Connect with us

‘തൂക്കിക്കൊന്നാല്‍ ഇവർക്ക് തൃപ്തിയാകുമോ’ രോഷം ആളിക്കത്തി! സടകുടഞ്ഞെഴുന്നേറ്റു, ഞെട്ടി വിറച്ച് സിനിമാലോകം

News

‘തൂക്കിക്കൊന്നാല്‍ ഇവർക്ക് തൃപ്തിയാകുമോ’ രോഷം ആളിക്കത്തി! സടകുടഞ്ഞെഴുന്നേറ്റു, ഞെട്ടി വിറച്ച് സിനിമാലോകം

‘തൂക്കിക്കൊന്നാല്‍ ഇവർക്ക് തൃപ്തിയാകുമോ’ രോഷം ആളിക്കത്തി! സടകുടഞ്ഞെഴുന്നേറ്റു, ഞെട്ടി വിറച്ച് സിനിമാലോകം

ദിനംപ്രതി വമ്പൻ ട്വിസ്റ്റുകളാണ് നടിയെ ആക്രമിച്ച കേസിൽ പുറത്ത് വരുന്നത്. തുടരന്വേഷണത്തിന് സമയപരിധി അടുത്ത മാസത്തോടെ അവസാനിക്കും. ദിലീപിനെതിരെ പരമാവധി തെളിവുകൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നിരവധി ഇല്ലാക്കഥകളാണ് ചിലർ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നാണ് നിർമ്മാതാവ് സജി നന്ത്യാട്ട് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഇത്തരത്തില്‍ പ്രചരിക്കുന്ന ഒരു കഥയാണ് ദിലീപിന് ജാമ്യം ലഭിച്ചതിന് പിന്നാലെ മലപ്പുറം വേങ്ങരയില്‍ പോയി ഒരു രാഷ്ട്രീയ നേതാവിനെ പോയി കണ്ടുവെന്നുള്ളത്. വേങ്ങരയിലാണെങ്കില്‍ ഏതെങ്കിലും മുസ്ലിം ലീഗ് നേതാവ് ആയിരിക്കുമല്ലോ.

കോടതിയില്‍ ഇരിക്കുന്ന കേസിന് ഭരണമില്ലാത്ത മുസ്ലിം ലീഗ് നേതാവിനെ പോയി കാണേണ്ട ആവശ്യമെന്താണ്. ഇത്തരത്തില്‍ എന്തെല്ലാം പച്ചകള്ളമാണ് ഇവിടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു. oru chanal ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും ശ്രീജിത്ത് പോയപ്പോഴും ഇത്തരത്തിലുള്ള സമാനമായ പ്രചരണമാണ് നടക്കുന്നത്. ശ്രീജിത്ത് പോയതോടെ ഈ കേസും പാടെയങ്ങ് പോയെന്നാണ് ഇപ്പോഴത്തെ പ്രചരണം. സ്വാഭാവികമായ മാറ്റങ്ങളാണ് ഇവിടെ ഉണ്ടായിട്ടുള്ളത്. എത്രയാളെ മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ചുമതല മാത്രമല്ലല്ലോ മാറ്റിയതെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

അദ്ദേഹം ഈ അന്വേഷണത്തിന്റെ തലവനായിട്ട് മൂന്ന് മാസം മാത്രമേ ആയിട്ടുള്ളു. അന്വേഷിക്കുന്ന 11 പേരില്‍ 10 പേരും അവിടെ തന്നെയുണ്ട്. എന്നിട്ടും എന്തൊക്കെയാണ് ഇവിടെ പരഞ്ഞ് പരത്തുന്നത്. ഇവർ പറയുന്നതെല്ലാം അനുസരിച്ച് ദിലീപിനെയങ്ങ് തൂക്കിക്കൊന്നാല്‍ ഇവർക്ക് തൃപ്തിയാകുമോ. കോടതി പക്ഷപാതിത്തത്തോടെ പെരുമാറുന്ന എന്നൊക്കെ പറയുന്നു നിയമം അറിയുന്ന അഭിഭാഷകരൊക്കെയാണ്.

