Connect with us

“അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” ;”എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!”; മോഹൻലാൽ ത്രില്ലെർ ചിത്രം ‘ഒപ്പം’ ഇറങ്ങിയിട്ട് അഞ്ചു വർഷം !

Malayalam

“അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” ;”എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!”; മോഹൻലാൽ ത്രില്ലെർ ചിത്രം ‘ഒപ്പം’ ഇറങ്ങിയിട്ട് അഞ്ചു വർഷം !

“അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” ;”എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!”; മോഹൻലാൽ ത്രില്ലെർ ചിത്രം ‘ഒപ്പം’ ഇറങ്ങിയിട്ട് അഞ്ചു വർഷം !

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയാണ് ‘ഒപ്പം’ . ഒരു ക്രൈം ഇൻവസ്റ്റിഗേഷൻ ത്രില്ലറായ സിനിമയിൽ അന്ധനായ കഥാപാത്രമായാണ് ലാൽ എത്തിയത്. ഒരു കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയാകുന്ന കഥാപാത്രം പിന്നീട് കുറ്റവാളി താനാണെന്ന് മുദ്രകുത്തപ്പെടുന്നതോടെ യഥാര്‍ത്ഥ കൊലപാതകിയെ അന്വേഷിച്ച് ഇറങ്ങുന്നതാണ് പ്രമേയം. തമിഴ്നടൻ സമുദ്രക്കനിയാണ് ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

വ്യത്യസ്ത പ്രമേയവുമായി എത്തിയ സിനിമയ്ക്ക് തുടക്കത്തിൽ നിരവധി ആശങ്കകൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ സിനിമയെ കുറിച്ച് സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റിൽ വന്ന ഒരു കുറിപ്പാണ് വൈറലായി മാറുന്നത്. ഒപ്പം സിനിമ ഇറങ്ങിയതിന്റെ അഞ്ചു വർഷത്തെ ഓർമ്മ പുതുക്കുകയാണ് ഈ കുറിപ്പിലൂടെ.

കുറിപ്പ് ഇങ്ങനെ…

“അയ്യേ! അന്ധൻ്റെ കൈയ്യിൽ എന്തിനാണ് വാച്ച്” , ഒപ്പത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ വന്ന ട്രോളുകളിൽ പ്രധാനപ്പെട്ട ഒന്ന് ഇതായിരുന്നു. ട്രോളുകൾ അവിടെയും തീർന്നില്ല ആദ്യത്തെ സോങ്ങ് മിനുങ്ങും മിന്നാമിനുങ്ങ് ഇറങ്ങിയപ്പോൾ വീണ്ടും വന്നു ട്രോളുകൾ…

“എന്താണിത് സൈക്കിൾ ചവിട്ടുന്ന അന്ധനോ!!” എന്നാൽ ഈ ട്രോളുകൾക്ക് ഒന്നും ഒരു പ്രതികരണവും ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സിനിമ റിലീസ് ആയതിന് ശേഷം കഥയാകെ മാറി. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള മികച്ച ത്രില്ലറുകളിൽ ഒന്നായി ഒപ്പം മാറി.

ട്രോളുകൾക്കെല്ലാം കൃത്യമായ മറുപടിയും ചിത്രത്തിൽ ഉണ്ടായിരുന്നു. ഗീതാഞ്ജലി,ആമയും മുയലും പോലുള്ള സിനിമകൾ കണ്ട് പ്രിയദർശൻ എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ്റെ കാലം കഴിഞ്ഞു എന്ന് പറഞ്ഞവർക്കുള്ള അദ്ദേഹത്തിൻ്റെ മറുപടി കൂടിയായിരുന്നു ഒപ്പത്തിൻ്റെ വിജയം.

കഥാപാത്രം അന്ധൻ ആയാൽ കണ്ണു മേലോട്ട് പൊക്കി അല്ലെങ്കിൽ കറുത്ത കണ്ണട വച്ച് അഭിനയിക്കുക എന്ന സ്ഥിരം ക്ലീഷേ പൊളിച്ച് എഴുതിയിട്ട്, കണ്ടിരിക്കുന്ന പ്രേക്ഷകൻ്റെ നെഞ്ചിടിപ്പ് കൂട്ടുന്ന ഇൻ്റെർവെൽ ബ്ലോക്ക് പിറന്നിട്ട്, പുലിമുരുകൻ ഇറങ്ങിയത് കൊണ്ട് മാത്രം ഇൻഡസ്ട്രി ഹിറ്റ് ആകാതെ പോയ ഒപ്പം മലയാളി പ്രേക്ഷകരുടെ ഒപ്പം കൂടിയിട്ട് ഇന്നേക്ക് അഞ്ച് വർഷം. എന്നവസാനിക്കുന്നു കുറിപ്പ്.

about oppam

More in Malayalam

Trending

Recent

To Top