Connect with us

കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ; പൃഥിരാജ് അന്ന് പറഞ്ഞത്

Movies

കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ; പൃഥിരാജ് അന്ന് പറഞ്ഞത്

കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത് ; പൃഥിരാജ് അന്ന് പറഞ്ഞത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പൃഥിരാജ്. ഇരുപതുകളുടെ തുടക്കത്തിൽ തന്നെ മലയാള സിനിമയിലെ മുൻനിര നായക നടനാവാൻ കഴിഞ്ഞ വ്യക്തിയുമാണ് പൃഥിരാജ്. നന്ദനത്തിൽ നിന്നും ആടുജീവിതം വരെ എത്തി നിൽക്കുന്ന പൃഥിയുടെ കരിയറിൽ നേട്ടങ്ങളേറെയാണ്. നടൻ എന്നതിലുപരി നിർമാതാവ്, സംവിധായകൻ, വിതരണക്കാരൻ തുടങ്ങി പല നിലകളിൽ പൃഥിരാജ് പേരെടുത്തു. അന്നും ഇന്നും നിരവധി ആരാധകരും പൃഥിക്കിന്നുണ്ട്

ക്ലാസ്മേറ്റ്സ്, വാസ്തവം തുടങ്ങിയ സിനിമകളിലൂടെ തുടക്ക കാലത്ത് തന്നെ സിനിമാ രം​ഗത്ത് ഇരുത്തം വന്ന നടനായി മാറാൻ പൃഥിരാജിന് കഴിഞ്ഞു. സിനിമയിൽ എന്തൊക്കെ നേട്ടങ്ങൾ ആ​ഗ്രഹിച്ചോ അതൊക്കെ പൃഥി ഇന്ന് നേടിയെടുത്തെന്നതും ശ്രദ്ധേയമാണ്. ഓഫ് സ്ക്രീനിൽ കാര്യങ്ങൾ തുറന്നടിച്ച് സംസാരിക്കുന്ന വ്യക്തിയാണ് പൃഥിരാജ്.
തുടക്ക കാലത്ത് കരിയറിൽ ഇതിന്റെ പേരിൽ ചില പ്രതിസന്ധികളും നേരിടേണ്ടി വന്നിരുന്നു. മോഹൻലാലും മമ്മൂട്ടിയും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രം ചെയ്യണമെന്ന പൃഥിരാജിന്റെ പരാമർശം അന്ന് വലിയ തോതിൽ ചർച്ചയായിരുന്നു.


സൂപ്പർ‌ സ്റ്റാറുകളുടെ ഫാൻസ് അന്ന് പൃഥിക്ക് നേരെ വ്യാപക സൈബറാക്രണം നടത്തി. പൃഥിക്ക് അഹങ്കാരിയാണെന്ന പ്രതിച്ഛായയും സിനിമാ ലോകത്ത് അന്നുണ്ടായി. എന്നാൽ പിന്നീട് ഈ സാഹചര്യം മാറി. കുറ്റപ്പെടുത്തിയവർ തന്നെ പൃഥിയെ പുകഴ്ത്തുകയും ചെയ്തു. കരിയറിൽ ഒട്ടനവധി നടിമാർക്കൊപ്പം പൃഥിരാജ് അഭിനയിച്ചിട്ടുണ്ട്.

നടി കാവ്യയെക്കുറിച്ച് പൃഥിരാജ് മുമ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ‘മോസ്റ്റ് അണ്ടർ റേറ്റഡ് ആക്ട്രസ്. മലയാളികളെല്ലാവരും കാവ്യയെ മിക്കപ്പോഴും കണ്ടിരിക്കുന്നത് അയൽവക്കത്തെ പെൺകുട്ടി നാണം കുണുങ്ങിയായ നായിക എന്ന നിലയ്ക്കാണ്. കാവ്യ ഇന്ത്യ കണ്ടിട്ടുള്ള ഏറ്റവും നല്ല നടിമാരിലൊരാളാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആ കാവ്യയെ എക്സ്പ്ലോയ്റ്റ് ചെയ്യാൻ വളരെ ചുരുക്കം സിനിമകൾക്കേ സാധിച്ചിട്ടുള്ളൂ. അതിലൊരു സിനിമ ഞാൻ അഭിനയിച്ച വാസ്തവമായിരുന്നു. അതിൽ സ്ക്രീൻ ടൈം വളരെ കുറച്ച് മാത്രമായിരുന്നെങ്കിലും എനിക്ക് കാവ്യ മാധവനെന്ന നടിയെ നോക്കുമ്പോൾ അതൊരു ഐ ഓപ്പണിം​ഗ് പെർഫോമൻസായിരുന്നു,’ പൃഥിരാജ് പറഞ്ഞതിങ്ങനെ. നടൻ ദിലീപുമായുള്ള വിവാഹ ശേഷം സിനിമാ രം​ഗത്ത് നിന്ന് മാറി നിൽക്കുകയാണ് കാവ്യ മാധവൻ.

വാസ്തവം, അനന്തഭ​ദ്രം, കഥ, ക്ലാസ്മേറ്റ്സ് തുടങ്ങിയ സിനിമകളിൽ പൃഥിരാജും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവരുടെ ഓൺസ്ക്രീൻ കെമിസ്ട്രി എപ്പോഴും ശ്രദ്ധ നേടിയിരുന്നു. അതേസമയം കാവ്യയുടെ ഏറ്റവും മികച്ച ഓൺസ്ക്രീൻ നായകനായി അറിയപ്പെട്ടത് നടൻ ദിലീപാണ്. ദിലീപ് തന്നെ കാവ്യയുടെ ജീവിതത്തിലും നായകനായി. ‌
2000 ങ്ങളുടെ തുടക്ക വർഷങ്ങളിൽ കാവ്യ മലയാള സിനിമാ രം​ഗത്തുണ്ടാക്കിയ തരം​ഗം ചെറുതല്ല. നിരവധി സിനിമകളിൽ കാവ്യ നായികയായെത്തി. മറ്റ് നടിമാർ തമിഴിലിലേക്കും തെലുങ്കിലേക്കും കടന്നപ്പോൾ നടി മലയാളത്തിൽ തന്നെ തുടർന്നു. പിന്നെയും എന്ന സിനിമയിലാണ് കാവ്യ അവസാനമായി അഭിനയിച്ചത്. ദിലീപായിരുന്നു സിനിമയിലെ നായകൻ.

സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിൽ എന്നും ദിലീപുമായുള്ള ​ഗോസിപ്പ് കാവ്യയുടെ പേരിൽ വന്നിരുന്നു. മഞ്ജു വാര്യർ-ദിലീപ് വിവാ​ഹ മോചനത്തിന് കാരണം കാവ്യയുമായുള്ള ബന്ധമാണെന്ന് വരെ ​ഗോസിപ്പുകൾ വന്നിട്ടുണ്ട്. 2017 ലാണ് ദിലീപും കാവ്യയും വിവാഹം കഴിക്കുന്നത്. വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. ദിലീപിന്റെ മകൾ മീനാക്ഷിയുടെ സമ്മതത്തോടെയാണ് വിവാഹം നടന്നത്. കാവ്യ അഭിനയ രം​ഗത്ത് നിന്ന് പിൻമാറിയെങ്കിലും ദിലീപിന്റെ ആദ്യ ഭാര്യ മഞ്ജു ഇന്ന് ലേഡി സൂപ്പർ സ്റ്റാറായി അറിയപ്പെടുന്നു.

More in Movies

Trending