കോടതി കണ്ണടച്ചങ്ങ് വിധി പറയണം എന്നാണോ ഇവരൊക്കെ പറയുന്നത്. എന്തൊരു വിരോധാഭാസമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. പിആർ വർക്കിന് വേണ്ടി കുറച്ച് പേരെ ഇറക്കി വിട്ടിട്ടുണ്ട്. കോടതിക്കെതിരെയൊക്കെ എന്തെല്ലാം ആക്ഷേപമാണ് ഉയർത്തുന്നത്. അനാവശ്യമായ ആരോപണങ്ങള്‍ ഉയർത്തിയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചുമാണ് ഇവരുടെ മുന്നോട്ട് പോക്ക്.

ശ്രീജിത്ത് എന്ന് പറയുന്നയാള്‍ മോശക്കാരനല്ല, അതുപോലെ പകരം ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തേക്ക് വരുന്നയാളെന്താണ് മോശക്കാരനാണോ. കേരളത്തിലെ സർക്കാർ ദിലീപിന് വേണ്ടിയാണ് ശ്രീജിത്തിനെ മാറ്റിയതെന്ന് പറയുന്നതെങ്കില്‍ അതിലും വലിയ വൃത്തിക്കേട് വേറെയുണ്ടാവില്ല. അങ്ങനെ സർക്കാർ അദ്ദേഹത്തെ പിന്തുണച്ചിരുന്നെങ്കില്‍ ദിലീപ് ജയിലില്‍ പോവുമോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

ക്രൈം ബ്രാഞ്ച് മേധാവിയെ മാറ്റിയതിലേക്ക് രാഷ്ട്രീയം കൊണ്ടുവരാനാണ് ചിലർ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം മാറ്റിയത് നിരവധിയാണ്. ക്രൈം ബ്രാഞ്ചിനൊപ്പം വിജിലന്‍സ്, ജയില്‍ എന്നീ വകുപ്പുകളുടെ തലപ്പത്തും മാറ്റം ഉണ്ടായിട്ടുണ്ട്. ഒരാളെ മാത്രമാണ് മാറ്റിയതെങ്കില്‍ ഇപ്പോഴത്തെ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കാം. നേരേ മറിച്ച് പൊതുവായ ഒരു മാറ്റം വന്നപ്പോള്‍ അതില്‍ ദുഷ്ടലാക്ക് കണ്ടുകൊണ്ട് അനാവശ്യ ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്.

ഞങ്ങള്‍ക്കാർക്കും രാഷ്ട്രീയം ഇല്ല. ഞാന്‍ സി പി എമ്മും കോണ്‍ഗ്രസും അല്ല. ഒരു കാലത്ത് ഞാന്‍ കോണ്‍ഗ്രസുകാരനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു പാർട്ടിയിലുമില്ല. കോടതിയില്‍ ഇരിക്കുന്ന കേസില്‍ രാഷ്ട്രീയ പാർട്ടിക്കാർക്ക് എന്ത് ചെയ്യാന്‍ സാധിക്കും. എസ് ശ്രീജിത്ത് പോയെങ്കില്‍ അദ്ദേഹത്തെപ്പോലെ കഴിവുള്ള മറ്റ് ഉദ്യോഗസ്ഥർ ഇവിടെയുണ്ട്. എന്നിട്ടും സമ്മർദ്ദ രാഷ്ട്രീയ തന്ത്രമാണ് ഇവിടെ നടക്കുന്നത്. കോടതിയെ സ്വാധീനിക്കാനുള്ള ശ്രമമാണ്. അതേക്കുറിച്ച് സുപ്രീംകോടതി വരെ കഴിഞ്ഞ ദിവസം ചില നിരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്.

സ്വാധീനം ചെലുത്തപ്പെടും എന്നതിനാല്‍ വിദേശത്ത് നടക്കുന്ന ഒരു കേസും അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യില്ല. ഇവിടെ ജൂഡീഷ്യല്‍ സംവിധാനത്തെ കയറി അക്രമിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ വിധി ദിലീപിന് എതിരാണെന്നും പറഞ്ഞായിരുന്നു ഇവിടുത്തെ പ്രചരണം. എന്നാല്‍ ഇവിടെ ഒരു അത്ഭുതവും സംഭവിച്ചിട്ടില്ല. വിധി ദിലീപിന് അനുകൂലവുമുല്ല, പ്രതികൂലവുമല്ലെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർത്തു

More in News

Trending

Recent

To Top