Connect with us

വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാതെ അണിയറ പ്രവര്‍ത്തകര്‍

News

ഇന്ത്യയുടെ ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ വിശ്വനാഥന്‍ ആനന്ദിന്റെ ജീവിതം സിനിമയാകുന്നു. ആനന്ദ് എല്‍ റായ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശാണ് സിനിമയെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്.സിനിമയുടെ പേര് ഇനിയും തീരുമാനമായിട്ടില്ല.

സിനിമയുടെ നിര്‍മാണത്തിലും ആനന്ദ് എല്‍ റായ് ഭാഗമാകും. നിലവില്‍ അദ്ദേഹം തന്നെ സംവിധാനം ചെയ്യുന്ന അത്രംഗി രെ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണുള്ളത്. ആനന്ദ് ഏത് താരത്തെയാണ് നിര്‍ദേശിക്കുകയെന്ന് വ്യക്തമല്ല. അതേസമയം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ ചിത്രത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തിവിട്ടിട്ടില്ല.

ഇന്ത്യയില്‍ നിന്നുള്ള ലോക ചെസ് ചാമ്പ്യനാണ് വിശ്വനാഥന്‍ ആനന്ദ്. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരന്‍ കൂടിയാണ് അദ്ദേഹം. 1988ലായിരുന്നു അത്. അഞ്ച് തവണ ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കിയിട്ടുണ്ട്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന പുരസ്‌കാരം ആദ്യമായി വാങ്ങിയതും ആനന്ദ് ആണ്. പത്മ വിഭൂഷണ്‍ അടക്കമുള്ള അവാര്‍ഡുകളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്.

More in News

Trending

Recent

To Top