Connect with us

പൊട്ടിത്തെറിയ്ക്ക് പിന്നിൽ ദിലീപ്, താരരാജാക്കന്മാർക്ക് പിടിവീഴുന്നു! പൂട്ടികെട്ടാൻ ‘അയാൾ’ എത്തുന്നു.. ഈ കൂർമ്മ ബുദ്ധിയ്ക്ക് പിന്നിൽ, വരാൻ പോകുന്ന അതിഭീകരം, രക്ഷയില്ല

News

പൊട്ടിത്തെറിയ്ക്ക് പിന്നിൽ ദിലീപ്, താരരാജാക്കന്മാർക്ക് പിടിവീഴുന്നു! പൂട്ടികെട്ടാൻ ‘അയാൾ’ എത്തുന്നു.. ഈ കൂർമ്മ ബുദ്ധിയ്ക്ക് പിന്നിൽ, വരാൻ പോകുന്ന അതിഭീകരം, രക്ഷയില്ല

പൊട്ടിത്തെറിയ്ക്ക് പിന്നിൽ ദിലീപ്, താരരാജാക്കന്മാർക്ക് പിടിവീഴുന്നു! പൂട്ടികെട്ടാൻ ‘അയാൾ’ എത്തുന്നു.. ഈ കൂർമ്മ ബുദ്ധിയ്ക്ക് പിന്നിൽ, വരാൻ പോകുന്ന അതിഭീകരം, രക്ഷയില്ല

താരസംഘടനയായ അമ്മയ്ക്ക് ജി.എസ്.ടി. രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ സെക്രട്ടറി ഇടവേള ബാബുവിന്റെ മൊഴി ജി.എസ്.ടി. വകുപ്പ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു . അംഗത്വമെടുക്കുന്നതിന് ജി.എസ്.ടി. വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശത്തുൾപ്പെടെ നടത്തുന്ന പരിപാടികളുടെ നികുതി അടച്ചിട്ടുണ്ടോയെന്നാണ് ജി.എസ്.ടി. വകുപ്പ് അന്വേഷിക്കുന്നത്.

മെഗാഷോകൾ സംഘടിപ്പിക്കുമ്പോൾ ജി.എസ്.ടി. പരിധിയിലുൾപ്പെടും. എന്നാൽ, അമ്മ ഇത്തരത്തിൽ നികുതി അടച്ചിട്ടില്ലെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കോഴിക്കോട് സ്റ്റേറ്റ് ജി.എസ്.ടി. ഇന്റലിജന്റ്സ് വിഭാഗം ഇടവേള ബാബുവിന്റെ മൊഴി രേഖപ്പെടുത്തിയത്.
ജിഎസ്ടി ഇനത്തില്‍ അടക്കേണ്ട തുകയുടെ കാര്യത്തില്‍ സംഘടന വീഴ്ച വരുത്തിയെന്നാണ് സൂചന.

സംഘടനയെ സംബന്ധിച്ച് വരാന്‍ പോകുന്ന പണിയുടെ ഒരു തുടക്കമാണ് ഇതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരാക്കര അഭിപ്രായപ്പെടുന്നത്. ജിഎസ്ടി വകുപ്പിലെ ഇന്റലിജന്‍സ് ഓഫീസർ ദിനേശാണ് അതിന് തിരികൊളുത്തിയിരിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു. യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം

കോഴിക്കോടെ ജവഹർ നഗറിലെ ഓഫീസിലേക്ക് ഇടവേള ബാബുവിനെ വിളിച്ച് വരുത്തി ചോദ്യം ചെയ്യുകയുണ്ടായി. ഇതൊരു ക്ലബ്ബ് ആണെന്നാണ് ചോദ്യം ചെയ്യലിനിടെ ഇടവേള ബാബു പറഞ്ഞു. അങ്ങനെയെങ്കില്‍ കുറേയധികം ചോദ്യങ്ങള്‍ ഇവരോട് ചോദിക്കാനുണ്ട്. ഇതൊരു ക്ലബ്ബാണോ, അതോ ചാരിറ്റബിള്‍ സൈസൊറ്റി ആക്ട് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയാണോയെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.

മാക്ട എന്ന സംഘടനയൊക്കെ ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മാക്ട ഫെഡറേഷനും ഫെഫ്കയും ട്രേഡ് യൂണിയന്‍ ആക്ട് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എഎംഎംഎ അതുപോലുമല്ല, ക്ലബ്ബാണെന്നാണ് പറയുന്നത്. ക്ലബ്ബിലെ കാര്യങ്ങള്‍ പോലെയാണ് അവിടെ നടക്കുന്നതെങ്കില്‍ ഞാന്‍ അങ്ങോട്ടില്ലെന്ന് ഗണേഷ് കുമാർ വളരെ വ്യക്തമായി പറഞ്ഞും കഴിഞ്ഞു.

