Connect with us

പണത്തിന്റെ മേലില്‍ പരുന്തും പറക്കില്ലെന്ന് പറഞ്ഞിട്ട്, എന്തും നടക്കും എല്ലാ വില്‍പ്പനയ്ക്കെന്ന പോലെ ആകെ തളർന്നിരിക്കുന്ന ഒരു ജനതയ്ക്ക് മുമ്പിലാണ് ഈ പ്രത്യാശയുടെ കിരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്… സന്തോഷമാണ്, പക്ഷെ; പ്രകാശ് ബാരെ

News

പണത്തിന്റെ മേലില്‍ പരുന്തും പറക്കില്ലെന്ന് പറഞ്ഞിട്ട്, എന്തും നടക്കും എല്ലാ വില്‍പ്പനയ്ക്കെന്ന പോലെ ആകെ തളർന്നിരിക്കുന്ന ഒരു ജനതയ്ക്ക് മുമ്പിലാണ് ഈ പ്രത്യാശയുടെ കിരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്… സന്തോഷമാണ്, പക്ഷെ; പ്രകാശ് ബാരെ

പണത്തിന്റെ മേലില്‍ പരുന്തും പറക്കില്ലെന്ന് പറഞ്ഞിട്ട്, എന്തും നടക്കും എല്ലാ വില്‍പ്പനയ്ക്കെന്ന പോലെ ആകെ തളർന്നിരിക്കുന്ന ഒരു ജനതയ്ക്ക് മുമ്പിലാണ് ഈ പ്രത്യാശയുടെ കിരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്… സന്തോഷമാണ്, പക്ഷെ; പ്രകാശ് ബാരെ

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത് . കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കാമെന്നും ഹൈക്കോടതി വിധി ഏറെ പ്രധാനപ്പെട്ടതാണെന്ന് സംവിധായകന്‍ പ്രകാശ് ബാരെ. കോടതിയില്‍ നിന്നും ഇങ്ങനെ ഒരു വിധി വരുമെന്ന പ്രതീക്ഷ ഇല്ലാതിരുന്ന, എല്ലാ പ്രതീക്ഷകളും അസ്തമിച്ച് കൂരാകൂരിരുട്ടായിരിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ കുഞ്ഞു പ്രകാശ നാളം പോലെയാണ് ഈ വിധി വന്നിരിക്കുന്നതെന്നും പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

മെമ്മറി കാർഡ് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാമെന്ന വിധിയുടെ പശ്ചാത്തലത്തില്‍ ഒരു ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെമ്മറി കാർഡ് രാത്രിയിരുന്ന് ആക്സസ് ചെയ്തിട്ടുണ്ട്. ഹാഷ് വാല്യൂ മാറി കിടക്കുന്നുണ്ട്, വിദേശങ്ങളില്‍ ഇത് കയ്യിലുള്ള ആള്‍ക്കാരുണ്ട്, ലാല്‍ മീഡിയ പോലുള്ള ഒരിടത്ത് വെച്ച് ഇതിന്റെ ശബ്ദം വർധിപ്പിച്ചിട്ടുണ്ട്. സ്വന്തം സ്വീകരണ മുറിയില്‍ ഇരുന്ന് പ്രതി ഈ വീഡിയോ ദൃശ്യങ്ങള്‍ കണ്ട് അഭിപ്രായം പറഞ്ഞതായി കണ്ട ആളുകളുമുണ്ട്. അതോടൊപ്പം ഈ ദൃശ്യങ്ങളുടെ ഒരു പുനഃരാവിഷ്കാരം ഇവർ നടത്തുകയും ചെയ്തിട്ടുണ്ടെന്നും പ്രകാശ് ബാരെ വ്യക്തമാക്കുന്നു.

