News
ഈ കേസ് ദിലീപിന് മേല്‍ ഒരു ബാധ പോലെ നില്‍ക്കുകയാണ്, വിധി വരുന്നതോടെ ഈ ബാധ അങ്ങ് തീര്‍ന്ന് കിട്ടും; രാഹുല്‍ ഈശ്വര്‍
ഈ കേസ് ദിലീപിന് മേല്‍ ഒരു ബാധ പോലെ നില്‍ക്കുകയാണ്, വിധി വരുന്നതോടെ ഈ ബാധ അങ്ങ് തീര്‍ന്ന് കിട്ടും; രാഹുല്‍ ഈശ്വര്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് വേണ്ടി ചാനല്‍ ചര്‍ച്ചകളില്‍ ശബ്ദമുയര്‍ത്താറുള്ള വ്യക്തിയാണ് രാഹുല്‍ ഈശ്വര്‍. കേസ് രണ്ടാം ഘട്ടവിചാരണയിലേയ്ക്ക് കടക്കവെ വീണ്ടും വാര്‍ത്തകളിലും ചാനല്‍ ചര്‍ച്ചകളിലും നിറയുകയാണ്. ഇതിനിടെ തോല്‍വി ഭയന്നിട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ട് പോവുന്നതെന്ന് പറയുകയാണ് രാഹുല്‍ ഈശ്വര്‍. പരാജയം നേരിടാന്‍ അവര്‍ ഇതുവരെ മാനസികമായി തയ്യാറായാട്ടില്ല, അതുകൊണ്ടാണ് പലകാരണങ്ങള്‍ പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ഒരു കേസില്‍ ഏത് അഭിഭാഷകനെ ഒരു വ്യക്തി വെക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ അവകാശമാണ്. മുകുള്‍ റോത്തഗി പോലെ രാജ്യത്തെ പ്രമുഖനായ ഒരു അഭിഭാഷകനെ കൊണ്ടുവരികയും അദ്ദേഹത്തിന് വളരെ ശക്തമായി തന്നെ വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്തുകൊണ്ട് വിചാരണ നീളുന്നുവെന്ന ചോദ്യം വരെ കോടതി ചോദിച്ചുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറയുന്നു.
ജനുവരി 31 എന്ന തീയതിയോട് അനുബന്ധിച്ച് വിചാരണ തീര്‍ക്കണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അവിടുന്നു കാര്യങ്ങള്‍ നീണ്ട് പോവുകയാണ്. ഇതിന് ഒരു അവസാനം വേണ്ടതുണ്ട്. തോല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള ആത്മവിശ്വാസം നല്ലതാണെന്ന് യോദ്ധയില്‍ മോഹന്‍ലാല്‍ ജഗതിയോട് പറയുന്നത്. അതാണ് ബെജു കൊട്ടാരക്കര ഉള്‍പ്പടേയുള്ളവരോട് എനിക്ക് പറയാനുള്ളത്. ഈ കേസില്‍ ദിലീപ് ജയിക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
സത്യം ദിലീപിന്റെ പക്ഷത്താണ്. അന്തിമ വിധി വരുന്നതോടെ തങ്ങള്‍ പറയുന്നതില്‍ കാമ്പിലെന്നുള്ളത് ഇവര്‍ക്ക് വ്യക്തമാവും. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അഫിഡവിറ്റില്‍ എന്തുകൊണ്ട് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചു എന്നുള്ളത് രണ്ട് പേരുടെ പേര് പറയാതെ തന്നെ സുപ്രീംകോടതിയില്‍ വളരെ വ്യക്തമായി എഴുതി കൊടുത്തിട്ടുണ്ട്. ദിലീപ് എന്ന് പറയുന്നത് ഷോ ബിസിനസില്‍ നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജീവിതവും സിനിമയും എല്ലാമുണ്ട്. ഈ കേസ് എന്ന് പറയുന്നത് അദ്ദേഹത്തിന് മേല്‍ ഒരു ബാധ പോലെ നില്‍ക്കുകയാണ്. വിധി വരുന്നതോടെ ഈ ബാധ അങ്ങ് തീര്‍ന്ന് കിട്ടും. ദിലീപിന്റെ ഭാഗത്തെ ന്യായവും സത്യവും ജയിക്കും. കോടതിയില്‍ അന്തിമമായി ജയിക്കുക സത്യമാണെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കുന്നു.
കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് പറഞ്ഞ് അന്നും ദിലീപിനെ അപഹസിക്കാന്‍ ചിലര്‍ കാണും. എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കി വിധി വരണം എന്നുള്ളത് എല്ലാവരുടേയും ആവശ്യമാണ്. അതിലൂടെ സത്യം തെളിയുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നു. അതിന് എന്തൊക്കെ കാണിച്ചിട്ടും കാര്യമില്ല. ദിലീപിന്റെ ഭാഗം വിജയിക്കാന്‍ പോവുകയാണ്.
കേസിന്റെ വിധി ഇന്ന തീയതി തന്നെ വേണമെന്ന് ഇവിടെ ആരും പറയുന്നില്ല. എന്നാല്‍ ഇതിനൊരു അവസാനം വേണം താനും. ഗണപതി കല്യാണം പോലെ ഇത് അവസാനമില്ലാതെ പോവാന്‍ പാടില്ല. കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വന്നിട്ടില്ല. ഇനി ഇവര്‍ രഹസ്യമായി കൊടുത്തിട്ടുണ്ടോ എന്നുള്ള കാര്യം അറിയില്ല. ഏതെങ്കിലും രീതിയിലും ഈ കേസിന് ഒരു അവസാനം ഉണ്ടാവുന്നതിനെയാണ് പലരും ഭയക്കുന്നത്. അന്തിമ പരാജയം നേരിടാന്‍ പലര്‍ക്കും മടിയാണ്. ഞങ്ങള്‍ പരാജയപ്പെടും എന്ന അവസ്ഥ അവര്‍ തിരിച്ചറിയണം. കേസില്‍ മെറിറ്റില്ല. പറയുന്നത് ഗ്യാസുമാണ്. എന്ത് തന്നെയായാലും ഇതിനൊരു അവസാനം വേണം.
ദിലീപിനെ അനുകൂലിക്കുന്നവര്‍ മാത്രമല്ല, പ്രതികൂലിക്കുന്നവരും ഇതിനൊരു അവസാനം വേണമെന്ന നിലപാടുകരാണ്. സത്യം ദിലീപിന്റെ ഭാഗത്ത് ആയതുകൊണ്ട് അത് എത്രയും വേഗം പുറത്ത് വരണമെന്നാണ് ഞാന്‍ അടക്കമുള്ള ദിലീപ് സ്‌നേഹികള്‍ ആഗ്രഹിക്കുന്നത്. ദിലീപ് വിരോധികളാവട്ടെ പ്രതിയെ ശിക്ഷിക്കുമെന്ന ദിവാസ്വപ്നത്തിലാണ്. അവര്‍ക്ക് അങ്ങനെ സ്വപ്നം കാണാനുള്ള അവകാശമുണ്ട്. അവസാനം നായകന്‍ എല്ലാ വിധ പരിവേഷങ്ങളുമായി തിരിച്ച് വരികയും സത്യം ജയിക്കുമെന്നും രാഹുല്‍ ഈശ്വര്‍ കൂട്ടിച്ചേര്‍ക്കുന്നു.
അതേസമയം, അടുത്തിടെ അഭിഭാഷകരെയും പ്രതി ചേര്‍ക്കണമെന്നാവശ്യപ്പെട്ടാണ് അതിജീവിതയുടെ നീക്കമെന്നായിരുന്നു പുറത്ത് വന്നിരുന്ന വാര്‍ത്തകള്‍. എന്നാല്‍ അഭിഭാഷകരെ കേസിലേക്ക് വലിച്ചിഴക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു. ഇത്തരം കേസുകളില്‍ അഭിഭാഷകരും മാധ്യമങ്ങളും കഴിയുന്നത്ര മാറി നില്‍ക്കുന്നതാണ് നല്ലത്. അഭിഭാഷകരുടെ ഇടപെടല്‍ വളരെ നെഗറ്റീവായ കീഴ്‌വഴക്കത്തിന് കാരണമാവും. അഭിഭാഷകര്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ ബാര്‍ കൌണ്‍സില്‍ ഉള്‍പ്പടേയുള്ള സംവിധാനങ്ങളില്‍ ഉന്നയിക്കുകയുമാവാം. അവര്‍ അത് ചെയ്തുവെന്നാണ് മനസ്സിലാക്കുന്നത്. അതിനപ്പുറത്തേക്ക് അവരെ കേസില്‍ ഉള്‍പ്പെടുത്തുകയും ചെയ്താല്‍ കൂടുതല്‍ കൂടുതല്‍ അഭിഭാഷകരെ ഉപദ്രവിക്കുന്നതിലേക്ക് നയിക്കുകുയം ചെയ്യുമെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നു.