Malayalam Breaking News
ഓട്ടത്തിന് ക്ലീൻ ‘U’ ! – ഓടിത്തുടങ്ങാൻ ഇനി രണ്ടു ദിനം കൂടി !
ഓട്ടത്തിന് ക്ലീൻ ‘U’ ! – ഓടിത്തുടങ്ങാൻ ഇനി രണ്ടു ദിനം കൂടി !
By
നവാഗതനായ സാം അണിയിച്ചൊരുക്കുന്ന ഓട്ടം തിയേറ്ററുകളിലേക്ക് എത്തുകയാണ് . ചിത്രത്തിലെമൂന്നു ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മൂന്നും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. പത്മനാഭന് പ്രണാമം അർപ്പിക്കുന്ന നഗരസുന്ദരി എന്ന ഗാനം മലയാളികൾ ഏറ്റെടുത്തുകഴിഞ്ഞു. അതിനൊപ്പം തന്നെ ചിത്രം ക്ലീൻ യു സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ്.
ലാല്‍ ജോസ് ഷോയിലൂടെ ശ്രദ്ധേയനായ നന്ദു ആനന്ദും, റോഷന്‍ ഉല്ലാസുമാണ് ഓട്ടത്തിലെ നായകന്മാര്‍.വൈപ്പിന്‍ പ്രദേശത്തിന്റെ സാമൂഹികാന്തരീക്ഷത്തിലാണ് ഓട്ടത്തിന്റെ കഥ നടക്കുന്നത്. ചിത്രീകരണ ഘട്ടത്തില്‍ തന്നെ സിനിമാ വൃത്തങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെട്ട ഓട്ടം, കളിമണ്ണ് എന്ന ചിത്രത്തിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണ്.
കലാഭവന്‍ ഷാജോണ്‍, അലന്‍സിയര്‍, സുധീര്‍ കരമന, മണികണ്ഠന്‍ ആചാരി, ശശാങ്കന്‍, രോഹിണി, രാജേഷ് വര്‍മ്മ, അല്‍ത്താഫ് തുടങ്ങിയവര്‍ അഭിനയിക്കുന്ന ഓട്ടത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് രാജേഷ് കെ. നാരായണനാണ്. പപ്പു, അനീഷ് ലാല്‍ എന്നിവര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
ottam movie – u certificate