Connect with us

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

News

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു

സിനിമാ നിർമാതാവും കശുവണ്ടി വ്യവസായിയുമായ കെ.രവീന്ദ്രനാഥൻ നായർ അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്നാണ് മരണം. കേരളത്തിലെ കശുവണ്ടി വ്യവസായത്തിലും കെ.രവീന്ദ്രനാഥ് എന്ന പേര് വിസ്മരിക്കാനാവില്ല. ജനറൽ പിക്ചേഴ്‌സ് രവി, അച്ചാണി രവി, രവി മുതലാളി അങ്ങനെ പലപേരുകളിലും നാട് അദ്ദേഹത്തെ സ്നേഹാദരവോടെ വിളിച്ചിരുന്നു.

കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാൻ, പോക്കുവെയിൽ എന്നീ അരവിന്ദൻ സിനിമകളുടെയും എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയൻ എന്നീ അടൂർ ചിത്രങ്ങളുടെയും നിർമാണം നിർവഹിച്ചു. ആകെ നിർമിച്ച 14 സിനിമകൾക്കായി 18 ദേശീയ– സംസ്ഥാന പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. സമഗ്ര സംഭാവനയ്ക്കുള്ള ജെ.സി.ഡാനിയൽ പുരസ്കാരം നൽകി കേരളം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അദ്ദേഹം നവതി ആഘോഷിച്ചത്. എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്.

ഗായികയായിരുന്ന പരേതയായ ഉഷ രവി ആണ് ഭാര്യ. പ്രതാപ് നായർ, പ്രീത, പ്രകാശ് നായർ, എന്നിവരാണു മക്കൾ. മരുമക്കൾ: രാജശ്രീ, സതീഷ് നായർ, പ്രിയ.

More in News

Trending

Recent

To Top