Connect with us

ആ നിര്‍ണായക സമയം എത്തി, അതിജീവിതക്ക് ‘അത്’ ലഭിച്ചു, ഇനിയാണ് വമ്പൻ കളി! തുറുപ്പ് ചീട്ടുമായി ഇരച്ചെത്തും!?രണ്ടിലൊന്ന് സംഭവിക്കും

News

ആ നിര്‍ണായക സമയം എത്തി, അതിജീവിതക്ക് ‘അത്’ ലഭിച്ചു, ഇനിയാണ് വമ്പൻ കളി! തുറുപ്പ് ചീട്ടുമായി ഇരച്ചെത്തും!?രണ്ടിലൊന്ന് സംഭവിക്കും

ആ നിര്‍ണായക സമയം എത്തി, അതിജീവിതക്ക് ‘അത്’ ലഭിച്ചു, ഇനിയാണ് വമ്പൻ കളി! തുറുപ്പ് ചീട്ടുമായി ഇരച്ചെത്തും!?രണ്ടിലൊന്ന് സംഭവിക്കും

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയിൽ ദിലീപിന്റെ നിർണായക നീക്കം പുറത്ത് വന്നത്. ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാതെ ഇപ്പോഴും ആത്മവിശ്വാസത്തിൽ മുന്നോട്ട് പോവുകയാണ് അതിജീവിതയും പ്രോസിക്യൂഷനും

കേസില്‍ അതിജീവിത തനിക്ക് കിട്ടിയ നിയമപരമായ അവകാശങ്ങള്‍ ഉപയോഗിക്കണം എന്ന് അഡ്വ. ആശ ഉണ്ണിത്താന്‍. കേസില്‍ ഏത് നിമിഷത്തിലും ഇടപെടാം എന്ന അധികാരം അതിജീവിതമാര്‍ക്ക് ഇത്തരം കേസുകളില്‍ സുപ്രീംകോടതി നല്‍കിയിട്ടുണ്ട് എന്ന് ആശ ഉണ്ണിത്താന്‍ ചൂണ്ടിക്കാട്ടി. ഈ കേസില്‍ അതിജീവിത ആ അവകാശം ഉപയോഗിക്കേണ്ട സമയം ആയിട്ടുണ്ട് എന്നും ആശ ഉണ്ണിത്താന്‍ പറഞ്ഞു.

ഒരു ചാനൽ ചർച്ചയിൽ ആശ ഉണ്ണിത്താന്‍ പറഞ്ഞത് ഇപ്രകാരമാണ്…

അന്ന് എറണാകുളം ജില്ലയില്‍ ഒരു ജഡ്ജ് ഉള്ളൂ. ഇനി വേണമെങ്കില്‍ അടുത്ത ജില്ലയില്‍ നിന്ന് ഒരു ജഡ്ജിനെ എടുക്കാം എന്ന് വെക്കാം. അപ്പോള്‍ അവിടത്തെ സെഷന്‍സിന്റെ ജോലിഭാരക്കൂടുതല്‍ പരിഗണിച്ച് ഇവിടെ തന്നെ കൊടുത്തു. ഇന്നത്തെ സാഹചര്യം മാറിപ്പോയി. ഇന്നിപ്പോള്‍ എറണാകുളത്ത് കൂടുതല്‍ ജഡ്ജിമാരുണ്ട്. രണ്ടിലേറെ വനിത ജഡ്ജിമാരുണ്ട്. അപ്പോള്‍ അതുകൊണ്ട് തന്നെ അവിടെ ഒരു സാഹചര്യമുണ്ട്. കോടതി സി ബി ഐ കോടതിക്കല്ല വിട്ടത് എന്ന വാദമാണ് പറയുന്നത്. യഥാര്‍ത്ഥത്തില്‍ സി ബി ഐ കോടതിയിലുള്ള വനിത ജഡ്ജ് എവിടെയാണോ അവര്‍ക്ക് വിട്ടു എന്നാണ് കണക്കാക്കേണ്ടത്. ജഡ്ജ് മാറി പോകുന്നു. അങ്ങനെ പലതും സംഭവിക്കാം. അതുകൊണ്ട് ഇവര്‍ തന്നെ വരണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് പോകുന്നവരൊക്കെ ഉണ്ടാകില്ലേ. അത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ഒരു വ്യക്തിയുടെ പിറകെ അല്ല പോകുന്നത്. ഇനി ഈ സമയത്ത് അതിജീവിതയും വെറുതെ ഇരിക്കും എന്ന് വിചാരിക്കരുത്. എനിക്ക് വിമന്‍ ജഡ്ജ് വേണം എന്ന് പറയാനുള്ള അവകാശം അവര്‍ക്കുണ്ട്. അപ്പോള്‍ നിലവിലെ സാഹചര്യം നോക്കുമ്പോള്‍ പഴയ ജഡ്‌ജെമന്റിന്റെ ഇന്‍ഫക്ച്വസ് ജഡ്ജ്‌മെന്റായി കാണണം.

