെയൊക്കെ പാര്‍ട്ടിയുണ്ടോ അവിടെയെല്ലാം ഞാൻ പങ്കെടുക്കും; മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല

Malayalam

എവിടെയൊക്കെ പാര്‍ട്ടിയുണ്ടോ അവിടെയെല്ലാം ഞാൻ പങ്കെടുക്കും; മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല

എവിടെയൊക്കെ പാര്‍ട്ടിയുണ്ടോ അവിടെയെല്ലാം ഞാൻ പങ്കെടുക്കും; മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ല

അവതാരകയെന്ന് കേൾക്കുമ്പോൾ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് രഞ്ജിനി ഹരിദാസിന്റെ പേരായിരിക്കും വ്യത്യസ്തമായ അവതരണ ശൈലി തന്നെയാണ് പ്രേക്ഷകർക്കിടയിൽ രഞ്ജിനിയെ ഇത്രത്തോളം സുപരിചിതയാക്കിയത് . ഇപ്പോൾ ഇതാ തന്റെ മദ്യപാന ശീലത്തെക്കുറിച്ച് പറയുന്ന രഞ്ജിനിയുടെ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിരിക്കുന്നു

രഞ്ജിനിയുടെ വാക്കുകൾ

ജീവിതത്തിലിത് വരെ കേള്‍ക്കാത്ത, ആരും ചോദിക്കാത്ത ചോദ്യമാണ് ഇതെന്ന് പറഞ്ഞായിരുന്നു രഞ്ജിനി ഹരിദാസ് സംസാരിച്ചത്. ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനി മദ്യപിച്ച് ബോധം കെട്ട് മറ്റുള്ളവര്‍ എടുത്ത് കൊണ്ടുപോവുന്ന സ്ഥിതിയുണ്ടായിട്ടില്ലേ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ഓഡിയന്‍സിലൊരാള്‍ ചോദിച്ചത്. അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം എന്തുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചില്ലെന്ന് ആലോചിക്കാറുണ്ടായിരുന്നു.

ഞാന്‍ കുടിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്. എവിടെ പാര്‍ട്ടിയുണ്ടോ, ഞാന്‍ പങ്കെടുക്കാറുണ്ട്. എന്റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കാറും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും രഞ്ജിനി പറയുന്നു

More in Malayalam

Trending

Recent

To Top