Connect with us

വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാന നഷ്ടക്കേസ് കൊടുക്കും, ലഭിക്കുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുമെന്ന് വിജയ് ആന്റണി; മകൾ മരിക്കുന്നതിന് തൊട്ട് മുൻപ് നടന്നത്

News

വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാന നഷ്ടക്കേസ് കൊടുക്കും, ലഭിക്കുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുമെന്ന് വിജയ് ആന്റണി; മകൾ മരിക്കുന്നതിന് തൊട്ട് മുൻപ് നടന്നത്

വ്യക്തിത്വത്തെ ഹനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാന നഷ്ടക്കേസ് കൊടുക്കും, ലഭിക്കുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കുമെന്ന് വിജയ് ആന്റണി; മകൾ മരിക്കുന്നതിന് തൊട്ട് മുൻപ് നടന്നത്

തന്റെ അച്ഛന്‍ ആത്മഹത്യ ചെയ്ത വേദനയില്‍ പല വേദികളിലും ആത്മഹത്യ പ്രവണതയ്ക്ക് എതിരെ സംസാരിച്ച വിജയ് ആന്റണിയ്ക്ക് അതേ വഴി തന്റെ മകളെയും നഷ്ടപ്പെട്ടിരിയ്ക്കുന്നു. വിജയ് ആന്റണിയുടെ മകൾ മീരയെ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെയാണ് വീട്ടിലെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മാനസിക സമ്മർദ്ദം മൂലമാണ് മീര ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട് ചികിത്സ തേടിയിരുന്നുവെന്നാണ് വിവരം.

മകള്‍ മരിക്കുന്നതിന് തൊട്ടുമുന്‍പ് വിജയ് ആന്റണിയുടെ പേരില്‍ വന്ന വിവാദവും അതിന് നടന്‍ നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ വൈറലാവുന്നത്. ഇന്‍സ്റ്റഗ്രാമില്‍ നടന്‍ ഏറ്റവും ഒടുവില്‍ പങ്കുവച്ച പോസ്റ്റും ഇത് സംബന്ധിച്ചായിരുന്നു.

എ ആര്‍ റഹ്‌മാന്റെ ‘മറക്കുമാ നെഞ്ചം’ എന്ന പ്രോഗ്രാം ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞതാണ്. മാനേജ്‌മെന്റിന്റെ ചില ഭാഗത്തുനിന്നും ഉണ്ടായ വീഴ്ചയില്‍ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചു എന്നുവരെ ആരോപണം ഉണ്ടായിരുന്നു. ഇതില്‍ വിജയ് ആന്റണിയ്ക്കും പങ്കുണ്ട് എന്ന് പറഞ്ഞ് ചില തമിഴ് യൂട്യൂബ് ചാനല്‍ രംഗത്തെത്തിയിരുന്നു. ഇതിനെതിരെയായിരുന്നു വിജയ് ആന്റണിയുടെ പോസ്റ്റ്.

ആ വാര്‍ത്ത തന്നെ മാനസികമായി വല്ലാതെ വേദനിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് ഒരു പത്രകുറിപ്പ് വിജയ് ആന്റണി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു. തന്റെ വ്യക്തിത്വത്തെ ഹാനിക്കുന്ന തരത്തില്‍ വാര്‍ത്ത കൊടുത്ത ചാനലിന് എതിരെ മാന നഷ്ടക്കേസ് കൊടുക്കും എന്നും, അതിലൂടെ കിട്ടുന്ന തുക മുഴുവന്‍ സംഗീത ലോകത്തെ തന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും എന്നും വിജയ് ആന്റണി പറഞ്ഞു. ആ സംഭവം കഴിഞ്ഞ് രണ്ടു ദിവസത്തിനകമാണ് അതിനെക്കാള്‍ വേനിപ്പിയ്ക്കുന്ന സംഭവം വിജയ് ആന്റണിയുടെ ജീവിതത്തില്‍ സംഭവിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ ഈ പോസ്റ്റിന് താഴെ വിജയ് ആന്റണിയുടെ മകള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള കമന്റ്‌സ് ആണ് വരുന്നത്.

ചെറുപ്പത്തിൽ തന്നെ ആത്മഹത്യയുടെ ആഘാതം എന്താണെന്ന് അനുഭവിച്ച് അറിഞ്ഞതുകൊണ്ട് തന്നെ പല അഭിമുഖങ്ങളിലും വിജയ ആന്റണി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. ജീവിതത്തിൽ തനിയെ പോരാടിയാണ് വിജയ് ആന്റണി ഇവിടെ വരെ എത്തുന്നത്. ആത്മഹത്യയെ കുറിച്ച് പലപ്പോഴും, പല വേദികളിലും വിജയ് തുറന്ന് സംസാരിച്ചിട്ടുണ്ട്.

‘ജീവിതത്തിൽ നിങ്ങൾക്ക് എത്ര വേദന വന്നാലും കഷ്ടപ്പാട് വന്നാലും ആത്മഹത്യ ചെയ്യരുത്. കുഞ്ഞുങ്ങളുടെ കാര്യം ഓർക്കുമ്പോൾ കഷ്ടം തോന്നും. എനിക്ക് ഏഴ് വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ആത്മഹത്യ ചെയ്തതാണ്. എന്റെ സഹോദരിക്ക് അഞ്ച് വയസ്സ്. അതിനുശേഷം എന്റെ അമ്മ ജീവിതത്തിൽ എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്നും ആ വേദന എന്തെന്നും നേരിട്ട് അറിയാം.’ വിജയ് ആന്റണി പറഞ്ഞിരുന്നു.

സോഷ്യൽ മീഡയയിലെല്ലാം വിജയ് ആന്റണിയുടെ വാക്കുകൾ നോവാകുകയാണ്. അടുത്തിടെ കുട്ടികളിലും യുവാക്കളിലും വർദ്ധിച്ചു വരുന്ന ആത്മഹത്യാ പ്രവണയതെ കുറിച്ചും വിജയ് സംസാരിച്ചിരുന്നു. ‘പൈസയുടെ ബുദ്ധിമുട്ടുകൊണ്ടാണ് കൂടുതൽ ആളുകൾക്കും ഇങ്ങനെയൊരു ചിന്ത വരുന്നത്. ജീവിതത്തിൽ ഏറ്റവുമധികം വിശ്വാസം വച്ചിരുന് ഒരാൾ ചതിച്ചാൽ ചിലർക്ക് ജീവിതം അവസാനിപ്പിക്കാൻ തോന്നാം. കുട്ടികളുടെ കാര്യത്തിൽ പഠനം മൂലമുണ്ടാകുന്ന അധിക സമ്മർദമാണ് കാരണം. കുട്ടികളെ കുറച്ച് ചിന്തിക്കാൻ വിടണം’ എന്നാണ് വിജയ് ആന്റണി പറഞ്ഞത്.

അതേസമയം മീരയുടെ ഫോൺ പോലീസ് വിദഗ്ധ പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. വിജയ് ആന്റണി, ഭാര്യ ഫാത്തിമ, എന്നിവരൊഴികെ വീട്ടിലുണ്ടായിരുന്നവരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വർഷമായി മീര വിഷാദത്തിന് ചികിത്സ തേടുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. മീരയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തും. ഫാത്തിമയാണ് വിജയ് ആന്റണിയുടെ ഭാര്യ. മീര മൂത്തമകളാണ്. ലാര എന്ന മകൾ കൂടിയുണ്ട്.

More in News

Trending

Recent

To Top