Connect with us

പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകനെ നേരിടുന്ന ആ പഞ്ചാബി സോണിയ ശെരിക്കും ആരെന്നറിയുമോ?

Malayalam

പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകനെ നേരിടുന്ന ആ പഞ്ചാബി സോണിയ ശെരിക്കും ആരെന്നറിയുമോ?

പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകനെ നേരിടുന്ന ആ പഞ്ചാബി സോണിയ ശെരിക്കും ആരെന്നറിയുമോ?

പഞ്ചാബി ഹൗസ് ചിത്രം കണ്ടവർക്കാർക്കും അതിലെ രംഗങ്ങളൊന്നും മറക്കാൻ കഴിയില്ല.ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ മുതൽ ചെറിയ റോൾ ചെയ്തവർ വരെ പ്രേക്ഷകരുടെ മനസ്സിൽ മായാതെ ഇപ്പോഴുമുണ്ട്.ഹരിശ്രീ അശോകനും ദിലീപും കൊച്ചിൻ ഘനീഫയുമെല്ലാം സിനിമയിൽ നിറസാന്നിധ്യമായപ്പോൾ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രീയങ്കരമായി.
ചിത്രത്തിലെ ‘സോണിയ പോന്നോട്ടെ’ എന്ന ഹരിശ്രീ അശോകന്റെ ഡയലോഗ് മലയാളികള്‍ക്ക് മറക്കാനാവില്ല. ഹരിശ്രീ അശോകനെ നേരിടാനെത്തുന്ന ആ പഞ്ചാബി സോണിയ ഇപ്പോള്‍ കാക്കനാട്ടെ ജിമ്മില്‍ ഫിറ്റ്‌നസ് ട്രെയിനറാണ്.

ഫോര്‍ട്ട് വൈപ്പിന്‍ അഴീക്കല്‍ പൊള്ളേപ്പറമ്പില്‍ സംശുദ്ധ് എന്ന 41-കാരന്‍ നാഷനല്‍ പഞ്ചഗുസ്തി മത്സരത്തിലെ സില്‍വര്‍ മെഡല്‍ ജേതാവാണ്. പഞ്ചാബി ഹൗസിനു ശേഷം ഏതാനും സിനിമകളില്‍ ചെറിയ റോളില്‍ അഭിനയിച്ചുണ്ട്.
എറണാകുളം ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്നതിനിടയിലാണു പഞ്ചാബി ഹൗസിലേക്കുള്ള ക്ഷണം ലഭിച്ചത്. ഇനിയും സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ പോകുമെന്നു സംശുദ്ധ് പറയുന്നു.

punjabi house movie character

More in Malayalam

Trending

Recent

To Top