Malayalam
മനോഹരമായ ലെഹങ്കയില്‍ അതീവ സുന്ദരിയായി നൂറിന്‍ ഷെരീഫ്; നടി വിവാഹിതയാകുന്നു; വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്
മനോഹരമായ ലെഹങ്കയില്‍ അതീവ സുന്ദരിയായി നൂറിന്‍ ഷെരീഫ്; നടി വിവാഹിതയാകുന്നു; വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത്
ഒമർ ലുലുവിന്റെ അഡാറ് ലവ്വിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറുകയായിരുന്നു നൂറിന്‍ ഷെരീഫ്. ഇപ്പോഴിതാ എന്നാല്‍ നടി വിവാഹിതയാവാന്‍ പോവുകയാണെന്ന സന്തോഷ വാര്‍ത്തയാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ കൂടിയായ ഫഹിം സഫറും നൂറിനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
രണ്ടു ദിവസമായി ഫാഹിനൂർ എന്ന ഹാഷ് ടാഗാണ് ഇരുവരുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിറഞ്ഞു നിൽക്കുന്നത്. ബുധനാഴ്ച അഹാന കൃഷ്ണയുടെ സ്റ്റോറിയിലാണ് ഈ ഹാഷ് ടാഗ് ആദ്യം പ്രത്യക്ഷപ്പെട്ടത്. അഹാനയുടെ അടുത്ത സുഹൃത്തുക്കളാണ് ഫാഹിമും നൂറിനും. തൊട്ടു പിന്നാലെ നൂറിനും അഹാനയുടെ സ്റ്റോറി ഷെയർ ചെയ്തു. നൂറിന്റെയും ഫാഹിമിന്റെയും വിവാഹമാണോ ഫാഹിനൂറിനു പിന്നിലൊളിപ്പിച്ച സർപ്രൈസ് എന്ന സംശയമാണ് ഉയരുന്നത്. ഫാഹിനും സമാനമായ സ്റ്റോറികൾ ഷെയർ ചെയ്തത് സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു.
ഫഹിം സഫറുമായി ഏറെ കാലമായി നൂറിന്‍ അടുപ്പത്തിലായിരുന്നു എന്നാണ് വിവരം. അടുത്ത ബന്ധുക്കുളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായിട്ടാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. കൈയ്യില്‍ മെഹന്തി ഇട്ടതിന്റെയും വേദിയുടെ ഒരുക്കങ്ങളുമൊക്കെ ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റേറിയായി നൂറിന്‍ നല്‍കിയിരുന്നു.
ബീച്ചിനോട് ചേര്‍ന്നിട്ടാണ് നൂറിന്റെ വിവാഹനിശ്ചയ ചടങ്ങുകള്‍ നടത്തിയത്. ഇതിന്റെ വീഡിയോ പുറത്ത് വരികയും ചെയ്തു. ഫഹിമും നൂറിനും ഒരുമിച്ച് അഭിനയിച്ചിട്ടില്ലെങ്കിലും സൈഡ് റോളിലൂടെ ശ്രദ്ധേയരായി മാറിയിരുന്നു. ജൂണ്‍, മധുരം, എന്നീ സിനിമകളിലാണ് ഫഹിം അഭിനയിച്ചിട്ടുള്ളത്. അതിലെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. പലപ്പോഴും നൂറിന്റെ കൂടെ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ ഫഹിം എത്താറുണ്ട്.
എന്നാല്‍ താരങ്ങള്‍ പ്രണയത്തിലായിരുന്നോ എന്നത് ആരാധകരും അറിഞ്ഞില്ല. നടിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ റോഷ്‌ന ആന്‍ റോയി ആണ് വിവാഹനിശ്ചയത്തിലേക്ക് നൂറിനെ ഒരുക്കിയത്. മനോഹരമായ ലെഹങ്കയില്‍ അതീവ സുന്ദരിയായിട്ടാണ് നടി നിശ്ചയത്തിന് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വിവാഹക്കാര്യം അറിഞ്ഞത് മുതല്‍ താരങ്ങള്‍ക്ക് ആശംസകളുമായി എത്തുകയാണ് ആരാധകര്‍. വൈകാതെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മെഹന്ദിയിടുന്ന ചിത്രങ്ങളും നൂറിൻ ഷെയർ ചെയ്തിട്ടുണ്ട്. എന്തായാലും ഫാഹിനൂറിനു പിന്നിലെ രഹസ്യം ഇരുവരും വെളിപ്പെടുത്തുന്നതുവരെ കാത്തിരിക്കാം.