Connect with us

സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും; രഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍

Malayalam

സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും; രഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍

സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ഉടന്‍ ചോദ്യം ചെയ്യും; രഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും റിപ്പോര്‍ട്ടുകള്‍

മലയാളികള്‍ക്കേറെ സുപരിചിതയായിരുന്നു സിനിമ സീരിയല്‍ താരം രഞ്ജുഷ മേനോന്‍. കഴിഞ്ഞ ദിവസം താരത്തിന്റെ വിയോഗ വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. കുറച്ചു നാളുകള്‍ക്ക് മുന്‍പ് സീരിയല്‍ താരം അപര്‍ണ നായരുടെ ആത്മഹത്യ ഉണ്ടാക്കിയ വേദന മാറും മുന്‍പേയാണ് മറ്റൊരു മരണം കൂടി സീരിയല്‍ രംഗത്ത് ഉണ്ടായിരിക്കുന്നത്. രഞ്ജുഷയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകരും കുടുംബവും.

സീരിയലിന്റെ ലൊക്കേഷനില്‍ പിറന്നാള്‍ ആഘോഷത്തിന് എല്ലാവരും തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം. ഇപ്പോഴും മരണത്തിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. രണ്ട് ദിവസം മുന്‍പ് വരെയും തങ്ങളോട് ഏറെ ഉത്സാഹത്തോടെ കളിച്ച് ചിരിച്ച് നടന്ന രഞ്ജുഷ എന്തിന് ഈ കടുംകൈ ചെയ്തു എന്നാണ് ഓരോരുത്തരും ചോദിക്കുന്നത്. ആലുവയില്‍ നിന്ന് ബന്ധുക്കള്‍ ഇന്നലെ രാവിലെ തിരുവനന്തപുരത്തെത്തി. മെഡിക്കല്‍ കോളേജാശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ആലുവയിലേക്ക് കൊണ്ടുപോയി.

രഞ്ജുഷക്കൊപ്പം താമസിച്ചിരുന്ന സംവിധായകന്‍ മനോജ് ശ്രീലകത്തെ പൊലീസ് ഉടന്‍ വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം ചില തര്‍ക്കങ്ങളുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. മനോജിന് ഭാര്യയും കുട്ടികളുമുണ്ട്. രഞ്ജുഷ നേരത്തെ വിവാഹിതയാണ്. ഈ ബന്ധത്തിലെ മകള്‍ രഞ്ജുഷയുടെ മാതാപിതാക്കള്‍ക്കൊപ്പം ആലുവയിലാണ് താമസം.

ഇന്‍സ്റ്റാഗ്രാമില്‍ മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് വരെയും റീല്‍സുകളില്‍ സജീവമായിരുന്നു രഞ്ജുഷ. ഇന്‍സ്റ്റയില്‍ ഭൂരിഭാഗവും റീല്‍സുകളാണ് നടി പങ്കുവച്ചിരുന്നത്. എന്നാല്‍ ഫേസ്ബുക്കില്‍ നേരെ മറിച്ചാണ്. മോട്ടിവേഷന്‍, വിശ്വാസം, വിഷാദം എന്നിവ പ്രതിപാദിക്കുന്ന വാചകങ്ങളും വീഡിയോകളും ആണ് രഞ്ജുഷ പങ്കുവച്ചിരുന്നത്. ഇതിനിടെ രഞ്ജുഷയുടെ മൊബൈല്‍ ഫോണ്‍ കാണാനില്ല എന്ന വാര്‍ത്തയും പുറത്തെത്തുന്നു. റീലുകള്‍ അപ്‌ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷമാണ് രഞ്ജുഷ മരണപ്പെടുന്നത്. അപ്പോള്‍ രഞ്ജുഷയുടെ ഫോണിന് എന്ത് സംഭവിച്ചുവെന്നാണ് ഇപ്പോള്‍ എല്ലാവരും അന്വേഷിക്കുന്നത്. മൊബൈല്‍ ഫോണ്‍ കിട്ടിക്കഴിഞ്ഞാല്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചേക്കാം എന്നാണ് കരുതുന്നത്. രഞ്ജുഷ ഫോണ്‍ തന്നെ മാറ്റിയതാണോ അതോ ഇനി മറ്റാരെങ്കിലും മാറ്റിയതാണോ എന്നെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.

