Connect with us

വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്…വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല; വാര്‍ത്ത വ്യാജം… പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത രംഗത്ത്

News

വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്…വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല; വാര്‍ത്ത വ്യാജം… പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത രംഗത്ത്

വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്…വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല; വാര്‍ത്ത വ്യാജം… പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത രംഗത്ത്

പ്രേം നസീറിന്റെ വീട് ലൈല കോട്ടേജ് വില്‍പ്പനയ്ക്ക് എന്ന വാര്‍ത്ത കഴിഞ്ഞ ദിവസമായിരുന്നു പുറത്ത് വന്നത് . വാര്‍ത്ത വ്യാജമാണെന്ന് പറഞ്ഞ് കൊണ്ട് പ്രേംനസീറിന്റെ ഇളയ മകള്‍ റീത്ത എത്തിയിരിക്കുകയാണ്

തെറ്റാണെന്ന് വ്യക്തമാക്കി താരത്തിന്റെ ഇളയ മകള്‍ റീത്ത. വീട് വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ലെന്നും നവീകരിച്ച് കുടുംബം തന്നെ സംരക്ഷിക്കാനാണ് തീരുമാനമെന്നും റീത്ത അറിയിച്ചു. വീട് സര്‍ക്കാരിന് വിട്ട് നല്‍കാന്‍ തയ്യാറല്ല. അതുമായി ബന്ധപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ല. വാടയ്ക്ക് വീട് നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അവരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍ വന്നുവെന്നും റീത്ത ഒരു പ്രമുഖ ചാനലിനോട് പ്രതികരിച്ചു.

റീത്തയുടെ വാക്കുകള്‍

‘വീട് വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നേരത്തെ സ്‌കൂളിന് വീട് വാടകയ്ക്ക് നല്‍കിയിരുന്നു. അവരത് നാശമാക്കിയപ്പോള്‍ അത് നിര്‍ത്തി. ആര്‍ക്കും കൊടുക്കുന്നില്ല. ഇടയ്ക്ക് പോയി വൃത്തിയാക്കും. കൃഷിയൊക്കെ ചെയ്യുന്നുണ്ട്. ഇടയ്ക്ക് ഒരു പാര്‍ട്ടി വന്ന് ഓഫീസ് ആയി ഉപയോഗിക്കാന്‍ ചോദിച്ചിരുന്നു. മകള്‍ രേഷ്മയോട് ചോദിച്ചപ്പോള്‍ ആര്‍ക്കും കൊടുക്കണ്ട എന്നാണ് പറഞ്ഞത്. ഒരാള്‍ വീട് വാങ്ങാന്‍ നില്‍ക്കുന്നുണ്ട് വില്‍ക്കുന്നുണ്ടെങ്കില്‍ അവര്‍ക്ക് കൊടുക്കും. അപ്പോള്‍ വാടകയ്ക്ക് കൊടുത്താല്‍ അതൊരു തടസമാകുമെന്ന് അവരോട് പറഞ്ഞു. ആ സംഭവത്തിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ വാര്‍ത്ത കാണുന്നത്. വാടകക്കാരെ ഒഴിവാക്കാന്‍ പറഞ്ഞതാണ് ഇപ്പോള്‍ വാര്‍ത്തയായി മാറിയത്.

വീട് വില്‍ക്കുന്നുണ്ടെന്ന് വാര്‍ത്ത വന്നതിന് ശേഷം നിരവധി ഓഫറുകള്‍ വരുന്നത് കണ്ട് മകളോട് ചോദിച്ചിരുന്നു. വില്‍ക്കുന്നില്ല, രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വരും. നാട്ടിലെത്തി വീട് നവീകരിച്ച് ഹോളിഡേ ഹൗസായി ഉപയോഗിക്കും എന്നാണ് പറഞ്ഞത്. ആ വീട് കെട്ടിത്തീര്‍ന്നപ്പോഴാണ് ഞാന്‍ ജനിച്ചത്. ഡാഡി ഇവിടെ വരുമ്പോള്‍ അവിടെയാണ് താമസിക്കുന്നത്. കൂടുതലും മദ്രാസിലായിരുന്നു. സര്‍ക്കാരിന് വീട് വിട്ട് നല്‍കില്ല. ഇക്കാര്യവുമായി ആരും സമീപിച്ചിട്ടുമില്ല’.

1956ല്‍ നസീര്‍ മകള്‍ ലൈലയുടെ പേരില്‍ പണികഴിപ്പിച്ചതാണ് ലൈല കോട്ടേജ്. 50 സെന്റും വീടും ഉള്‍പ്പെടുന്ന സ്ഥലം പ്രേം നസീറിന്റെ ഇളയ മകള്‍ റീത്തയുടെ മകള്‍ രേഷ്മയുടെ ഉടമസ്ഥതയിലാണ്. 60 വര്‍ഷം പഴക്കുമുള്ള വീട് വില്‍ക്കുന്നതിന് എതിരെ പ്രതിഷേധവുമായി നാട്ടുകാരടക്കം നിരവധിപേര്‍ എത്തിയിരുന്നു. സ്വകാര്യ വ്യക്തികള്‍ വീട് സ്വന്തമാക്കും മുമ്പ് സര്‍ക്കാര്‍ ലൈല കോട്ടേജ് ഏറ്റെടുക്കണമെന്നായിരുന്നു ഒരു വിഭാഗം ആളുകള്‍ അഭിപ്രായപ്പെട്ടിരുന്നത്.

More in News

Trending

Recent

To Top