News
കമൽഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് തടഞ്ഞു
കമൽഹാസന്റെ ഇന്ത്യന്‍ 2 ഷൂട്ടിംഗ് തടഞ്ഞു
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് കമല്‍ഹാസന്റെ ഇന്ത്യന്‍ 2. ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനം ഘട്ടത്തിലാണ്. നാല് വര്‍ഷത്തിലേറെയായി ഈ ചിത്രം നിര്‍മ്മാണത്തിലാണെന്ന് താരം വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ചെന്നൈ വിമാനത്താവളത്തില്‍ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയായിരുന്ന സിനിമയുടെ പ്രവര്‍ത്തകരെ അതില്‍ നിന്നും തടഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെന്നൈ വിമാനത്താവളത്തില്‍ ചിത്രീകരണത്തില്‍ നിന്ന് ഇവരെ തടഞ്ഞതായി വാര്‍ത്തകള്‍ വന്നിരുന്നു.
പ്രത്യേക ലൊക്കേഷന്‍ ഉപയോഗിക്കേണ്ട ചില രംഗങ്ങള്‍ക്ക് മാത്രമാണ് അനുമതി നല്‍കിയതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, എയര്‍പോര്‍ട്ട് റെസ്റ്റ് റൂം ഏരിയയില്‍ ഒരു രംഗം ചിത്രീകരിക്കാനാണ് സിനിമാ യൂണിറ്റ് ശ്രമിച്ചത്. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അതിവേഗം ഇടപെടുകയും ഷൂട്ടിംഗ് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു.കമല്‍ ഹാസന്റെ കരിയറിലെ ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും ഇത്. 1996-ലെ ഹിറ്റ് ഇന്ത്യന്‍ സിനിമയുടെ തുടര്‍ച്ചയാണ് ഈ സിനിമ.
