News
സിങ്കപ്പെണ്ണേ… ; മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി അതികഠിനമായ വർക്ക് ഔട്ടുകൾ ചെയ്തുള്ള ജ്യോതികയുടെ വീഡിയോ!
സിങ്കപ്പെണ്ണേ… ; മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് മുന്നോടിയായി അതികഠിനമായ വർക്ക് ഔട്ടുകൾ ചെയ്തുള്ള ജ്യോതികയുടെ വീഡിയോ!
പന്ത്രണ്ട് വർഷത്തെ ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുകയാണ് മലയാളികളുടെയും തമിഴകത്തേയും സൂപ്പർ നായിക ജ്യോതിക. കാതൽ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ജ്യോതികയുടെ നായകനായി എത്തുന്നത് മെഗാ സ്റ്റാർ മമ്മൂട്ടിയാണ്.
രണ്ട് ദിവസം മുൻപ് കാതലിന്റെ ചിത്രീകരണം ആരംഭിച്ചിരുന്നു. മലയാളത്തിലേക്ക് ജ്യോതിക തിരിച്ചുവരുന്നതിന്റെ സന്തോഷം എല്ലാവർക്കും ഉണ്ട്. ഇപ്പോഴിതാ ജ്യോതികയുടെ ഒരു വർക്ക് ഔട്ട് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
കഠിനമേറിയ വർക്ക് ഔട്ടുകളാണ് ജ്യോതിക ചെയ്യുന്നത്. “പ്രായം എന്നെ മാറ്റാൻ ഞാൻ അനുവദിക്കില്ല,
എന്റെ പ്രായത്തെ ഞാൻ മാറ്റും”, എന്നാണ് വീഡിയോ പങ്കുവച്ച് ജ്യോതിക കുറിച്ചിരിക്കുന്നത്.
ബോഡി വെയിറ്റ് ട്രെയിനിങ്ങിനൊപ്പം തന്നെ ഹൈ ഇന്റൻസിറ്റി ട്രെയിനിങ്ങും പരിശീലിക്കുന്ന നടിയെ വീഡിയോയിൽ കാണാം. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി രംഗത്തെത്തിയത്.
സിനിമകളിൽ നായകന്മാർ നിലനിൽക്കുകയും നായികമാർ ഔട്ട് ഡേറ്റഡ് ആകുകയും ചെയ്യുന്ന കാലമൊക്കെ മാറി ഇപ്പോൾ നായികമാരും പ്രായത്തെ തോൽപ്പിച്ച് മുന്നേറുകയാണ് എന്ന് അടുത്തിടെയുള്ള ചില താരങ്ങളിൽ നിന്നും മനസിലാക്കാം. ജ്യോതികയുടെ വീഡിയോയ്ക്ക് താഴെയുള്ള കമെന്റുകളും ശ്രദ്ധ നേടുന്നുണ്ട്.
‘പലർക്കും യഥാർത്ഥ പ്രചോദനം, ദ റിയൽ സിങ്കപ്പെണ്ണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഫിറ്റ്നെസ് ശ്രദ്ധിക്കാൻ ജ്യോതിക കാണിക്കുന്ന മനസ്സിനെ പ്രശംസിച്ചും ആരാധകർ നിരവധി കമന്റുകൾ ചെയ്തിട്ടുണ്ട്.
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് മലയാള സിനിമയിൽ ജ്യോതിക വീണ്ടും അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. രാക്കിളിപ്പാട്ട്, സീതാകല്യാണം തുടങ്ങിയ മലയാള സിനിമകളിലും ജ്യോതിക ഇതിന് മുൻപ് അഭിനയിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് തിയറ്ററുകളിൽ എത്തിക്കും. ലാലു അലക്സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
about actress jyothika