Connect with us

ദിലീപിന്റെ ഫോണിലെ 12 ചാറ്റുകളും അതിലെ രഹസ്യവും, ഒളിഞ്ഞിരുന്ന ആ നടിയും!എന്തൊക്കെയായിരുന്നു, കഥ മാറിമറിയുമോ? ഒടുക്കം എല്ലാം പുറത്തേക്ക്…

News

ദിലീപിന്റെ ഫോണിലെ 12 ചാറ്റുകളും അതിലെ രഹസ്യവും, ഒളിഞ്ഞിരുന്ന ആ നടിയും!എന്തൊക്കെയായിരുന്നു, കഥ മാറിമറിയുമോ? ഒടുക്കം എല്ലാം പുറത്തേക്ക്…

ദിലീപിന്റെ ഫോണിലെ 12 ചാറ്റുകളും അതിലെ രഹസ്യവും, ഒളിഞ്ഞിരുന്ന ആ നടിയും!എന്തൊക്കെയായിരുന്നു, കഥ മാറിമറിയുമോ? ഒടുക്കം എല്ലാം പുറത്തേക്ക്…

നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ ദൃശ്യങ്ങൾ ചോർന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ദൃശ്യങ്ങളുടെ മെമ്മറി കാർഡ് സംസ്ഥാന ഫോറൻസിക് ലാബിൽ അല്ല കേന്ദ്ര ലാബിൽ പരിശോധിക്കണമെന്ന ആവശ്യമാണ് കഴിഞ്ഞ ദിവസം ദിലീപ് ഹൈക്കോടതിയിൽ ഉന്നയിച്ചത്. എന്നാൽ ഈ ആവശ്യത്തെ അതിജീവിതയും സർക്കാരും കോടതിയിൽ എതിർത്തിരുന്നു. സംസ്ഥാനത്തെ ഫോറൻസിക് ലാബിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും തെറ്റായ സന്ദേശം നൽകാൻ ഇത് കാരണമാകുമെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.

എന്തിനാണ് ദിലീപ് വിരോധികൾ ഇത് ചണ്ഡീഗഢിലെ ലാബിലേക്ക് അയക്കുന്നത് എതിർക്കുന്നതെന്ന് ചോദിക്കുകയാണ് ‘ദിലീപ് അനൂകൂലി’യായ രാഹുൽ ഈശ്വർ. ചാനൽ ചർച്ചയിലാണ് രാഹുലിന്റെ പ്രതികരണം.

‘മുൻ ഡിജിപി ശ്രീലേഖ ഐപിഎസ് ഉൾപ്പെടെ ചൂണ്ടിക്കാട്ടിയത് പോലെ പോലീസിന് മാനിപ്പുലേറ്റ് ചെയ്യാൻ സാധ്യത ഉണ്ടെങ്കിൽ എന്തിനാണ് ചണ്ഡീഡിലെ ലാബിലേക്ക് അയക്കണമെന്ന ദിലീപിന്റെ ആവശ്യത്തെ വാദിഭാഗം എതിർക്കുന്നത്. മെമ്മറി കാർഡ് പരിശോധിക്കണമെന്ന് പറയുന്ന ആവശ്യം നടന്നാൽ പോരെ? അതിന് എന്തിനാണ് തടസം നിൽക്കുന്നത്’.

‘ശ്രീലേഖ ഐപിഎസിന്റെ വാക്കുകൾ അനുസരിച്ച് ഫോറൻസിക് മാനിപുലേറ്റ് ചെയ്യും, കോടതിയെ തെറ്റിധരിപ്പിക്കും പോലീസുകാർ തങ്ങളെടുത്ത നിലപാട് ന്യായീകരിക്കാൻ ഏതറ്റം വരേയും പോകും എന്നാണ്. പോലീസിന്റെ തലപ്പത്ത് ഇരുന്ന ആൾ തന്നെയാണ് ഇതൊക്കെ പറഞ്ഞത് എന്ന സാഹചര്യം കാണാതിരുന്നുകൂട’.

‘സവിശേഷ സാഹചര്യം കണക്കിലെടുത്ത് ഹൈക്കോടതിയുടെ പ്രത്യേക അധികാരം വെച്ച് ദൃശ്യങ്ങൾ സെൻട്രൽ ലാബിലേക്ക് അയക്കാമല്ലോ. സെൻട്രൽ ലാബിലേക്ക് അയക്കുന്നതിനെ എതിർക്കുന്നത് വിചാരണ നീട്ടിക്കൊണ്ടുപോകുകയെന്ന ലക്ഷ്യത്തോടെയാണ്, ഇത് ദൗർഭാഗ്യകരമാണ്’.

‘പോലീസിന്റെ സാന്നിധ്യത്തിൽ ഉളള ലാബിൽ കൃത്രിമം നടക്കുമോയെന്ന സംശയമാണ് ദിലീപിനുള്ളത്. കേരള പോലീസിൽ ചില പുഴക്കുത്തുകളുണ്ട്. അവർ ദിലീപിനെതിരെ മനപ്പൂർവ്വം തെളിവുകൾ മാനിപ്പുലേറ്റ് ചെയ്യുകയുമാണ്. ഇക്കാര്യം അദ്ദേഹത്തിന്റെ അഭിഭാഷകൻ രാമൻപിള്ള തന്നെയാണ് നേരത്തേ കോടതിയിൽ പറഞ്ഞത്’.

‘നേരത്തേ ദിലീപിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ട് എന്താണ് കണ്ടെത്തിയത്? 12 ചാറ്റുകൾ ഡിലീറ്റ് ചെയ്തു എന്ന് പറഞ്ഞിട്ട് അതെന്തായി? ആ ചാറ്റുകളിൽ രഹസ്യം ഉണ്ടെന്നും അക്കൂട്ടത്തിലൊരു നടിയുണ്ടെന്നുമൊക്കെയായിരുന്നില്ലേ പറഞ്ഞിരുന്നത്’, രാഹുൽ ഈശ്വർ ചോദിച്ചു.

‘സിദ്ധിഖിനെ ചോദ്യം ചെയ്ത ക്രൈംബ്രാഞ്ച് നടപടിയിലും രാഹുൽ ഈശ്വർ പ്രതികരിച്ചു. സിദ്ധിഖ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖം സന്ദർഭം മാറ്റി ദിലീപിന് ഒരബദ്ധം പറ്റിയെന്ന് പ്രചരിപ്പിക്കുന്നത് വളരെ ദൗർഭാഗ്യകരമാണ്. പൾസർ സുനിയുടെ അമ്മ ശോഭന അടക്കം അവകാശപ്പെടുന്നത് ആലുവയിൽ ഉള്ള സിദ്ധിഖ് കൂടി ഗൂഢാലോചനയിൽ പങ്കാളിയായി എന്നൊക്കെയാണ്. ദിലീപ് വിരോധം കാരണം സിദ്ധിഖിനെ പോലൊരു നടനെയൊന്നും കേസിലേക്ക് വലിച്ചിഴയ്ക്കരുത്. ദിലീപ് വിരോധം കാരണം അവസാനം സിദ്ധിഖിനെ കൂടി കേസിൽ പ്രതിയാക്കണമെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്’, രാഹുൽ ഈശ്വർ പറഞ്ഞു.

Continue Reading
You may also like...

More in News

Trending

Recent

To Top