Connect with us

“വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി; പുത്തൻ വീഡിയോയുമായി അഭയ, ഒപ്പം ഗോപീ സുന്ദറും !

Malayalam

“വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി; പുത്തൻ വീഡിയോയുമായി അഭയ, ഒപ്പം ഗോപീ സുന്ദറും !

“വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി; പുത്തൻ വീഡിയോയുമായി അഭയ, ഒപ്പം ഗോപീ സുന്ദറും !

സോഷ്യല്‍ മീഡിയയിലൂടെ മലയാളികൾ അടുത്ത അറിഞ്ഞ ഗായികയാണ് അഭയ ഹിരണ്‍മയി. അഭയയുടെ പോസ്റ്റുകള്‍ പലപ്പോഴും ഏറെ ചർച്ചകൾക്കും പല ഗോസിപ്പികൾക്കും വഴിമാറാറുണ്ട്. ഗായകനും സംഗീത സംവിധായകനുമായ ഗോപി സുന്ദറാണ് അഭയയുടെ പാർട്ണർ. ഇതുതന്നെയാണ് ഗോസിപ്പുകൾ പെരുകാനുള്ള ഒരു പ്രധാന കാരണവും. നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധ നേടിയ ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ്.

വിവാഹിതരല്ലെങ്കിലും ഗോപി സുന്ദറും ഗായിക അഭയ ഹിരണ്മയിയും പത്തുവര്‍ഷങ്ങളായി ഒരുമിച്ചു ജീവിക്കുന്നവരാണ്. സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ സുന്ദര നിമിഷങ്ങൾ ഇടയ്ക്കിടയ്ക്ക് ഇരുവരും പങ്ക് വയ്ക്കാറുമുണ്ട്. ഇപ്പോഴിതാ ഗോപി സുന്ദറിന് ഒപ്പമുള്ള സുന്ദരനിമിഷങ്ങൾ പങ്ക് വച്ച് രംഗത്ത് വന്നിരിക്കുകയാണ് അഭയ ഹിരണ്മയി. ഇരുവരും ജിമ്മിൽ ഒരുമിച്ചു വർക്ഔട്ട് ചെയ്യുന്ന രംഗങ്ങൾ ആണ് അഭയ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് . അച്ചടക്കം എന്ന ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് അഭയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

“വളരെക്കാലത്തിനുശേഷം ഞാൻ അച്ചടക്കം പരിശീലിക്കാൻ തുടങ്ങി. അച്ചടക്കം യഥാർത്ഥത്തിൽ സ്വയം പ്രചോദനവും നമ്മെത്തന്നെ പ്രചോദിപ്പിക്കുന്നതുമാണ്. കൂടുതൽ അച്ചടക്കവും സമാധാനവും ഉണ്ടാകാൻ പ്രാർത്ഥിക്കുന്നവെന്നും പോസ്റ്റിലൂടെ അഭയ പറയുന്നു.

നിരവധി ആരാധകരാണ് അഭയയുടെ പോസ്റ്റിൽ പ്രതികരണം അറിയിച്ചെത്തിയിരിക്കുന്നത്. ഇതിനിടയിൽ രസകരമായ കമന്റുകൾ പങ്കിട്ടവർക്ക് മറുപടിയും അഭയ നല്കുന്നുണ്ട്. ആരാണ് ആ കോളേജ് പയ്യൻ എന്നൊരാൾ കമന്റ് പങ്കിടുമ്പോൾ “ഓ നിങ്ങളുടെ ഒരു ഗോപീ സുന്ദർ” എന്നാണ് അഭയ നൽകിയ മറുപടി.

2014ൽ ആണ് ഹിരണ്മയി ആദ്യമായി സിനിമ മേഖലയിലേക്ക് കടന്നുവരുന്നത്. നാക്കു പെന്റ നാക്കു ടക ആയിരുന്നു ആദ്യ ചിത്രം. പിന്നീട് വിശ്വാസം അതല്ലെ എല്ലാം, ടു കണ്‍ട്രീസ്, ജെയിംസ് ആന്റ് ആലീസ് തുടങ്ങിയ ചിത്രങ്ങളില്‍ പാടി. ഗൂഢാലോചന എന്ന ചിത്രത്തിലെ കോഴിക്കോടിനെ ആസ്പദമാക്കി ആലപിച്ച ഗാനം ഇന്നും മലയാളികൾക്കിടയിൽ കേൾക്കാം.

about abhya hiranmayi

More in Malayalam

Trending

Recent

To Top