Connect with us

കാവ്യാമാധവനെ ഈ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ അന്വേഷണസംഘം സ്വന്തം കുഴി തോണ്ടുകയാണ്…കാവ്യയ്ക്ക് എന്തിന് അതിജീവിതയോട് ദേഷ്യം തോന്നണം; കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം അത് സംഭവിക്കും

News

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയായ കാവ്യമാധവനെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഈശ്വര്‍. കാവ്യമാധവനെ മോശമായി ചിത്രീകരിക്കുന്നത് എന്ത് അര്‍ത്ഥത്തിലാണെന്നാണ് രാഹുല്‍ ഈശ്വര്‍ ചോദിക്കുന്നത്.

കാവ്യാമാധവനെ ഈ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ അന്വേഷണസംഘം സ്വന്തം കുഴി തോണ്ടുകയാണ്. കേസില്‍ കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴുമെന്ന് രാഹുല്‍ ഈശ്വര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

രാഹുല്‍ ഈശ്വര്‍ പറഞ്ഞത്

”കാവ്യാ മാധവനെ ഒരുപാട് വര്‍ഷം കൊണ്ട് അറിയാവുന്നത് കൊണ്ട് പറയാം. കാവ്യയെ അറിയുന്നവര്‍ ഇതൊന്നും വിശ്വസിക്കില്ല. സാധാരണക്കാരിയായ പാവപ്പെട്ട ഒരു മലയാളി പെണ്‍കുട്ടിയാണ് കാവ്യ മാധവന്‍. കാവ്യ അറിഞ്ഞ് കൊണ്ട് അങ്ങനെ എന്തെങ്കിലും ചെയ്യുമെന്ന് പറഞ്ഞാല്‍ വളരെ വിഷമകരമാണ്. അതിജീവിതയോട് കാവ്യമാധവന്‍ മോശമായി പെരുമാറുമെന്ന് കരുതാന്‍ കഴിയുമോ. എന്ത് അര്‍ത്ഥത്തിലാണ് കാവ്യയെ മോശമായി ചിത്രീകരിക്കുന്നത്. ഞാനൊരു ദിലീപ് അനുകൂലിയാണ്. ഭാഗ്യലക്ഷ്മി അനുകൂലിക്കാത്തയാളാണ്.”

‘മഞ്ജുവാര്യരെ അവഹേളിച്ചാല്‍ അത് പിന്തിരിപ്പനും കാവ്യയെ അവഹേളിച്ചാല്‍ പുരോഗമനപരവുമാകുമോ. ആലോചിച്ച് നോക്ക്. കാവ്യയെ ഭീകരിയായി ചിത്രീകരിക്കുന്നതില്‍ എന്ത് അര്‍ത്ഥം. കാവ്യാമാധവനെ കേസിലേക്ക് കൊണ്ടുവരുന്നതിലൂടെ ഇവര്‍ സ്വന്തം കുഴി തോണ്ടുകയാണ്. ഈ കേസെന്ന് പറഞ്ഞാല്‍ തന്നെ ആദ്യ ഭാര്യയോടുള്ള ബന്ധം തകര്‍ത്തതിന് പ്രതികാരം തീര്‍ക്കാനായി അതിജീവിതയ്ക്ക് ദിലീപ് ക്വട്ടേഷന്‍ കൊടുത്തൂയെന്നതാണ്. കാവ്യ മാധവന് ഇതില്‍ എന്താണ് റോള്‍.””കാവ്യമാധവനെ അറസ്റ്റ് ചെയ്യുന്ന ദിവസം ഈ കേസ് താഴെ വീഴും. അങ്ങനെ പൊലീസ് ചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ദിലീപിനെ പീഡിപ്പിച്ച് വേട്ടയാടിയിട്ട് ഇപ്പോള്‍ പറയുകയാണ് എല്ലത്തിനും പിന്നില്‍ കാവ്യയാണെന്ന്. 84 ദിവസം ദിലീപിനെ ജയിലില്‍ കടത്തിയത് എന്തിനാണ്. കാവ്യയ്ക്ക് എന്തിന് അതിജീവിതയോട് ദേഷ്യം തോന്നണം.”

More in News

Trending

Recent

To Top