Connect with us

ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോ? എൻഎസ് മാധവനെതിരെ സംവിധായകൻ വേണു

News

ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോ? എൻഎസ് മാധവനെതിരെ സംവിധായകൻ വേണു

ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോ? എൻഎസ് മാധവനെതിരെ സംവിധായകൻ വേണു

ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ഹിഗ്വിറ്റ’ എന്ന പേരിട്ടതിനെ ചൊല്ലി സാഹിത്യകാരൻ എൻ എസ് മാധവൻ ഉയർത്തിയ വിവാദങ്ങൾക്കും മാധവന്റെ അനുമതി വേണമെന്ന് ഫിലിംചേംമ്പർ നിലപാടിനെതിരെയും രൂക്ഷ വിമർശനവുമായ സംവിധായകൻ വേണു. ചെറുകഥക്ക് എൻ എസ് മാധവൻ ഹിഗ്വിറ്റയെന്ന പേരിട്ടത് ആരോട് ചോദിച്ച് അനുവാദം വാങ്ങിയിട്ടാണോയെന്ന് വേണു ചോദിച്ചു. എൻഎസ് മാധവനില്ലായിരുന്നുവെങ്കിൽ ഹിഗ്വിറ്റയെ കേരളത്തിലാരും ആരുമറിയില്ലായിരുന്നുവെന്ന അവസ്ഥയിലേക്കെല്ലാം വിവാദം മാറുകയാണ്. എൻ എസ് മാധവനാണ് ഹിഗ്വിറ്റയെന്ന പേരിന്റെ അതോരിറ്റിയെന്ന നിലപാട് അംഗീകരിച്ച് നൽകാനാകില്ല. ഫിലിം ചേംബർ എങ്ങനെയാണ് അത്തരമൊരു നിലപാട് സ്വീകരിച്ചതെന്ന് വ്യക്തമല്ല.

ഫുട്ബോളിനെ ഹിഗ്വിറ്റയെയും അറിയുന്ന എത്രയോ പേർ ഈ കേരളത്തിലുണ്ട്. ഇത് ഒരു തരം കെട്ടിയേൽപ്പിക്കലാണ്. ചിലർക്കാണ് ഇതിന്റെയെല്ലാം അവകാശമെന്ന രീതിയിലുള്ള കെട്ടിയേൽപ്പിക്കൽ മുമ്പിം . എന്നാണ് ഇതിന്റെ കഥയെന്നെല്ലാമന്വേഷിക്കൂ. മലയാളത്തിൽ ഹിഗ്വിറ്റയുടെ പിതൃത്വാവകാശം എൻഎസ് മാധവനാണോയെന്ന് ഫിലിംചേംമ്പറിനോടാണ് ചോദിക്കേണ്ടതെന്നും വേണു പറഞ്ഞു.

സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഫിലിം ചേമ്പർ നടപടിയെടുത്തിട്ടുണ്ട്. സിനിമയ്ക്ക് ഹിഗ്വിറ്റ പേര് വിലക്കിയ ഫിലിം ചേമ്പർ എൻ. എസ് മാധവനിൽ നിന്ന് അനുമതി വാങ്ങിക്കാൻ നിർദേശം നൽകി. ഹിഗ്വിറ്റ പ്രശസ്തമായ ചെറുകഥയാണ്. സിനിമയുടെ പേരിന് മാത്രമാണ് വിലക്കെന്നും ചേമ്പർ വ്യക്തമാക്കി.

ഹിഗ്വിറ്റ സിനിമയുടെ അണിയറ പ്രവർത്തകർ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അഭിഭാഷകരെ കണ്ട് വിഷയത്തിൽ നിയമപദേശം തേടി. മൂന്നുവർഷം മുമ്പ് പണം അടച്ച് പേര് ഫിലിം ചേംബറിൽ രജിസ്റ്റർ ചെയ്തിരുന്നു. കാലാവധി കഴിഞ്ഞതിനാൽ വീണ്ടും രജിസ്റ്റർ ചെയ്തു. ഇക്കാര്യങ്ങൾ ഫിലിം ഫിലിം ചേംബറിനെ ബോധ്യപ്പെടുത്താൻ ശ്രമിക്കും തീരുമാനമായില്ലെങ്കിൽ കോടതിയെ സമീപിക്കാനും ആലോചന.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഹേമന്ദ് നായർ സംവിധാനം ചെയ്യുന്ന ഹ്വിഗിറ്റ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തത്. ഇതിന് പിന്നാലെയാണ് എന്‍ എസ് മാധവന്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയത്. ഹിഗ്വിറ്റ എന്ന പ്രശസ്തമായ തന്റെ കഥയുടെ പേരിനുമേൽ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്നായിരുന്നു എൻ.എസ് മാധവന്റെ ട്വീറ്റ്.

More in News

Trending

Recent

To Top