ശരിക്കും സുരേഷ് ഗോപിയാണ് എഎംഎംഎയ്ക്ക് തുടക്കം ഇടുന്നത്. ഒരു സെറ്റിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെട്ട് താരങ്ങളെല്ലാം ഒരുമിച്ച് നില്‍ക്കണം എന്ന് അദ്ദേഹം പറഞ്ഞതിന്റെ പേരില്‍ മണിയന്‍ പിള്ള രാജുവും ഗണേഷും എല്ലാം ഒരുമിച്ച് കൂടി 1994 മെയ് 31 ന് തിക്കുറുശ്ശിയുടെ സാന്നിധ്യത്തില്‍ അദ്ദേഹമാണ് സംഘടനയ്ക്ക് തുടക്കം കുറിക്കുന്നത്. ഒന്നാമനായി സുരേഷ് ഗോപിയും രണ്ടാമനായി മണിയന്‍പിള്ള രാജുവും മുന്നാമനായി ഗണേഷുമൊക്കെയാണ് സംഘടനയിലുള്ളതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

ഫുള്‍ ടൈം സിനിമയില്‍ അഭിനയിക്കുന്ന 80 പേരുമായി തുടങ്ങിയ ആ പ്രസ്ഥാനത്തില്‍ ഇന്ന് നാനൂറിലേറെ ആളുകളുണ്ട്. എന്നിട്ടും ഇപ്പോഴും ക്ലബ് ആണെന്നാണ് പറയുന്നത്. എന്തിനാണ് ജിഎസ്ടി ഇവരെ ചോദ്യം ചെയ്തതെന്ന് ചോദിച്ചാല്‍, ഈ അടുത്ത കാലത്ത് ഒരു ചാനലുമായി ചേർന്ന് പരിപാടി നടത്തിയതിലൂടെയും വിദേശത്ത് പ്രോഗ്രാം അവതരിപ്പിച്ചതിലൂടെയുമൊക്കെ കോടിക്കണക്കിന് രൂപയാണ് ഈ സംഘടനയിലേക്ക് വന്നത്. പക്ഷെ ഇതിന്റെയൊന്നും ജി എസ് ടി അടച്ചിട്ടില്ലെന്നാണ് പറയുന്നത്

ഇത്തരം പരിപാടികളിലൂടെ വലിയൊരു തുക സംഘടനയിലേക്ക് എത്തുമെന്നാണ് അറിയുന്നത്. അതിന്റെ ജിഎസ്ടി അടച്ചില്ലെങ്കില്‍ അത് വലിയ പിഴവാണ്. സംഘടനയുടെ കെട്ടിടം വാങ്ങിയതിലൊക്കെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. ചിലരത് പരോക്ഷമായി പറയുന്നു. ദിലീപ് വിഷയത്തിലാണ് ആദ്യം അവിടെ പൊട്ടിത്തെറിയുണ്ടായത്. ദിലീപിനെ പുറത്താക്കാന്‍ പലർക്കും മടിയായിരുന്നു. അവസാനം ഒരു പരുവത്തിലാണ് കുറേ ആളുകള്‍ ചേർന്ന് അദ്ദേഹത്തെ പുറത്താക്കിയത്. അപ്പോഴേക്കും സംഘടന രണ്ട് വിഭാഗമായി മാറിയിരുന്നു.

ഇപ്പോഴും അവിടെ തർക്കം നിലനില്‍ക്കുന്നുണ്ട്. എന്തും കാണിക്കാമെന്ന രീതിയിലാണ് സംഘടന പോവുന്നത്. ഏതായാലും ജി എസ് ടി വകുപ്പ് ഇപ്പോള്‍ എഎംഎംഎയ്ക്ക് മുകളില്‍ പിടിമുറുക്കിയിരിക്കുകയാണ്. അത് ക്ലബ്ബ് ആണോ അല്ലെ വേറെന്തെങ്കിലും രജിസ്ട്രേഷനുള്ള സംഘടനയാണോ എന്ന് അറിഞ്ഞാല്‍ നമുക്ക് അതിന്റെ ബാക്കി വിവരങ്ങള്‍ കിട്ടുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

More in News

Trending

Recent

To Top