ഇത്രയൊക്കെ നമ്മുടെ മുന്നിലുള്ള കാര്യങ്ങളാണ്. മെമ്മറി കാർഡ് വളരെ ഭദ്രമായി വെക്കാന്‍ എല്‍പ്പിച്ചിട്ട് ഏതെങ്കിലും രീതിയില്‍ ദുരുപയോഗപ്പെടുത്തിയിട്ടുണ്ടോ എന്നുള്ളത് ഇത്രയും വലിയ ആശങ്കയായി സമൂഹത്തിന് മുന്നില്‍ ഉണ്ടായിട്ട് ഈ പരിശോധനയക്ക് ഇത്രയും കാലം എടുത്തു. വൈകി കിട്ടുന്ന നീതി ഇല്ലാത്ത നീതിയാണെന്ന് നമുക്ക് എല്ലാവർക്കും അറിയാം.

ഒരു മിനുട്ട് കൊണ്ട് ചെയ്യേണ്ടത് ഒരു ദിവസം കൊണ്ട് ചെയ്താലോ ഒരു ദിവസം കൊണ്ട് ചെയ്യേണ്ടത് ഒരു മാസം കൊണ്ട് ചെയ്താലോ എന്താവും നമുക്ക് ലഭിക്കാന്‍ പോവുന്ന അന്തിമ ഫലം എന്ന് നമുക്ക് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഇങ്ങനെ ഒരോ കുഞ്ഞ് കുഞ്ഞ് കാര്യത്തിലും കാലതാമസം വരുത്താനാണ് ഇവിടെ ശ്രമിക്കുന്നതെന്നും റിപ്പോർട്ടർ ടിവി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രകാശ് ബാരെ അഭിപ്രായപ്പെടുന്നു.

ഏതായാലും ഇങ്ങനെ ഒരു വിധി വന്നതില്‍ അതിയായ സന്തോഷമുണ്ട്. പക്ഷെ സന്തോഷിക്കുകയാണോ വേണ്ടത്, അല്ലെങ്കില്‍ ഇത്രയും പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യാന്‍ വേണ്ടി ഇത്രയും കാലം എടുക്കേണ്ടി വന്ന സംവിധാനത്തെ കുറിച്ച് ആശങ്കപ്പെടുകയാണോ വേണ്ടതെന്നാണ് എന്റെ സംശയം. തീരെ പ്രതീക്ഷ കൈവിടുന്ന സമയത്താണ് ഇങ്ങനെ ഒരു തീരുമാനം ഉണ്ടാവുന്നത്. ഈ വിഷയം പൊക്കി കൊണ്ടുവന്ന റിപ്പോർട്ടർ ചാനലിലും അതിന് വേണ്ടി പ്രവർത്തിച്ച് അഡ്വ.മിനിക്കും എല്ലാവിധ നന്ദിയും അറിയിക്കുന്നു.

പണത്തിന്റെ മേലില്‍ പരുന്തും പറക്കില്ലെന്ന് പറഞ്ഞിട്ട്, എന്തും നടക്കും എല്ലാ വില്‍പ്പനയ്ക്കെന്ന പോലെ ആകെ തളർന്നിരിക്കുന്ന ഒരു ജനതയ്ക്ക് മുമ്പിലാണ് ഈ പ്രത്യാശയുടെ കിരണം ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. പക്ഷെ ഇനി മുമ്പോട്ട് എന്ത് എന്നുള്ളത് ആലോചിക്കുമ്പോള്‍ വീണ്ടും നമ്മള്‍ ആശങ്കയിലാണെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.

അതേസമയം, ഏറെ നാള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമായിരുന്നു നടിയുടെ മെമ്മറി കാർഡ് പരിശോധിക്കുന്നതില്‍ ഹൈക്കോടതി പ്രോസിക്യൂഷന് അനുകൂലമായ നിലപാട് സ്വീകരിച്ചത്. വിചാരണക്കോടതിയോട് രണ്ട് ദിവസത്തിനകം മെമ്മറി കാർഡ് ഫോറൻസിക് ഡിപ്പാർട്ട്മെന്റിന് അയക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. ഒരു പക്ഷെ കേസില്‍ ഏറെ നിർണ്ണായകമായേക്കാവുന്ന വഴിത്തിരിവായിട്ടാണ് ജസ്റ്റിസ് ബെഞ്ചു കൂര്യന്‍ തോമസിന്റെ ഉത്തരവിനെ വിലയിരുത്തപ്പെടുന്നത്.

More in News

Trending

Recent

To Top