Connect with us

നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ അന്തരിച്ചു, അന്ത്യം സ്വന്തം സിനിമ പുറത്തിറങ്ങാനിരിക്കെ

News

നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ അന്തരിച്ചു, അന്ത്യം സ്വന്തം സിനിമ പുറത്തിറങ്ങാനിരിക്കെ

നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ അന്തരിച്ചു, അന്ത്യം സ്വന്തം സിനിമ പുറത്തിറങ്ങാനിരിക്കെ

നിര്‍മാതാവ് നാലുകെട്ട് ചക്യേത്ത് തങ്കച്ചന്‍ (52) അന്തരിച്ചു. നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെ ഷാര്‍ജയില്‍ മരിച്ചത്. ഷാര്‍ജയില്‍ ഫോര്‍ത്ത് വ്യൂ ടെക്‌നിക്കല്‍ കോണ്‍ട്രാക്ടിങ് ഉടമകൂടിയാണ് തങ്കച്ചന്‍. സ്വന്തം ഓഫീസില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്നാണ് അന്ത്യം. ഏറെ മോഹിച്ചെടുത്ത സിനിമ പുറത്തിറക്കാനുള്ള ശ്രമത്തിനിടെയായിരുന്നു ഈ അപ്രതീക്ഷിത വിടവാങ്ങല്‍.

മൃതദേഹം വെള്ളിയാഴ്ചയോടെ നാട്ടിലെത്തിക്കും. ഡബ്ബിങ് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുള്‍പ്പെടെയുള്ള ചര്‍ച്ചകള്‍ക്കായി ചൊവ്വാഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മകന്റെ അഭിനയമോഹവുംകൂടി തിരിച്ചറിഞ്ഞതോടെയാണ് നിര്‍മാണത്തിലേയ്ക്ക് തങ്കച്ചന്‍ ശ്രദ്ധതിരിച്ചത്.

ജയന്‍ ചേര്‍ത്തല സംവിധാനം ചെയ്യുന്ന, ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘കിറ്റ് ക്യാറ്റ്’ എന്ന സിനിമയില്‍ മകന്‍ ഗോഡ്‌വിനും പ്രധാന വേഷമുണ്ട്. ഇന്ദ്രന്‍സ്, ഉര്‍വശി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഭാര്യ: മഞ്ജു. മക്കള്‍: ഗോഡ്‌വിന്‍ (ബി.ടെക്. വിദ്യാര്‍ഥി, കുസാറ്റ്), ക്രിസ്‌വിന്‍ (അഞ്ചാം ക്ലാസ് വിദ്യാര്‍ഥി, എടക്കുന്നി നൈപുണ്യ പബ്ലിക് സ്‌കൂള്‍). സംസ്‌കാരം വെള്ളിയാഴ്ച നാലിന് നാലുകെട്ട് സെയ്ന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.

More in News

Trending

Recent

To Top