ഉണ്ണി മുകുന്ദനെ കുറിച്ച് ആറാട്ടണ്ണനും ചിലത് പറയാനുണ്ട് !
ഉണ്ണി മുകുന്ദനെ കുറിച്ച് ആറാട്ടണ്ണനും ചിലത് പറയാനുണ്ട് !
മാളികപ്പുറം സിനിമയുമായി ബന്ധപ്പെട്ട് സീക്രെട്ട് ഏജന്റ് എന്ന യൂട്യൂബർ സായികൃഷ്‌ണയും ഉണ്ണി മുകുന്ദനും തമ്മിലുള്ള തര്‍ക്കം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. വീഡിയോ പങ്കുവച്ചതിന് പിന്നാലെ വ്‌ളോഗറെ ഉണ്ണി മുകുന്ദന്‍ ഫോണില്‍ നേരിട്ട് ബന്ധപ്പെടുകയായിരുന്നു. ഫോണ്‍ സംഭാഷണം പിന്നീട് വാക്കു തര്‍ക്കത്തിലേക്ക് കടന്നിരുന്നു. പിന്നാലെ തന്നെ ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയെ വ്‌ളോഗര്‍ പുറത്തുവിട്ടിരുന്നു. അതിന് ശേഷം വിശദീകരണവുമായി ഉണ്ണി മുകുന്ദനും രംഗത്തെത്തി.
സിനിമ റിവ്യു അല്ല വ്യക്തിപരമായ പരാമര്‍ശങ്ങളോടാണ് താന്‍ പ്രതികരിച്ചതെന്നായിരുന്നു ഉണ്ണി മുകുന്ദന്റെ വിശദീകരണം. വാക്കു തര്‍ക്കത്തിന് പിന്നാലെ ആ വ്യക്തിയെ ഫോണില്‍ വിളിച്ച് 15 മിനിറ്റോളം മാപ്പുപറഞ്ഞെന്നും ഉണ്ണി പറഞ്ഞിരുന്നു. എന്റെ പ്രതികരണം മോശമായി എന്നു എനിക്ക് തോന്നിയതുകൊണ്ട് മാത്രമാണ് ഞാന്‍ ആ വ്യക്തിയെ വിളിച്ച് 15 മിനിറ്റ് മുകളില്‍ വിളിച്ച് മാപ്പ് ചോദിച്ചതെന്നും ഉണ്ണി പറഞ്ഞിരുന്നു. ദാ ഇപ്പൊൾ ആറാട്ടാണ്ണനും പറയുന്നു ആറാട്ട്ണനെയും ഉണ്ണിമുകുന്ദൻ തെറി വിളിച്ചെന്നു. ആറാട്ടണ്ണൻ എന്താണ് പറയുന്നതെന്ന് കേൾക്കാം
