Malayalam Breaking News
പ്രിയ വാര്യരുടെ അഭിനയം പോരാ ; മഞ്ചിന്റെ പരസ്യം പിൻവലിച്ചു
പ്രിയ വാര്യരുടെ അഭിനയം പോരാ ; മഞ്ചിന്റെ പരസ്യം പിൻവലിച്ചു
By
പ്രിയ വാര്യരുടെ അഭിനയം പോരാ ; മഞ്ചിന്റെ പരസ്യം പിൻവലിച്ചു
തരംഗമായ കണ്ണിറുക്കലിലൂടെ ലോക ശ്രദ്ധ നേടിയ താരമാണ് പ്രിയ വാര്യർ. ആരാധകരുടെയും ഫോള്ളോവെഴ്സിന്റെയും എണ്ണം കൂടിയതോടെ പരസ്യ കമ്പനിയും സിനിമാക്കാരും പ്രിയ വാര്യരെ പൊതിഞ്ഞു. മഞ്ചിന്റെ പരസ്യത്തിൽ പ്രിയ വന്നു. എന്നാൽ നിർമാതാക്കൾക്ക് പ്രിയ വാര്യരുടെ അഭിനയത്തില്‍ അതൃപ്തി. പരസ്യം ചെയ്ത മഞ്ച് ഒടുവില്‍ പിന്മാറി.
പ്രിയയുടെ അഭിനയത്തില്‍ നിര്‍മാതാക്കള്‍ തൃപ്തരല്ലാത്തതാണ് കാരണം. മുപ്പത്തിയഞ്ചോളം റീ ടേക്കുകള്‍ പരസ്യത്തിനായി എടുക്കേണ്ടിവന്നുവെന്നും പരസ്യത്തിന്റെ നിര്‍മാതാക്കളോടടുത്തവൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതോടെയാണ് പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചത്.
സോഷ്യല്‍ മീഡിയയില്‍ താരമായതോടെ നേരത്തെ ഇൻഫ്ലുവെൻസർ മാര്‍ക്കറ്റിംഗിലേക്കും പ്രിയ ചുവടുവച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് മഞ്ചിന്റെ പരസ്യത്തിലും താരം പ്രത്യക്ഷപ്പെട്ടത്. വിവിധ ഭാഷകളിലായി പുറത്തുവന്ന ചിത്രത്തിന് 20 ലക്ഷം രൂപയാണ് പ്രിയ പ്രതിഫലമായി ഈടാക്കിയത്. എന്നാല്‍ ഇത്രയും വലിയ തുക പ്രതിഫലം വാങ്ങിയിട്ടും നിര്‍മാതാക്കള്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മാത്രമല്ല സോഷ്യല്‍ മീഡിയയാകെ പരസ്യത്തെ പരിഹസിക്കുകയും ചെയ്തിരുന്നു.
priya varrier in munch ad