Connect with us

മരണപ്പെട്ടുവെങ്കില്‍ പൂനം പാണ്ഡെയുടെ മൃതദേഹം എവിടെ? മരണം വെറും നാടകം; ഫോണും സ്വിച്ച് ഓഫ് ചെയ്ത് കുടുംബം അപ്രതക്ഷ്യമായി!

News

മരണപ്പെട്ടുവെങ്കില്‍ പൂനം പാണ്ഡെയുടെ മൃതദേഹം എവിടെ? മരണം വെറും നാടകം; ഫോണും സ്വിച്ച് ഓഫ് ചെയ്ത് കുടുംബം അപ്രതക്ഷ്യമായി!

മരണപ്പെട്ടുവെങ്കില്‍ പൂനം പാണ്ഡെയുടെ മൃതദേഹം എവിടെ? മരണം വെറും നാടകം; ഫോണും സ്വിച്ച് ഓഫ് ചെയ്ത് കുടുംബം അപ്രതക്ഷ്യമായി!

കഴിഞ്ഞ ദിവസമായിരുന്നു ബോളിവുഡ് ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് നടി പൂനം പാണ്ഡെയുടെ മരണ വാര്‍ത്ത പുറത്ത് വരുന്നത്. താരത്തിന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പൂനം പാണ്ഡെ മരണപ്പെട്ടുവെന്ന വാര്‍ത്ത പുറത്ത് വിട്ടത്. സെര്‍വിക്കല്‍ ക്യാന്‍സറിനെ തുടര്‍ന്നായിരുന്നു മരണം എന്നാണ് പ്രസ്താവനയില്‍ പറഞ്ഞിരുന്നത്. തുടക്കത്തില്‍ പലരും ഈ വാര്‍ത്ത വിശ്വസിക്കാന്‍ തയ്യാറായിരുന്നില്ല. ഇതോടെ പൂനം പാണ്ഡെയുടെ മാനേജര്‍ തന്നെ വാര്‍ത്ത സ്ഥിരീകരിച്ച് രംഗത്തെത്തുകയായിരുന്നു.

എന്നാല്‍ പൂനം പാണ്ഡെയുടെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും ഇപ്പോഴും അവസാനിച്ചിട്ടില്ല. ജനുവരി 31 വരെ പൊതുപരിപാടികളില്‍ സാന്നിധ്യമായിരുന്ന പൂനം പാണ്ഡെ മരിച്ചുവെന്നത് ഇപ്പോഴും പലര്‍ക്കും വിശ്വസിക്കാനായിട്ടില്ല. പൂനം പാണ്ഡെയുടെ സഹോദരിയാണ് തന്നോട് മരണ വിവരം പങ്കുവെച്ചതെന്നായിരുന്നു നടിയുടെ മാനേജര്‍ ഇന്നലെ അറിയിച്ചത്.

‘ഞങ്ങള്‍ ഓരോരുത്തര്‍ക്കും ഈ പ്രഭാതം വേദനാജനകമാണ്. നമ്മുടെ പ്രിയപ്പെട്ട പൂനം സെര്‍വിക്കല്‍ കാന്‍സറിനു കീഴടങ്ങിയെന്ന വിവരം ദുഖത്തോടെ പങ്കുവെക്കുന്നു. പൂനവുമായി ഒരിക്കലെങ്കിലും സംസാരിച്ചവര്‍ക്ക് അവരുടെ സ്‌നേഹവും കരുതലും എന്താണെന്ന് അറിയാം.’ എന്ന കുറിപ്പോടെയാണ് മരണവാര്‍ത്ത പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ താരത്തിന്റെ മരണ വാര്‍ത്തയുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. പൂനം പാണ്ഡെ മരിച്ചുവെന്നത് സത്യം തന്നെയാണോ അതോ എന്തെങ്കിലും നാടകം ഇതിന് പിന്നിലുണ്ടോ എന്നാണ് സോഷ്യല്‍ മീഡിയയും മാധ്യമങ്ങളും ചോദിക്കുന്നത്. ഇന്നലെ മുതല്‍ പൂനം പാണ്ഡെയുടെ സഹോദരിയുടെ ഫോണ്‍ സ്വിച്ച് ഓഫാണ്.

