Connect with us

തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതായിരുന്നു, ആര്യന്‍ ഖാന് വേണ്ടി ജാമ്യം നിന്നതിനെ കുറിച്ച് ജൂഹി ചൗള

Bollywood

തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതായിരുന്നു, ആര്യന്‍ ഖാന് വേണ്ടി ജാമ്യം നിന്നതിനെ കുറിച്ച് ജൂഹി ചൗള

തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതായിരുന്നു, ആര്യന്‍ ഖാന് വേണ്ടി ജാമ്യം നിന്നതിനെ കുറിച്ച് ജൂഹി ചൗള

നിരവധി ആരാധകരുള്ള താരങ്ങളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. ഇരുവരും ഒന്നിച്ച് നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. സിനിമയിലെ സൗഹൃദം ജീവിതത്തിലും പിന്തുടരുന്നവരാണ് ഇരുവരും. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ലഹരിമരുന്ന കേസില്‍ അറസ്റ്റിലായപ്പോള്‍ ജൂഹി ചൗളയായിരുന്നു ജാമ്യാപേക്ഷയില്‍ ഒപ്പിട്ടത്.

ഇപ്പോഴിതാ ഇതേ കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അന്ന് താന്‍ ചെയ്തത് ശരിയായിരുന്നുവെന്ന് പറയുകയാണ് താരം. ഒരുലക്ഷം രൂപ ബോണ്ടിലും ജൂഹി ചൗളയുടെ ആള്‍ജാമ്യത്തിലുമാണ് ബോംബെ ഹൈക്കോടതി അന്ന് ആര്യന് ജാമ്യം അനുവദിച്ചത്.

സഹായിക്കാനുള്ള അവസരം ലഭിച്ചപ്പോള്‍ തനിക്ക് ചെയ്യാനാകുന്ന ശരിയായ കാര്യം അതാണെന്ന് തോന്നി. ഷാരൂഖ് ഖാനെ വിരളമായേ കാണാന്‍ സാധിക്കാറുള്ളൂ. എന്നാല്‍ തന്റെ ഭര്‍ത്താവ് ജയ് മേഹ്ത ഷാരൂഖുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടെന്നും ജൂഹി ചൗള കൂട്ടിച്ചേര്‍ത്തു. ഐപിഎല്ലില്‍ കൊല്‍ക്കത്ത ഫ്രാഞ്ചൈസിയുടെ സഹ ഉടമകളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും.

2021 ഒക്ടോബര്‍ രണ്ടിനാണ് ആഡംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍.സി.ബി. സംഘം അറസ്റ്റ് ചെയ്തത്. എന്നാല്‍ എന്‍സിബി സോണല്‍ ഡയറക്ടറായിരുന്ന സമീര്‍ വാംഖഡെയ്‌ക്കെതിരേ ഇതിനുപിന്നാലെ പലവിധ ആരോപണങ്ങളും ഉയര്‍ന്നു.

ആര്യന്‍ ഖാനെ കേസില്‍ കുടുക്കി പണം തട്ടിയെടുക്കാനുള്ള നീക്കം നടന്നതായും വെളിപ്പെടുത്തലുകളുണ്ടായിരുന്നു. കേസില്‍ അറസ്റ്റിലായി ജയിലില്‍ പോകേണ്ടിവന്ന ആര്യന്‍ ഖാന്, ആഴ്ചകള്‍ക്ക് ശേഷമാണ് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പിന്നാലെ കേസില്‍ ആര്യന്‍ ഖാനെ കോടതി കുറ്റവിമുക്തനാക്കി.

More in Bollywood

Trending

Recent

To Top