Connect with us

പ്രതീക്ഷകൾ അസ്തമിച്ചു, ക്രൈംബാഞ്ചിനെ പൂട്ടാൻ അഡാർ നീക്കം! കോടതിയിലേക്ക് ഇരച്ചെത്തി, എല്ലാം തീരുന്നു…..

News

പ്രതീക്ഷകൾ അസ്തമിച്ചു, ക്രൈംബാഞ്ചിനെ പൂട്ടാൻ അഡാർ നീക്കം! കോടതിയിലേക്ക് ഇരച്ചെത്തി, എല്ലാം തീരുന്നു…..

പ്രതീക്ഷകൾ അസ്തമിച്ചു, ക്രൈംബാഞ്ചിനെ പൂട്ടാൻ അഡാർ നീക്കം! കോടതിയിലേക്ക് ഇരച്ചെത്തി, എല്ലാം തീരുന്നു…..

ദിലീപ് കേസ് ആകെ കുഴഞ്ഞു മറിയുകയാണ്. ഒരുപാട് ചാനൽ ചർച്ചകളാണ് പല മാധ്യമങ്ങളും വിഷയവുമായി ബന്ധപ്പെട്ട് നടത്തുന്നത്. മാധ്യമങ്ങളിലടക്കം ചർച്ചകൾ നടക്കുമ്പോഴും
നടിയെ ആക്രമിച്ച കേസില്‍ ശക്തമായ അന്വേഷണമാണ് നിലവില്‍ ക്രൈംബ്രാഞ്ച് നടത്തിക്കൊണ്ടിരിക്കുന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനാണ് നീക്കം.

അതിനിടെ മറുവശത്ത് അന്വേഷണ സംഘത്തിനെതിരെ പ്രതിഭാഗവും ഒരുവിഭാഗം അഭിഭാഷകരും നിർണ്ണായക നീക്കം നടത്തിയിരിക്കുന്നു.ക്രൈം ബ്രാഞ്ചിനെതിരെ കോടതി അന്വേഷണം ആവശ്യപ്പെട്ട് അഭിഭാഷകർ രംഗത്ത് എത്തിയിരിക്കുകയാണ്. എറണാകുളം അഡീഷണൽ സ്പെഷ്യൽ സെഷൻസ് കോടതിയിലാണ് അന്വേഷണ സംഘത്തിനെതിരായ പരാതി നല്‍കിയിരിക്കുന്നത്.

കേസില്‍ അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം ചോർന്നതാണ് അഭിഭാഷകരെ പ്രകോപിച്ചത്.. അഭിഭാഷകരും കക്ഷികളും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്ത് വിട്ടതില്‍ അന്വേഷണ സംഘത്തിന് പങ്കുണ്ടെന്നാണ് അഭിഭാഷകർ ആരോപിക്കുന്നത്. അന്വേഷണം നടത്തി കുറ്റക്കാരായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരേ നടപടി എടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടുന്നു. അഡ്വ. വി സേതുനാഥാണ് ഇത് സംബന്ധിച്ച അപേക്ഷ കോടതിയില്‍ നല്‍കിയിരിക്കുന്നത്.

സമാനമായ ആവശ്യവുമായി ഹർജിക്കാരന്‍ നേരത്തെ കേരള ബാർ കൗൺസിലിനും പരാതി നൽകിയിരുന്നു. ദിലീപിന്റെ അഭിഭാഷകർ കക്ഷികളുമായി നടത്തിയ ഫോൺ സംഭാഷണങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. സംഭാഷണങ്ങള്‍ പൊലീസ് ചോർത്തി മാധ്യമങ്ങള്‍ക്ക് നല്‍കുകയായിരുന്നു. അഭിഭാഷകനും കക്ഷികളും തമ്മിലുള്ള സംഭാഷണം തെളിവായി സ്വീകരിക്കാനാവില്ലെന്ന് വ്യക്തമാക്കുന്ന ഹർജിയില്‍ ഫോൺ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്നതു തടയണമെന്ന് അപേക്ഷയിൽ ആവശ്യപ്പെടുന്നു.

അതിനിടെ, ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും ഇടപെടലുമായി അതിജീവിതയായ നടി രംഗത്ത് എത്തിയിട്ടുണ്ട്.അഭിഭാഷകര്‍ക്കെതിരെ അതിജീവിത ബാര്‍ കൗണ്‍സിലില്‍ തെളിവുകള്‍ സമര്‍പ്പിച്ചു. കേസില്‍ നിയമപരമല്ലാത്ത സഹായങ്ങള്‍ പ്രതിക്ക് ചെയ്ത് നല്‍കിയെന്ന ആരോപിച്ച് നടി നല്‍കിയ പരാതി ബാർ കൌണ്‍സില്‍ സ്വീകരിക്കുകയും അഭിഭാഷകർക്ക് നോട്ടീസ് അയക്കുകയും ചെയ്തിരുന്നു.

അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പാണ് അതിജിവീത ബാർ കൌണ്‍സിലിന് കൈമാറിയിരിക്കുന്നത്. അഭിഭാഷകര്‍ ചട്ടങ്ങള്‍ ലംഘിച്ചു സാക്ഷികളെ കണ്ടെന്നും മൊഴിമാറ്റിക്കാനുള്ള ഇടപെടല്‍ നടത്തിയെന്നുമാണ് നടിയുടെ പരാതി. ബി. രാമന്‍പിള്ള, ഫിലിപ് ടി. വര്‍ഗീസ്, സുജേഷ് മേനോന്‍ എന്നിവര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയിരിക്കുന്നത്.

More in News

Trending

Recent

To Top