പൂനം പാണ്ഡെയുടെ കുടുംബത്തിലെ ആരേയും തന്നെ ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. പൂനം പാണ്ഡെയുടെ ടീമിലുള്ളവരുടേയും ഫോണുകള്‍ സ്വിച്ച് ഓഫാണ്. ഇതും ആരാധകരെ ആശങ്കയിലാക്കുന്നത്. പൂനം പാണ്ഡെയുടെ മൃതദേഹം എവിടെയാണെന്നും വ്യക്തത ലഭ്യമായിട്ടില്ല. താരത്തിന്റെ മരണം സംഭവിക്കുന്നത് ജന്മനാട്ടിലാണെന്നായിരുന്നു ഇന്നലെ പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍ നാളുകളായി പൂനം അവിടേക്ക് പോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിറയെ പൂനം പാണ്ഡെയുടെ മരണവാര്‍ത്തയെ സംശയത്തോടെ കാണുന്ന പോസ്റ്റുകള്‍ നിറഞ്ഞിരിക്കുകയാണ്. താരത്തിന്റെ മരണം പബ്ലിസിറ്റി സ്റ്റണ്ട് ആണെന്നാണ് ഒരു വിഭാഗം പറയുന്നത്. പൂനം പാണ്ഡെ മരിച്ചിട്ടുണ്ടാകില്ലെന്നും അവര്‍ പറയുന്നത്. മരിക്കുന്നതിന് മുമ്പായി നല്‍കിയൊരു അഭിമുഖത്തില്‍ ഉടനെ തന്നെ വലിയൊരു സര്‍െ്രെപസ് വാര്‍ത്ത നിങ്ങള്‍ക്ക് കേള്‍ക്കാം എന്ന് പൂനം പാണ്ഡെ പറഞ്ഞിരുന്നതും. ഇതും തിയറികളുടെ ഭാഗമായി മാറുന്നുണ്ട്.

അതേസമയം പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് സത്യം തന്നെയാണെന്നും ഒന്നാല്‍ അത് ക്യാന്‍സര്‍ മൂലമല്ലെന്നും മറിച്ച് ദുരഭിമാനക്കൊലയായിരിക്കാം സംഭവിച്ചതെന്നും ഒരു വിഭാഗം സംശയിക്കുന്നുണ്ട്. താരത്തിന്റെ മൃതദേഹം എവിടെയാണുള്ളതെന്ന് അറിയാത്തതും താരത്തിന്റെ കുടുംബവും ടീമും അണ്‍റീച്ചബിളായി തുടരുന്നതുമെല്ലാം സംശയങ്ങള്‍ക്ക് ശക്തി പകരുകയാണ്.

അതേസമയം ഇതെല്ലാം കേവലം വ്യാജ വാര്‍ത്തകള്‍ മാത്രമാണെന്നും പൂനം പാണ്ഡെ മരണപ്പെട്ടുവെന്നത് തന്നെയാണ് വസ്തുതയെന്നും ചിലര്‍ പറയുന്നുണ്ട്. മരണപ്പെട്ടൊരാളെക്കുറിച്ചും അവരുടെ മരണത്തെക്കുറിച്ചുമൊക്കെ ഇത്തരം വാര്‍ത്തകള്‍ ഉണ്ടാക്കുന്നത് അനാദരവാണെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. മരണത്തെ പോലും തമാശയാക്കാന്‍ ശ്രമിക്കരുതെന്നും സോഷ്യല്‍ മീഡിയ പറയുന്നുണ്ട്. എന്തായാലും എന്നും വിവാദനായികയായിരുന്ന പൂനം പാണ്ഡെ തന്റെ മരണത്തിലും വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

അതേസമയം, നടിയുടെ ബോഡിഗാര്‍ഡിന്റെ വാക്കുകളും വൈറലായിരുന്നു. മരണവാര്‍ത്ത കേട്ട് ഞെട്ടിപ്പോയെന്നും വിശ്വസിക്കാനാകുന്നില്ലെന്നും പൂനത്തിന്റെ ബോഡിഗാര്‍ഡ് അമീന്‍ ഖാന്‍ പറഞ്ഞു. നടിയുടെ സഹോദരിയെ ഫോണിലൂടെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും അമീന്‍ വ്യക്തമാക്കി. പൂനം എപ്പോഴും ആരോഗ്യകാര്യത്തില്‍ ശ്രദ്ധാലുവായിരുന്നെന്നും എന്തെങ്കിലും അസുഖമുള്ളതിനെക്കുറിച്ച് പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അസുഖമുള്ളതിന്റെ യാതൊരു ലക്ഷണവും നടിക്കില്ലായിരുന്നുവെന്നും സ്വന്തമായി അവര്‍ക്കൊരു ട്രെയിനര്‍ ഉണ്ടെന്നും അമീന്‍ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ 11 വര്‍ഷമായി പൂനത്തിന്റെ ബോഡിഗാര്‍ഡ് ആയി പ്രവര്‍ത്തിക്കുകയാണ് അമീന്‍.

More in News

Trending

Recent

To Top