Connect with us

സിനിമയിൽ നിന്നും ഞാൻ ഒരിക്കലും ഔട്ടാകില്ല ; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ സംവിധായകനായി മാറിയ രമണൻ പറയുന്നു!

Malayalam Breaking News

സിനിമയിൽ നിന്നും ഞാൻ ഒരിക്കലും ഔട്ടാകില്ല ; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ സംവിധായകനായി മാറിയ രമണൻ പറയുന്നു!

സിനിമയിൽ നിന്നും ഞാൻ ഒരിക്കലും ഔട്ടാകില്ല ; ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ സംവിധായകനായി മാറിയ രമണൻ പറയുന്നു!

മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ഹരിശ്രീ അശോകൻ. ഹാസ്യത്തിലായാലും ഗൗരവമേറിയ കഥാപാത്രമാണെങ്കിലും അത് നടന്റെ കൈയിൽ സുരക്ഷിതമാണ്. ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടൻ ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ. ഹാസ്യത്തിലൂടെ ശ്രദ്ധേയനായ താരം ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മലയാളികളെ ചിരിപ്പിക്കാനായി ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ സിനിമ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. ഒരു പത്ത് വര്‍ഷം അഭിനയരംഗത്ത് നിന്ന് മാറി നിന്നാലും പഞ്ചാബി ഹൗസിലെ രമണന്‍ എന്ന കഥാപാത്രം ജനങ്ങളുടെ മനസ്സിലുണ്ടെന്നും അതുകൊണ്ട് തന്നെ താന്‍ സിനിമയില്‍ നിന്ന് ഔട്ടാവില്ലെന്ന് ഹരിശ്രീ അശോകൻ പറയുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

മലയാള സിനിമയിലെ അതുല്യ കലാകാരനാണ് ഹരിശ്രീ അശോകൻ. ഹാസ്യത്തിലായാലും ഗൗരവമേറിയ കഥാപാത്രമാണെങ്കിലും അത് നടന്റെ കൈയിൽ സുരക്ഷിതമാണ്. ഒട്ടേറെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച നടൻ ഇപ്പോൾ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയിലൂടെ. ഹാസ്യത്തിലൂടെ ശ്രദ്ധേയനായ താരം ഹാസ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് മലയാളികളെ ചിരിപ്പിക്കാനായി സിനിമ സംവിധാനത്തിലേക്ക് കടന്നിരിക്കുകയാണ്.

ഒരു പത്ത് വര്‍ഷം അഭിനയരംഗത്ത് നിന്ന് മാറി നിന്നാലും പഞ്ചാബി ഹൗസിലെ രമണന്‍ എന്ന കഥാപാത്രം ജനങ്ങളുടെ മനസ്സിലുണ്ടെന്നും അതുകൊണ്ട് തന്നെ താന്‍ സിനിമയില്‍ നിന്ന് ഔട്ടാവില്ലെന്ന് ഹരിശ്രീ അശോകൻ പറയുകയാണ്. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്നു പറഞ്ഞത്.

ഒരു വേഷവും പൂര്‍ണതയിലെത്തിക്കാന്‍ പറ്റിയിട്ടില്ല എന്നതാണ് എന്റെ അഭിപ്രായം. പഞ്ചാബി ഹൗസ് കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട് കുറച്ചു കൂടി നന്നായി ചെയ്യാമായിരുന്നു എന്ന്. ഒരു വേഷവും പൂര്‍ണതയിലെത്തിക്കാന്‍ ഒരു നടനും പറ്റില്ല. നമ്മള്‍ ചെയ്ത വേഷങ്ങള്‍ ഏതെടുത്താലും അതില്‍ കുറച്ചു കുറവുകള്‍ ഉണ്ടാകും. ജനങ്ങളുടെ മനസ്സില്‍ ഇന്നും നിലനില്‍ക്കുന്നത് പഞ്ചാബി ഹൗസ് തന്നെയാണ്. പഞ്ചാബി ഹൗസ് ജനങ്ങളുടെ മനസ്സിലുള്ളിടത്തോളം ഞാന്‍ പത്ത് വര്‍ഷം സിനിമയില്‍ നിന്ന് മാറി നിന്നാലും സിനിമയില്‍ നിന്ന് ഞാന്‍ ഔട്ടാവില്ല. അതാണ് പഞ്ചാബി ഹൗസിന്റെ ഗുണം.

ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്‌റ്റോറിയെന്ന ചിത്രം തന്റെ മാത്രം പ്രയത്‌നഫലമല്ലെന്നും ഒരു കൂട്ടായ്മയുടെ സിനിമയാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.കഥയും തിരക്കഥയും വേറെ ആള്‍ക്കാരാണെങ്കിലും അവരുടെ കൂടെ അഹോരാത്രം പണിയെടുത്തിട്ടുണ്ട്. സ്‌ക്രിപ്റ്റിങ്ങിലും മറ്റും ഉറക്കമില്ലാതെ എന്റെ കൂട്ടുകാരും കൂടെയുണ്ടായിരുന്നു. ഇതെന്റെ മാത്രമല്ല ഒരു കൂട്ടായ്മയുടെ സിനിമയാണ്. ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി ഇന്നലെ റിലീസ് ചെയ്തു.മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

മലേഷ്യന്‍ ബിസിനസ് മാഫിയയുടെയും കേരളത്തിലെ നാട്ടിന്‍പുറത്ത് കൊച്ചുതന്ത്രങ്ങളും കുസൃതികളുമായി കഴിയുന്ന ചെറുപ്പക്കാരുടെയും കഥ പറയുന്ന ചിത്രത്തില്‍ ആട്ടവും പാട്ടും ഫൈറ്റും എല്ലാം ചേരുംപടി ചേര്‍ത്തിട്ടുണ്ട്.മലേഷ്യയില്‍നിന്ന് ബിസിനസ് മതിയാക്കി ഒരു കുടുംബം നാട്ടിലെത്തുന്നതും പിന്നീട് അവരുടെ ജീവിതത്തില്‍ നാട്ടിലെ അഞ്ച് ചെറുപ്പക്കാര്‍ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.

രാഹുൽ മാധവും സുരഭി സന്തോഷും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഹരിശ്രീ അശോകന്റെ സന്തത സഹചാരികളായ ഹാസ്യ താരങ്ങളെല്ലാം ചിത്രത്തിൽ അണി നിരക്കുന്നുണ്ട്.ഒരു മുഴുനീള ഹാസ്യ ചിത്രമാണ് ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി

ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, മനോജ് കെ.ജയന്‍, ടിനി ടോം, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, നന്ദലാല്‍, മമിത ബൈജു, രേഷ്മ എന്നിവരാണ് മറ്റ് താരങ്ങള്‍.

ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം പുര്‍ണ്ണമായും ഒരു കോമഡി എന്റര്‍ടെയ്‌നറാണ്. എസ് സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. രഞ്ജിത്ത്, ഇബന്‍, സനീഷ് അലന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

panjabi house ramanan turns into a director

More in Malayalam Breaking News

Trending

Recent

To Top