അതിജീവിത കോടതിയില്‍ സമീപിക്കേണ്ട നിര്‍ണായക സമയമാണ്. അതിജീവിതക്ക് അതിനുള്ള നിയമോപദേശം കിട്ടിയിട്ടുണ്ട്. ആദ്യത്തെ തവണ ജഡ്ജിനെ മാറ്റണം എന്ന് പറഞ്ഞ സാഹചര്യമല്ല ഇപ്പോളുള്ളത്. അതുകൊണ്ട് തന്നെ അതിജീവിത നിശബ്ദയായി ഇരിക്കില്ല. അവരുടെ ലീഗല്‍ റൈറ്റ് ഉപയോഗിക്കണം. എന്റെ കേസ് ആരെങ്കിലും എന്തെങ്കിലും ചെയ്‌തോട്ടെ എന്ന് പറഞ്ഞ് മാറി നില്‍ക്കരുത്. ആ അവസ്ഥ മാറണം.

അതിജീവിത എന്ന് പറയുന്നത് അങ്ങനെയല്ല. എന്റെ കേസ് എന്റെ റൈറ്റ് എന്റെ അവകാശങ്ങള്‍ എനിക്ക് വേണ്ടുന്ന നൈതികത പിടിച്ചുവാങ്ങേണ്ട സമയമാണ് ഇത്. കേസ് ലിസ്റ്റ് ചെയ്ത് വരുമ്പോള്‍ സി ബി ഐ കോടതിയിലേക്ക് ഓട്ടോമാറ്റിക്കലി വരും. ആ സമയത്ത് അഡ്മിനിസ്‌ട്രേറ്റീവ് തീരുമാനം പുതിയത് വരണം കാരണം ആ സമയത്ത് അതിജീവിതയോട് ആരായുകയും ചെയ്യും.

ഒരു കേസ് ഒരു വിമന്‍ ജഡ്ജ് കേള്‍ക്കണം എന്ന് പറയുമ്പോള്‍ അവസാനം വരെ വിമണ്‍ ജഡ്ജ് തന്നെയാണ് അതില്‍. അതിജീവിതക്കാണ് അതിലുള്ള റൈറ്റ് ഉള്ളത്. എനിക്ക് വിമന്‍ ജഡ്ജ് തന്നെ കേള്‍ക്കണം പൂര്‍ണമായി എന്ന് ആവശ്യപ്പെടാം. വിമന്‍ ജഡ്ജി കേള്‍ക്കേണ്ടതില്ല. അത് പോകുന്ന പോലെ പോയിക്കോട്ടെ ഇപ്പോള്‍ മാറി ജഡ്ജസ് വന്നല്ലോ. അതിലൊരു ഡൈലിമ ഇല്ലാതില്ല.

ഇത് പരിഹരിക്കേണ്ടത് ഹൈക്കോടതി തന്നെയാണ്. ഇത് എന്തായാലും പരിഹരിക്കുകയും ഇതില്‍ വിമന്‍ ജഡ്ജസ് വേറെ ഉള്ളത് കൊണ്ടും ഹണി എം വര്‍ഗീസ് ഈ ജില്ലയില്‍ തന്നെ ഉള്ളത് കൊണ്ടും ഏത് ജഡ്ജിലേക്ക് പോകണം എന്നത് തീരുമാനിക്കാം. എട്ടാം പ്രതി ഈ ജഡ്ജി തന്നെ മതി എന്ന് പറഞ്ഞ് സുപ്രീംകോടതിയില്‍ പോയിട്ടുണ്ട്. അതിനാല്‍ പെട്ടെന്നൊന്നും കേസ് തീരില്ല.

More in News

Trending

Recent

To Top