Connect with us

അടുത്ത നൂറുകോടി വാരാൻ മോഹൻലാൽ; ഒപ്പം ടീം പുലിമുരുകൻ!

Movies

അടുത്ത നൂറുകോടി വാരാൻ മോഹൻലാൽ; ഒപ്പം ടീം പുലിമുരുകൻ!

അടുത്ത നൂറുകോടി വാരാൻ മോഹൻലാൽ; ഒപ്പം ടീം പുലിമുരുകൻ!

സമീപകാലത്തിറങ്ങിയ ചിത്രങ്ങളിൽ കോടികൾ വാരിയ ചിത്രമായിരുന്നു മോഹൻലാൽ നായകനായ പുലിമുരുകൻ. ബോക്‌സ്ഓഫീസിലെ 100 കോടി ക്ലബ്ബ് എന്നത് അത്രകാലവും മറുഭാഷാ സിനിമകളുമായി ചേര്‍ത്ത് മാത്രമാണ് കേട്ടിരുന്നത്. എന്നാല്‍ ഇന്‍ഡസ്ട്രിയെ ആകെ അത്ഭുതപ്പെടുത്തി പുലിമുരുകന്‍ അവിശ്വസനീയ വിജയം നേടി.തികച്ചും മലയാളികൾക്ക് അഭിമാനിക്കാവുന്ന ഒരു സംഭവം തന്നെയായിരുന്നു അത്.മോഹൻലാലിൻറെ കഥാപാത്രം ഓരോ തീയ്യറ്ററുകളിലും നിറഞ്ഞ കയ്യടി നേടി.വൈശാഖ് സംവിധാനം ചെയ്‌ത് ചിത്രം പ്രേക്ഷകരെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തേക്ക് കൊണ്ടുപോയെന്നു തന്നെ പറയണം.

പുലിമുരുകൻ റിലീസ് ചെയ്‍ത് മൂന്ന് വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വീണ്ടും ആ ടീം ഒന്നിക്കുകയാണ്. മോഹൻലാലിനെ നായകനാക്കി വൈശാഖ് വീണ്ടും ഒരു ചിത്രം ഒരുക്കുന്നു. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദയകൃഷ്‍ണ തന്നെയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. മുളകുപ്പാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചൻ മുളകുപാടം തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.എന്നാൽ ഇത് ആരാധകർക്ക് നൽകുന്നത് വലിയ പ്രതീക്ഷയാണ്.മറ്റൊരു പുലിമുരുകൻ അവ ആവർത്തിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.പുലിമുരുകന്റെ വിജയം ചെറിയ രീതിയിലല്ല മലയാള സിനിമയെ മാറ്റിമറിച്ചത്.വീണ്ടും ആ ടീം ഒന്നിക്കുമ്പോൾ എന്താകുമെന്ന് കാത്തിരിക്കുകയാണ് ഓരോ സിനിമാ പ്രേമികളും.

pulimurugan team again with mohanlal

More in Movies

Trending

Recent

To Top