Connect with us

കടുവയെ കാണാന്‍ പോയി പുലിവാലു പിടിച്ച് രവീണ ടണ്ടന്‍; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

News

കടുവയെ കാണാന്‍ പോയി പുലിവാലു പിടിച്ച് രവീണ ടണ്ടന്‍; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

കടുവയെ കാണാന്‍ പോയി പുലിവാലു പിടിച്ച് രവീണ ടണ്ടന്‍; അന്വേഷണം ആരംഭിച്ച് വനം വകുപ്പ്

വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് രവീണ ടണ്ടന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ കടുവയെ കാണാന്‍ പോയി അന്വേഷണത്തിന് വിധേയമാകേണ്ടി വന്നിരിക്കുകയാണ് രവീണ ടണ്ടന്‍.

മധ്യപ്രദേശിലെ സത്പുര കടുവാസങ്കേതത്തിനുള്ളില്‍ നിന്നെടുത്ത വീഡിയോയും ചിത്രങ്ങളും രവീണ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒരു കടുവ അലറുന്ന വീഡിയോയും ഇക്കൂട്ടത്തില്‍ ഉണ്ടായിരുന്നു. ഈ വീഡിയോ കടുവയുടെ വളരെ അടുത്ത് നിന്നാണ് എടുത്തത് എന്ന വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ക്ലിക്ക് ചെയ്യുന്ന ശബ്ദം കേട്ട് ക്യാമറയ്ക്ക് നേരെ അലറുന്ന കടുവയെയാണ് വീഡിയോയില്‍ കാണാനാവുക. പരാതികള്‍ എത്തിയതോടെ ഇപ്പോള്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് വനംവകുപ്പ് അധികൃതര്‍. നവംബര്‍ 23ന് ആണ് രവീണ ടുവാസങ്കേതത്തില്‍ എത്തിയത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന വാഹന െ്രെഡവര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ചോദ്യം ചെയ്യല്‍ നേരിടേണ്ടി വരും. എന്നാല്‍, നടി സഞ്ചരിച്ച വാഹനം സഫാരി ട്രാക്കില്‍ തന്നെയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മൃഗങ്ങള്‍ ഇങ്ങനെ അടുത്തു കൂടി കടന്നു പോകുന്നത് സാധാരണമാണ്. ലൈസന്‍സുള്ള സഫാരി ജീപ്പില്‍ വനം വകുപ്പ് അനുവദിച്ച ഗൈഡും െ്രെഡവറും ഉള്ളപ്പോഴാണ് വീഡിയോയും ചിത്രങ്ങളും എടുത്തെന്ന് നടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

More in News

Trending

Recent

To Top