Connect with us

‘ഞാന്‍ ഇപ്പോ എന്റെ ഫാനാണ്’ അല്ലാതെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനല്ല; ഒമര്‍ ലുലു

Malayalam

‘ഞാന്‍ ഇപ്പോ എന്റെ ഫാനാണ്’ അല്ലാതെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനല്ല; ഒമര്‍ ലുലു

‘ഞാന്‍ ഇപ്പോ എന്റെ ഫാനാണ്’ അല്ലാതെ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനല്ല; ഒമര്‍ ലുലു

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്കേറെ പ്രിയങ്കരനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും അഭിപ്രായങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

എന്നാല്‍ ഇപ്പോഴിതാ താന്‍ മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ ആരാധകനല്ലെന്ന് പറയുകയാണ് ഒമര്‍ ലുലു. ചെറുപ്പത്തില്‍ ഏറ്റവുമധികം കണ്ടിരുന്നത് മോഹന്‍ലാല്‍ സിനിമകളാണെന്നും ഇപ്പോള്‍ ഇവരുടെ ആരുടെയും ആരാധകനല്ല താനെന്നും ഒമര്‍ പറയുന്നു.

ഒമര്‍ ലുലുവിന്റെ വാക്കുകള്‍

‘ഞാന്‍ ഇപ്പോ എന്റെ ഫാനാണ്. അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ് ഇത് പല ഓണ്‍ലൈന്‍ പോര്‍ട്ടലിലും വളച്ച് ഒടിച്ച് വന്നത് കൊണ്ടാണ് ഇങ്ങനെ പോസ്റ്റായി ഇട്ടത്. ഞാന്‍ ചെറുപ്പത്തില്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമ ഇരുപതാം നൂറ്റാണ്ടാണ്. അന്ന് ഇരുപതാം നൂറ്റാണ്ട്, നാടോടിക്കാറ്റ്, ഇന്‍ ഹരിഹര്‍ നഗര്‍ എന്നിവയായിരുന്നു കൂടുതല്‍ കണ്ടിട്ട് ഉള്ളത്. അന്ന് മമ്മൂക്കയുടെ പടങ്ങള്‍ ഒരു തവണയെ ഞാന്‍ കണ്ടിട്ടുള്ളൂ.

അന്ന് മമ്മൂക്കയുടെ പടത്തില്‍ സെന്റിമെന്‍സായിരുന്നു കൂടുതല്‍. അതുകൊണ്ട് ഒരു തവണ കണ്ടാല്‍ വീണ്ടും കാണാന്‍ തോന്നില്ല. പക്ഷേ ലാലേട്ടന്റെ പടങ്ങള്‍ അക്കാലത്ത് ഫുള്‍ എന്റര്‍ടെയ്ന്‍മെന്റായിരുന്നു. കോമഡി അടക്കം എല്ലാം ലാലേട്ടന്‍ ചെയ്യുമായിരുന്നു. പക്ഷേ അക്കാലത്ത് ആര് എന്നോട് ഇഷ്ടപ്പെട്ട നടനാരാണെന്ന് ചോദിച്ചാലും മമ്മൂക്കയെന്നെ ഞാന്‍ പറയാറുണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു മമ്മൂട്ടി ഫാനായിരുന്നു ഞാന്‍.

ലോക്ഡൗണ്‍ കാലഘട്ടത്തില്‍ വേറെ ഒരു പണിയും ഇല്ലാതെ ഇരിക്കുക ആയിരുന്നല്ലോ. അപ്പോഴാണ് സത്യം പറഞ്ഞാല്‍ ഞാന്‍ എല്ലാം ഒന്ന് നിക്ഷ്പക്ഷമായി ചിന്തിച്ചത്. എന്റെ കാഴ്ചപ്പാട് മൊത്തം മാറിയത് എന്ന് വേണമെങ്കില്‍ പറയാം. ചെറുപ്പത്തില്‍ എന്റെ വീട്ടിലെ എല്ലാവരും മമ്മൂട്ടി ഫാനായിരുന്നു. അത് ഒരു ജാതി സ്പിരിറ്റായിരുന്നു എന്ന് ഇപ്പോള്‍ മനസ്സിലായി. ഞാന്‍ ഏറ്റവും കൂടുതല്‍ കണ്ടിട്ടുള്ളത് നാടോടിക്കാറ്റ് പോലുള്ള തമാശ സിനിമകളാണ്. ഞാന്‍ ഇപ്പോള്‍ മമ്മൂട്ടി ഫാനുമല്ലാ കെയ്താന്‍ ഫാനുമല്ലാ ഞാന്‍ ഇപ്പോ എന്റെ ഫാനാണ്’.

More in Malayalam

Trending

Recent

To Top