Connect with us

കൽപനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് വിശ്വസിച്ചിരുന്നു… എന്നാൽ ഇപ്പോൾ നമ്മെ വിട്ടു പോയിരിക്കുന്നു, വളരെ സങ്കടപ്പെടുത്തുന്നതാണ് ഈ വിടവാങ്ങൽ; ഹരീശ്രീ അശോകൻ

News

നടിയും അവതാരകയുമായ സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. സുബി സുരേഷിൻ്റെ വിയോഗം ഞെട്ടലോടെയാണ് കേട്ടതെന്ന് നടൻ ഹരീശ്രീ അശോകൻ.

സുബിയെ എനിക്ക് വർഷങ്ങളായി അറിയാം. സുബി മരിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. മികച്ച കലാകാരിയാണ് സുബി. അത് സ്റ്റേജ് പ്രോഗ്രാമിൽ ആണെങ്കിലും സിനിമ, സീരിയൽ രംഗത്താണെങ്കിലും ഏത് രീതിയിലാണ് ചെയ്യേണ്ടതെന്ന് അറിയാവുന്ന ഒരാളാണ് സുബി. സുബിയെ എപ്പോൾ കണ്ടാലും ഞാൻ പായാറുണ്ട് കൽപനയുടെ ഒരു ഗ്യാപ് ഒഴിഞ്ഞ് കിടക്കുകയാണെന്ന്. നോക്കാം ചേട്ടാ, ഞാൻ ശ്രമിക്കുന്നുണ്ടെന്ന് സുബി ചിരിച്ചുകൊണ്ട് പറയാറുണ്ട്. കൽപനയുടെ വിടവ് നികത്താൻ സുബി വരുമെന്ന് ഞാൻ വിശ്വസിച്ചിരുന്നു. എന്നാൽ ഇപ്പോൾ സുബി നമ്മെ വിട്ടു പോയിരിക്കുന്നു. വളരെ സങ്കടപ്പെടുത്തുന്നതാണ് ഈ വിടവാങ്ങലെന്ന് ഹരീശ്രീ അശോകൻ ഒരു പ്രമുഖ ന്യൂസ് ചാനലിനോട് പ്രതികരിച്ചു.

കരൾസംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 10 മണിയോടെ കൊച്ചി രാജഗിരി ആശുപത്രിയിൽ വച്ചായിരുന്നു സുബി സുരേഷിന്റെ അന്ത്യം. ഇന്ന് സുബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിക്കും. നാളെ വരാപ്പുഴയിലെ വീട്ടിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം.

More in News

Trending

Recent

To Top