Connect with us

നടി സിന്ധു അന്തരിച്ചു

Tamil

നടി സിന്ധു അന്തരിച്ചു

നടി സിന്ധു അന്തരിച്ചു

നടി സിന്ധു അന്തരിച്ചു. 44 വയസായിരുന്നു. ഇന്ന് പുലർച്ചെ 2.15ന് സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ രണ്ട് വർഷത്തിലേറെ ആയി സ്തനാർബുദത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്നു സിന്ധു.

‘അങ്ങാടി തെരുവ്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടിയാണ് സിന്ധു. തമിഴ്നാട്ടിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു അങ്ങാടി തെരു. പിന്നാലെ നാടോടികൾ, നാൻ മഹാൻ അല്ലൈ, തേനവെട്ട്, കറുപ്പസാമി കുടകൈതരർ തുടങ്ങി ഏതാനും സിനിമകളിലൂടെ ജനശ്രദ്ധ നേടി

സിനിമകൾക്കു പിന്നാലെ നിരവധി ടെലിവിഷൻ പരമ്പരകളിലും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കൊറോണ കാലത്ത് ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നവരെ സഹായിക്കാനും സിന്ധു മുന്നിലുണ്ടായിരുന്നു. കഴിഞ്ഞ മൂന്നു വർഷമായി കാൻസർ‍ രോഗത്തെ തുടർന്നു വളരെ പരിതാപകരമായ അവസ്ഥയിലൂടെയാണ് കടന്ന് പോയത്. സമീപകാലത്ത് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലൂടെയാണ് സിന്ധുവിൻ്റെ അവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞത്.

കുറച്ചു വർഷങ്ങളായി കാൻസർ രോഗ ബാധിതയായ സിന്ധു പലവിധത്തിലുള്ള ചികിത്സ നടത്തി. എന്നിട്ടും രോഗം ഭേതമായില്ല. 2020 ലാണ് എനിക്ക് ക്യാൻസർ ഉണ്ടെന്നു കണ്ടെത്തിയത്. രോഗം മൂർശ്ചിച്ചപ്പോൾ എൻ്റെ സ്തനങ്ങൾ നീക്കം ചെയ്തു. ഇപ്പോൾ സ്തനങ്ങളുടെ മുറിവുകൾ ഇല്ലാതായി, പക്ഷേ എൻ്റെ രോഗം പരിഹരിച്ചിട്ടില്ല. ഇംഗ്ലീഷ് മെഡിസിനും സിദ്ധ മരുന്നുകളും പരീക്ഷിച്ചിരുന്നു. ഇംഗ്ലീഷ് മരുന്നുകളിലുള്ള ചികിത്സ നടത്തിയതിനു ശേഷം തഞ്ചാവൂരിലെ ഒരു ഗ്രാമത്തിൽ ഒരു മാസത്തിലേറെ പച്ചില മരുന്നുകളും പരീക്ഷിച്ചു. ചികിത്സ കുറയൊക്കെ ഫലം കണ്ടു. എങ്കിലും പിന്നീട് അണുബാധയായതിനെ തുട‍ന്നായിരുന്നു സ്തനങ്ങൾ മിറിച്ചു മാറ്റേണ്ടി വന്നത്, സിന്ധു പറഞ്ഞിരുന്നു

More in Tamil

Trending

Malayalam