Connect with us

ഒരു ഇടതുപക്ഷ സംഘടനയുമായുള്ള അടുത്ത ബന്ധം കാരണമാണ് അഭിഭാഷകരെ പൊലീസ് അന്വേഷണത്തിന് വിളിപ്പിക്കാത്തത്, ആര് കുറ്റം ചെയ്താലും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; ബിഎ ആളൂർ

Malayalam

ഒരു ഇടതുപക്ഷ സംഘടനയുമായുള്ള അടുത്ത ബന്ധം കാരണമാണ് അഭിഭാഷകരെ പൊലീസ് അന്വേഷണത്തിന് വിളിപ്പിക്കാത്തത്, ആര് കുറ്റം ചെയ്താലും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; ബിഎ ആളൂർ

ഒരു ഇടതുപക്ഷ സംഘടനയുമായുള്ള അടുത്ത ബന്ധം കാരണമാണ് അഭിഭാഷകരെ പൊലീസ് അന്വേഷണത്തിന് വിളിപ്പിക്കാത്തത്, ആര് കുറ്റം ചെയ്താലും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം; ബിഎ ആളൂർ

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ നടപടികൾ പുരോഗമിക്കവെ നിർണായക നീക്കത്തിന് ക്രൈംബ്രാഞ്ച് ഒരുങ്ങിയെന്നുള്ള വാർത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ദിലീപിന്റെ അഭിഭാഷകർക്കെതിരെ കേസ് എടുക്കേണ്ടതില്ലെന്ന നിയമോപദേശം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയെന്ന റിപ്പോർട്ടുകളാണ് കഴിഞ്ഞ് ദിവസം പുറത്ത് വന്നത്. കേസുമായി ബന്ധപ്പെട്ട സായി ശങ്കർ നല്‍കിയ സുപ്രധാന മൊഴിയുടെ അടിസ്ഥാനത്തില്‍ ദിലിപിന്റെ അഭിഭാഷകരായ രാമന്‍പിള്ള, ഫിലിപ്പ് ടി വർഗീസ്, സുജേഷ് പിള്ള എന്നിവർക്കെതിരെ കേസെടുക്കാനായിരുന്നു അന്വേഷണം സംഘം റിപ്പോർട്ട് തേടിയത്.

ഇതിലാണ് കേസെടുക്കേണ്ടതില്ലെന്ന നിയമോപദേശം ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ക്രൈം ബ്രാഞ്ചിന് നല്‍കിയത്. എന്നാല്‍ ഇടതുപക്ഷ സംഘടനയുമായി വളരെ അടുത്ത ബന്ധമുള്ളതിനാലാണ് അഭിഭാഷകർക്കെതിരെ കേസെടുക്കാത്തതെന്നാണ് അഡ്വ. ബിഎ ആളൂർ ആരോപക്കുന്നത്.

ബിഎ ആളൂരിന്റെ വാക്കുകളിലേക്ക്.

ഒരു കേസുമായി ബന്ധപ്പെട്ട് അഭിഭാഷകന്‍ തന്റെ കക്ഷികളുമായി നടത്തിയ സംഭാഷണങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. സായി ശങ്കർ അഭിഭാഷകർക്കെതിരെ നല്‍കിയ പരാതി സ്വതന്ത്രമായ കേസായിട്ടാണ് വാദിക്കേണ്ടതെന്നാണ് ചിലർ പറയുന്നത്. ഞാനും അതിനോട് വാദിക്കുന്നു. അത്തരമൊരു കേസാവുമ്പോള്‍ അഭിഭാഷകർ തെളിവ് നശിപ്പിച്ചെന്ന ആരോപണം വരുമ്പോള്‍ അത് അന്വേഷിച്ച് കണ്ടെത്തണം.

ഒരു ഇടതുപക്ഷ സംഘടനയുമായുള്ള അടുത്ത ബന്ധം കാരണമാണ് അഭിഭാഷകരെ പൊലീസ് അന്വേഷണത്തിന് വിളിപ്പിക്കാത്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇങ്ങെയുള്ള ഒരു സംഘടനായാണ് എനിക്കെതിരേയും ബാർ കൌണ്‍സിലില്‍ നേരത്തെ പരാതി നല്‍കിയെന്നുള്ളതെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണെന്നും ബിഎ ആളൂർ പറയുന്നു.

ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ എന്ന് പറയുന്ന സംവിധാനത്തില്‍ ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂട്ടറും അഡിഷനല്‍ പ്രോസിക്യൂട്ടർമാരുമുണ്ട്. ഒരു പാരതിയില്‍ എത്രമാത്രം തെളിവുകള്‍ കൊണ്ടുവന്നിട്ടുണ്ടെന്ന് നോക്കിയാണ് കേസ് രജിസ്റ്റർ ചെയ്യണമോ വേണ്ടയോ എന്ന് ഡി ജി പി പോലീസിനോട് പറയുകയുള്ളു. ഇനി അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ പോലും സായി ശങ്കറിന് കോടതിയെ സമീപിച്ച് കേസ് എടുപ്പിക്കാനായിട്ട് ശ്രമിക്കാം.

അഭിഭാഷകരെ ക്രൂശിക്കാന്‍ ആരും ആഗ്രഹിക്കുന്നില്ല. എന്നാല്‍ അഭിഭാഷകർ അതിര് കടന്ന് മറ്റൊരു ഭാഗത്തേക്ക് പോകുമ്പോള്‍ അങ്ങനെയല്ല. പ്രതികളെ നിയമത്തിന്റെ ഉള്ളില്‍ നിന്ന് വേണം സംരക്ഷിക്കാന്‍. ആര് കുറ്റം ചെയ്താലും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണം. അന്വേഷണം നടത്തിയിട്ട് കുറ്റം തെളിഞ്ഞില്ലെങ്കില്‍ 169 സിർപിസി അനുസരിച്ച് റിപ്പോർട്ട് ഫയല്‍ ചെയ്യാമല്ലോ. അന്വേഷണം നടത്തിയിട്ടാണ് ഇത്തരമൊരു ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് റിപ്പോർട്ട് കൊടുക്കേണ്ടത്.

എന്നാല്‍ ഇവിടെ എല്ലാത്തിനും അപ്പുറമായി സംഘടന ഇടപെടുന്നു. സംഘടനയുടെ അഭിഭാഷകർക്കെതിരെ കേസെടുക്കാന്‍ പറ്റില്ലെന്ന് പറയുന്നു. വേറെ ഏതെങ്കിലും അഭിഭാഷകരാണ് ഇവിടെ പ്രതിയാകുന്നതെങ്കില്‍ തീർച്ചയായും കേസ് രജിസ്റ്റർ ചെയ്യും. തലപ്പത്ത് നിന്ന് അതിനെ നിയന്ത്രിക്കുന്ന ഒരു വിഭാഗം ഭരണപക്ഷത്ത് ഉള്ളതുകൊണ്ട് മാത്രമാണ് അവർക്കെതിരെ കേസെടുക്കാത്തതെന്നും അഡ്വ. ആളൂർ പറയുന്നു.

More in Malayalam

Trending

Recent

To Top