Connect with us

സെറ്റിൽ 17 പേർക്ക് കൊറോണ? ബിഗ് ബോസ് മലയാളം നിർത്തുന്നു? ആശങ്കയോടെ ആരാധകർ

Malayalam Breaking News

സെറ്റിൽ 17 പേർക്ക് കൊറോണ? ബിഗ് ബോസ് മലയാളം നിർത്തുന്നു? ആശങ്കയോടെ ആരാധകർ

സെറ്റിൽ 17 പേർക്ക് കൊറോണ? ബിഗ് ബോസ് മലയാളം നിർത്തുന്നു? ആശങ്കയോടെ ആരാധകർ

കൊവിഡ് കണക്കുകൾ ദിനം പ്രതി വർധിക്കുന്നതിൻ്റെ അടിസ്ഥാനത്തിലും തമിഴ്നാട്ടിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിൻ്റെ അടിസ്ഥാനത്തിലും ബിഗ് ബോസ് 14 ദിവസങ്ങൾ കൂടി നീട്ടിയിരിക്കുകയാണ്. ഇക്കാര്യം കഴിഞ്ഞ ആഴ്ച മോഹൻലാലും വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ ഇതാ ആരാധകരെ ആശങ്കയിലാക്കുന്ന ഒരു വാർത്തയാണ് പുറത്ത് വരുന്നത്

ഷോയുടെ അണിയറപ്രവർത്തകരിൽ ചിലർക്ക് കൊവിഡ് പടർന്നു പിടിക്കുകയാണെന്നാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചെന്നൈ ഇവിപി ഷൂട്ടിംഗ് സൈറ്റിൽ നടക്കുന്ന മലയാള ബിഗ് ബോസ് ഷോയിൽ നിരവധി അണിയറപ്രവർത്തകർക്ക് കൊറോണ ബാധിച്ചതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഒരു ഛായാഗ്രാഹകൻ അപകടകരമായ അവസ്ഥയിൽ ചികിത്സയിൽ തുടരുകയാണെന്നും ഇതുവരെ 17 പേർ രോഗബാധിതരാണെന്നാണ് റിപ്പോർട്ടുകൾ. ഷൂട്ടിങ് സൈറ്റില്‍ നിന്നും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

അതിനാൽ തന്നെ മലയാളികളായ ബിഗ്ബോസ് പ്രേക്ഷകർ ആശങ്കയിലാണ്. ഷോയുടെ അവതാരകനായ മോഹൻലാൽ എല്ലാ ആഴ്ചാവസാനങ്ങളിലും ചെന്നൈയിലെത്തിയാണ് ഷോ അവതരിപ്പിക്കുന്നത്. എല്ലാ പ്രോട്ടോക്കോളും പാലിച്ചാണ് ഷൂട്ടിങ്ങെന്നതിനാൽ തന്നെയും ആശങ്കപ്പെടേണ്ടതില്ല എങ്കിലും തങ്ങളുടെ പ്രിയതാരത്തിന് കൊറോണ ബാധയേൽക്കരുതേ എന്ന പ്രാർത്ഥനയിലാണ് ആരാധകരും.

വീട്ടിനുള്ളിലേക്കെത്തിക്കുന്ന ഓരോ വസ്തുക്കളും അത്രമേൽ ശുദ്ധമായി പുറത്തു നിന്നൊരാളുടെ നേരിട്ടുള്ള സമ്പർക്കമോ സ്പർശനമോ ഏൽക്കാതെ സദാസമയവും പിപിഇ കിറ്റ് ധരിച്ചു നടക്കുന്ന തൊഴിലാളികളിലൂടെ കൃത്യമായ ക്ലീനിങ് പ്രൊസസ് നടത്തിയ ശേഷമാണ് ബിഗ്ബോസ് മത്സരാർത്ഥികളിലേക്കെല്ലാം എത്തുന്നത് എന്നതിനാൽ പുറത്ത് നിന്നൊരാളിൽ നിന്നും വൈറസ് ബാധ വീട്ടിനുള്ളിലേക്കെത്താൻ യാതൊരു മാർഗ്ഗവുമില്ല

കഴിഞ്ഞ ആഴ്ച പുറത്ത് നിന്നും എത്തിയ ഡിംപലും കൃത്യമായ കൊവിഡ് മാനദണ്ഢങ്ങൾ പാലിച്ച് ക്വാറൻ്റൈനും പൂർത്തിയാക്കി കൃത്യമായ ആൻ്റിജെൻ ആർടിപിസിആർ ടെസ്റ്റുകൾക്ക് ശേഷമാണ് വീട്ടിലേക്ക് പ്രവേശിച്ചിരിക്കുന്നത്. വളരെ അപ്രതീക്ഷിതമായുണ്ടായ അച്ഛൻ്റെ വേർപാടിൽ മനം നൊന്ത് മരണാനന്തര ചടങ്ങുകളിൽ ഭാഗമായ ശേഷം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരവും വീട്ടിനുള്ളിലെ മറ്റു മത്സരാർത്ഥികളുടെ താത്പര്യപ്രകാരവും പ്രേക്ഷകരുടെ താത്പര്യപ്രകാരവുമാണ് ഡിംപൽ തിരികെ വീട്ടിനുള്ളിലേക്കെത്തിയത്.

More in Malayalam Breaking News

Trending

Recent

To Top