വളരെ ബോള്‍ഡായി എല്ലാവര്‍ക്കും ധൈര്യം നല്‍കുന്ന, ആത്മഹത്യ ഒരിക്കലും ഒന്നിനും ഒരു പരിഹാരമാകില്ല എന്ന് പറഞ്ഞിരുന്ന രഞ്ജുഷ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നാണ് സഹപ്രവര്‍ത്തകര്‍ പറയുന്നത്. മുമ്പും നടിമാരോ നടന്മാരോ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരിക്കലും അങ്ങനെ ചെയ്യരുതായിരുന്നുവെന്നും ജീവന്‍ തന്ന ദൈവം തന്നെ അത് തിരിച്ചെടുക്കുമെന്നും, ആ ജീവന്‍ എടുക്കാനുള്ള അവകാശം നമുക്കില്ലെന്നും അങ്ങനെ ചെയ്താല്‍ അതിനോളം വലിയ പാപം വേറെയില്ലെന്നും രഞ്ജുഷ പറഞ്ഞിരുന്നതായി സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്.

സെന്‍സേഷന്‍ എന്ന പ്രോഗ്രാമിലൂടെ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ രഞ്ജുഷ പിന്നീട് ടെലിവിഷന്‍ സീരിയലുകളിലേക്ക് കടക്കുകയായിരുന്നു. എന്റെ മാതാവ് എന്ന സീരിയലിലെ എല്‍സ ആന്റി എന്ന കഥാപാത്രത്തിലൂടെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് രഞ്ജുഷ. സ്ത്രീ, നിഴലാട്ടം, മകളുടെ അമ്മ, പറയിപെറ്റ പന്തീരുകുലം തുടങ്ങി നിരവധി സീരിയലുകളില്‍ ഒരുപിടി നല്ല കഥാപാത്രങ്ങളെ ഇതിനോടകം രഞ്ജുഷ അവതരിപ്പിച്ചു കഴിഞ്ഞു. സീരിയലുകള്‍ക്ക് പുറമെ കുറച്ച് സിനിമകളിലും രഞ്ജുഷ വേഷമിട്ടിരുന്നു.

ബോംബെ മാര്‍ച്ച്12, സിറ്റി ഓഫ് ഗോഡ്, തലപ്പാവ്, ലിസമ്മയുടെ വീട് മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളിലാണ് രഞ്ജുഷ എത്തിയിരുന്നത്. സംവിധായകന്‍ മനോജ് ശ്രീകലത്തിനൊപ്പം ലിവിങ് ടുഗെതര്‍ റിലേഷനിലായിരുന്നു രഞ്ജുഷ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫല്‍റ്റില്‍ മനോജിനൊപ്പം താമസിച്ചു വരികയായിരുന്നു. ഇതേ ഫ്‌ലാറ്റില്‍ തൂങ്ങി മരിച്ച നിലയില്‍ ആണ് രഞ്ജുഷയുടെ മൃതദേഹം കണ്ടെത്തിയത്.

പൊലീസ് ഡിപ്പാട്‌മെന്റിലെ എസ് ഐ ആയിരുന്നു രഞ്ജുഷയുടെ അച്ഛന്‍. അഭിനയത്തിലും ഡാന്‍സിലും എല്ലാം അച്ഛനും അമ്മയും വലിയ സപ്പോര്‍ട്ട് ആണ് എന്ന് രഞ്ജുഷ മുന്‍പ് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്. രഞ്ജുഷ ഏക മകളാണ്. ഇംഗല്‍ഷില്‍ ബിരുദാനന്തരബിരുദം എടുത്ത രഞ്ജുഷ നൃത്തത്തിലും ഡിഗ്രി നേടിയെടുത്തിരുന്നു. ചെറുപ്പം മുതലേ പഠനത്തിലും കലയിലും മിടുക്കി ആയിരുന്നു രഞ്ജുഷ. ആദ്യ വിവാഹത്തില്‍ ഉണ്ടായ താളപ്പിഴകള്‍ കാരണം ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top