Connect with us

രമേശിന്റെ ചിതയുടെ കനൽ കെടുന്നതിന്മുന്നേ സംഭവിച്ചത്, മകനെ ലക്ഷ്യമിട്ട് ആ കഴുകൻ കണ്ണുകൾ കള്ളക്കളികൾ പുറത്ത്…..സീരിയലിനെ വെല്ലുന്ന സംഭവവികാസങ്ങൾ

News

രമേശിന്റെ ചിതയുടെ കനൽ കെടുന്നതിന്മുന്നേ സംഭവിച്ചത്, മകനെ ലക്ഷ്യമിട്ട് ആ കഴുകൻ കണ്ണുകൾ കള്ളക്കളികൾ പുറത്ത്…..സീരിയലിനെ വെല്ലുന്ന സംഭവവികാസങ്ങൾ

രമേശിന്റെ ചിതയുടെ കനൽ കെടുന്നതിന്മുന്നേ സംഭവിച്ചത്, മകനെ ലക്ഷ്യമിട്ട് ആ കഴുകൻ കണ്ണുകൾ കള്ളക്കളികൾ പുറത്ത്…..സീരിയലിനെ വെല്ലുന്ന സംഭവവികാസങ്ങൾ

രമേശ് വലിയശാലയുടെ വീട്ടിൽ നിന്ന് മകൻ ഗോകുൽ രമേശിനെ പുറത്താക്കാനുള്ള നീക്കം നടക്കുന്നുവെന്നുളള വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഗോകുലിനെ പുറത്താക്കാനുള്ള നീക്കത്തിന് പിന്തുണ തേടി സിപിഎം നെ സമീപിച്ച് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ കുടുംബം. പാർട്ടി ഓഫീസിൽ വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ എന്നവകാശപ്പെട്ട് കഴിഞ്ഞ ദിവസം ഒരാൾ എത്തുകയായിരുന്നു.

കോവളത്തെ സിപിഎം കാരനൊപ്പമായിരുന്നു ഇയാൾ എത്തിയത്. വലിയശാല രമേശിന്റെ വീട്ടിൽ തന്റെ സഹോദരിയ്ക്കാണ് അവകാശമെന്നും അത്കൊണ്ട് മകനെ ഒഴിവാക്കണമെന്നായിരുന്നു അഭ്യർത്ഥന.

എന്നാൽ ഇത് സിപിഎം പ്രാദേശിക നേതൃത്വം പൂർണ്ണമായും തള്ളി. രമേശ് വലിയശാലയെ അടുത്തറിയുന്നവരാണ് ഈ ഭാഗത്തെ സിപിഎം നേതാക്കൾ. മേട്ടുക്കടവ് പാർട്ടി ജില്ലാ കമ്മറ്റി ഓഫീസിന് താഴെയാണ് രമേശിന്റെ താമസം.

എന്ത് വന്നാലും വീട് തനിയ്ക്ക് അവകാശപെട്ടതാണെന്നുള്ള വാദമാണ് വലിയശാല രമേശിന്റെ രണ്ടാം ഭാര്യയുടെ സഹോദരൻ ഉന്നയിച്ചത്. എന്നാൽ ഇത് സിപിഎം തള്ളി. വീടും വസ്‍തുവും ഗോകുലിന്റെ പേരിലാണ്. നികുതി അടച്ച പട്ടയവുമുണ്ട്. പിന്നെ എങ്ങനെ വലിയശാല രമേശിന്റെ വീടിന്റെ അവകാശം മകൻ ഇല്ലാതാകുമെന്നുള്ള ഉയരുന്ന ചോദ്യം

രമേശിന് രണ്ട് വീടുണ്ടായിരുന്നു.പുന്നയ്ക്കാമുകളിലും പിന്നെ മേട്ടുക്കടയ്ക്ക് താഴെയും. ഇതിൽ പുന്നയ്ക്കാമുകളിലെ വീട് മകന്റെ പേരിൽ നേരത്തെ എഴുതിയിരുന്നു. പിന്നീട് രണ്ടാമത്തെ വീടും മകന്റെ പേരിലാക്കിയത് കുറച്ചുകാലം മുമ്പാണ്. രണ്ടാമത്തെ വീട് മകന്റെ പേരിൽ സ്വന്തം ഇഷ്ടപ്രകാരം വലിയശാല രമേശ് എഴുതിയത്. എന്തോ ദുരന്തം തന്നെ തേടിയെത്തുമെന്ന തിരിച്ചറിവിലാണ് മകന് വീട് നൽകിയത്. ഇതുമായി ബന്ധപ്പെട്ട ഏറെ സമ്മർദ്ദങ്ങൾ വലിയശാല രമേശ് അനുഭവിച്ചിരുന്നുവെന്നും പറയപ്പെടുന്നു

അതേസമയം രമേശ് വലിയ ശാലയുടെ മരണാനന്തര ചടങ്ങുകൾ ഇന്നലെയായിരുന്നു നടന്നത്. മരണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴും അദ്ദേഹത്തിന്റെ മരണം ആരാധകർക്കും സഹപ്രവർത്തകർക്കും ഇപ്പോഴും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.

