News
ആഡംബര കാര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും; വില കേട്ടോ?
ആഡംബര കാര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും; വില കേട്ടോ?
പുതിയ ഒരു ആഡംബര കാര്‍ സ്വന്തമാക്കി ഫഹദും നസ്രിയയും. താരങ്ങള്‍ ലാൻഡ് റോവര്‍ ഡിഫൻഡറാണ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. നടൻ ഫഹദും നടി നസ്രിയയും 2.11 കോടി വിലയുള്ള കാറാണ് പുതുതായി അടുത്തിടെ വാങ്ങിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് ഫഹദും നസ്രിയയും ഒൻപതാം വിവാഹവാർഷികം ആഘോഷിച്ചത് സ്‍നേഹത്തിന് നന്ദി, ജീവിതത്തിന് നന്ദിയെന്നുമെഴുതി ഫോട്ടോ പങ്കുവെച്ചിരുന്നു ഫഹദ്. ഞങ്ങളുടെ ഒമ്പത് വര്‍ഷങ്ങള്‍ എന്നും താരം എഴുതിയിരുന്നു. ഒട്ടേറെ പേരാണ് ആശംസകള്‍ അറിയിച്ചിരുന്നത്.
അതേസമയം നസ്രിയയുടേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം തെലുങ്കിലായിരുന്നു. ‘അണ്ടേ സുന്ദരാനികി’ എന്ന ചിത്രമായിരുന്നു നസ്രിയയുടേതായി പ്രദര്‍ശനത്തിന് എത്തിയത്. വിവേക അത്രയയാണ് ചിത്രം സംവിധാനം ചെയ്‍തത്. ജൂൺ 10ന് റിലീസ് ചെയ്‍ത ചിത്രത്തില്‍ നാനിയായിരുന്നു നായകൻ.
ഫഹദ് നായകനായി ഒടുവില്‍ എത്തിയ ചിത്രം ‘ധൂമം’ ആയിരുന്നു. പവൻ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. അപര്‍ണ ബാലമുരളി ചിത്രത്തില്‍ നായികയായി. ‘അവിനാശ്’ എന്ന കഥാപാത്രമായിരുന്നു ഫഹദിന്.
