Connect with us

അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!

Malayalam Breaking News

അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!

അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!

അർജ്ജുൻ റെഡ്ഢി മലയാളത്തിലേക്ക്, നായകനാകുന്നത് പ്രണവ് മോഹൻലാലോ ?!

തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളുടെ ലിസ്‌റ്റില്‍ ഇടം നേടിയ അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുന്നു. എന്നാല്‍ ഒരുപാട് മാറ്റങ്ങളോടെയായിരിക്കും ചിത്രം മലയാളത്തിലെത്തുക. ഈ ഫോര്‍ എന്റർടൈൻമെന്റാണ് സിനിമ മലയാളത്തിലെത്തിക്കുന്നത്. ഇവർ തന്നെയാണ് ചിത്രം തമിഴിലും നിർമ്മിക്കുന്നത്.

അര്‍ജ്ജുന്‍ റെഡ്ഡി മലയാളത്തിലേക്ക് റീമേക്ക് ചെയ്യുമ്പോൾ ആരായിരിക്കും നായകന്‍ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. തെലുങ്കില്‍ വിജയ് ദേവരക്കൊണ്ട അഭിനയിച്ച്‌ തകര്‍ത്ത ചിത്രമായിരുന്നതുകൊണ്ടുതന്നെ ടോവിനോ തോമസ്, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പേരായിരുന്നു മലയാളത്തില്‍ ഉയര്‍ന്നുകേട്ടത്.

എന്നാല്‍ ഇപ്പോള്‍ വന്നിരിക്കുന്ന പേര് പ്രണവ് മോഹന്‍ലാലിന്റേതാണ്. മെഡിക്കല്‍ വിദ്യാര്‍ത്ഥിയ്‌ക്ക് ജൂനിയറായ പെണ്‍കുട്ടിയോട് തോന്നിയ അഗാധമായ പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. സന്ദീപ് വംഗയുടെ സംവിധാനത്തില്‍ 2017 ആഗസ്റ്റ് 25ന് തീയേറ്ററുകളിലെത്തിയ ചിത്രമാണ് അര്‍ജ്ജുന്‍ റെഡ്ഡി.

ഈ ഒരു ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യന്‍ പ്രശസ്തരായ നടന്മാരുടെ പട്ടികയില്‍ വിജയും ഇടം നേടി. ശാലിനി പാണ്ഡേയായിരുന്നു നായിക. അതേസമയം, ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന ചിത്രത്തിന്റെ തിരക്കില്‍ നില്‍ക്കുന്ന പ്രണവ് മോഹന്‍ലാല്‍ അര്‍ജ്ജുന്‍ റെഡ്ഡിയില്‍ അഭിനയിക്കുമോ ഇല്ലയോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

Pranav to act in Arjun Reddy Malayalam remake

More in Malayalam Breaking News

Trending

Recent

To Top