മരണാന്തര ചടങ്ങുകൾ ഇന്നലെ കഴിഞ്ഞതോടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കൾ മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകുകയാണ്. അന്വേഷണം ആരംഭിക്കുന്നതോടെ സത്യാവസ്ഥ പുറത്ത് വരുമെന്നാണ് ബന്ധുക്കൾ പറയുന്നത്.

രമേശിന്റെ മരണവുമായി ബന്ധപ്പെട്ട് അയൽക്കാരുടെ സംശയങ്ങളും, നിലപാടുകളും നോക്കുമ്പോൾ രമേശിന്റെ മരണം ഇപ്പോഴും ദുരൂഹമായി നിൽക്കുകയാണ്. ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങൾ മാത്രം ബാക്കി…. രമേശ് എന്തിന് ആത്മഹത്യ ചെയ്തു? അന്ന് രാത്രി വീട്ടിൽ സംഭവിച്ചത് എന്താണ്?
എല്ലാ കാര്യങ്ങളും വളരെ പോസറ്റീവ് ആയി കാണുന്ന വ്യക്തി ആത്മഹത്യ ചെയ്യുമോ? പലർക്കും ഇൻസ്പിരേഷൻ കൊടുത്ത വ്യക്തി എന്തിന് ആത്മഹത്യ ചെയ്തു? രമേശ് നമ്മെ വിട്ട് പോയി ദിവസങ്ങൾ പിന്നിടുമ്പോഴും ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു

രമേശ് വലിയശാലയുടെ അകാലത്തിലുള്ള വേർപാടിന് പിന്നാലെയുണ്ടായ വിവാദങ്ങളെ കുറിച്ച് പ്രതികരിച്ച് അദ്ദേഹത്തിന്റെ മകൾ എം സ് ശ്രുതി എത്തിയത് വാർത്തകളിൽ നിറഞ്ഞിരുന്നു കള്ളം പറയുന്നവർക്ക് അത്കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യജ വാർത്തകൾ അവസാനിപ്പിക്കണമെന്നും പറഞ്ഞു. രമേശിന്റെ രണ്ടാം ഭാര്യ മിനിയുടെ ആദ്യ ഭർത്താവിലെ മകളാണ് ശ്രുതി.

ഇതിന് പിന്നാലെ അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ഗോകുൽ രമേശും വ്യക്തമാക്കി. അച്ഛന്‍ ഇങ്ങനെ ചെയ്യുമെന്ന് ഇതുവരെ വിശ്വസിക്കാനായിട്ടില്ല. നിമയപരമായി മുന്നോട്ട് പോകാനാണ് തീരുമാനം. കേസ് കൊടുത്തിരിക്കുകയാണ്. അവര്‍ തെളിയിക്കട്ടെ. അച്ഛനങ്ങനെ ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല. എല്ലാവരേയും പോലെ എനിക്കും ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ആഗ്രഹമുണ്ട്. വീട്ടില്‍ ചില സുഹൃത്തുക്കള്‍ അവരുടെ ജീവിത പ്രശ്‌നങ്ങളെ കുറിച്ചൊക്കെ പറഞ്ഞ് വരുമ്പോള്‍ പോസിറ്റീവായിട്ടാണ് അച്ഛന്‍ അവരോട് സംസാരിച്ചിരുന്നത്. ആത്മഹത്യയെ കുറിച്ചൊക്കെ പറയുന്നവരെ പിന്തിരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഗോകുല്‍ രമേശ് പറഞ്ഞു.

എന്നാൽ ഗുരുത ആരോപങ്ങളായിരുന്നു ശ്രുതി ആദ്യം ഉന്നയിച്ചത്. അച്ഛന്റെ മരണം വിവാദമാക്കുന്നത് ഗോകുലിന്റ ഭാര്യ വീട്ടുകാരാണെന്ന് ആരോപിച്ചിരുന്നു. ഒരു ഭാഗത്ത് വ്യജ വാർത്തകൾ അവസാനിപ്പിക്കണമെന്ന് മകൾ പറയുമ്പോൾ മറുഭാഗത്ത് അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ച് പറയുകയാണ് മകൻ.

More in News

Trending

Recent

To Top