Connect with us

കാവ്യയ്ക്ക് അക്കാര്യം അറിയില്ല, ദിലീപിന്റെ ജാമ്യം റദ്ധാക്കില്ല! പ്രാർത്ഥനയ്ക്ക് ഫലമോ? പത്മസരോവരത്തിലേക്ക് സന്തോഷ വാർത്ത ഉടനെയോ?

News

കാവ്യയ്ക്ക് അക്കാര്യം അറിയില്ല, ദിലീപിന്റെ ജാമ്യം റദ്ധാക്കില്ല! പ്രാർത്ഥനയ്ക്ക് ഫലമോ? പത്മസരോവരത്തിലേക്ക് സന്തോഷ വാർത്ത ഉടനെയോ?

കാവ്യയ്ക്ക് അക്കാര്യം അറിയില്ല, ദിലീപിന്റെ ജാമ്യം റദ്ധാക്കില്ല! പ്രാർത്ഥനയ്ക്ക് ഫലമോ? പത്മസരോവരത്തിലേക്ക് സന്തോഷ വാർത്ത ഉടനെയോ?

ഏത് വിധേയനായും ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. അതിന്റെ ആദ്യ പടിയെന്നോണം കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണ സംഘത്തിന് വിചാരണ കോടതിയെ സമീപിക്കാമെന്നും ജാമ്യം റദ്ദാക്കാമെന്നും 2017 ല്‍ ദിലീപിന് ജാമ്യം നല്‍കികൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതുംകൂടി വ്യക്തമാക്കിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ നീക്കം. ഈതോടെ ദിലീപ് വീണ്ടും അഴിക്കുള്ളിലേക്കോയെന്ന് തരത്തിലുള്ള ചർച്ചകള്‍ വീണ്ടും സജീവമായി കഴിഞ്ഞു.

കോടതി ഒരു തരത്തിലും ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാനുള്ള സാധ്യതയില്ലെന്നാണ് ചാനൽ ചർച്ചയിൽ പങ്കെടുത്തുകൊണ്ട് നിർമ്മാതാവായ സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നത്.

ഇതുവരെ പൊതു സമൂഹത്തിന് മുന്നില്‍ ലഭ്യമായിരിക്കുന്ന തെളിവുകള്‍ അനുസരിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യത കുറവാണെന്നാണ് എന്റെ നിഗമനം. ഇനിയെന്തെങ്കിലും തരത്തിലുള്ള തെളിവുകള്‍ അന്വേഷണ സംഘം രഹസ്യമായി വെച്ചിട്ടുണ്ടോയെന്ന് അറിയില്ല. പക്ഷെ ജാമ്യം റദ്ദാക്കണമെങ്കില്‍ സാക്ഷികളെ സ്വാധീനിച്ചുവെന്ന് തുടങ്ങിയുള്ള ജാമ്യവ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടുവെന്ന് കോടതിക്ക് ബോധ്യപ്പെടണമെന്നും സജി നന്ത്യാട്ട് അഭിപ്രായപ്പെടുന്നു.

കുറച്ച് ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വരികയും അതെല്ലാം പല മാധ്യമങ്ങള്‍ വഴി നമ്മള്‍ കേള്‍ക്കുകയും ചെയ്തതാണ്. അതിലെവിടേയും ദിലീപ് തന്റെ ശബ്ദം ഉപയോഗിച്ചുകൊണ്ട് ഏതെങ്കിലും സാക്ഷികളെ സ്വാധീനിക്കുന്നതായുള്ള വിവരം ഇതുവരെ നമ്മുടെ മുന്‍പില്‍ എത്തിയിട്ടില്ല. ദിലീപിന്റെ അളിയന്‍ ഡോ. ഹൈദരാലിയോട് സംസാരിക്കുന്ന ഒരു ഓഡിയോ വന്നിട്ടുണ്ട്. അത് അവരുടെ ശബ്ദമാണോയെന്ന് എനിക്ക് അറിയില്ല. എങ്കിലും അവിടേയും മൊഴി മാറ്റിപ്പറയണമെന്ന് ആരും ആവശ്യപ്പെടുന്നത് കണ്ടില്ല. സാധാരണ സ്റ്റേറ്റ്മെന്റുകളാണ് അവിടെയുള്ളത്.

പൊലീസില്‍ കൊടുക്കുന്ന മൊഴിയല്ല പ്രസക്തം, കോടതിക്ക് മുമ്പില്‍ കൊടുക്കുന്ന മൊഴികളാണ് പ്രസക്തം എന്ന തരത്തിലുള്ള ഒരു ജനറല്‍ സ്റ്റേറ്റ്മെന്റാണ് ആ ശബ്ദത്തിലൂടെ എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ദിലീപ് ആരെയെങ്കിലും സ്വാധീനിച്ചതായോ, പണം കൊടുത്തതായോ ഇന്നുവരേയും നമ്മുടെ മുന്‍പില്‍ വ്യക്തമായ വിവരം ഇല്ലാത്തിടത്തോളം അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കാനുള്ള സാധ്യതിയില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും സജി നന്ത്യാട്ട് വ്യക്തമാക്കുന്നു.

ആർക്കും ആർക്കെതിരേയും എന്ത് ആരോപണവും ഉന്നയിക്കാവുന്ന കാലമാണ്. ഒരു സ്ത്രീയാണ് എന്നും പറഞ്ഞ് ദിലീപ് പുറകോട്ട് കൈചൂണ്ടിയെന്നൊക്കെ വെളിപ്പെടുത്തലുണ്ടായിരുന്നു. അങ്ങനെയെങ്കില്‍ ദിലീപിന് ആ സ്ത്രീയുടെ പേര് പറഞ്ഞാല്‍ പോരായിരുന്നോ. എന്നാല്‍ ആ സ്ത്രീയെ പൊലീസ് അറസ്റ്റ് ചെയ്യില്ല. താന്‍ കുറ്റക്കാരനല്ലെന്ന് ദിലീപിന് അറിയാവുന്നത് കൊണ്ട്, ആരാണ് ഇത് ചെയ്തതെന്ന ചിന്ത അലട്ടുമ്പോള്‍ അദ്ദേഹത്തിന് തോന്നുന്ന കാര്യങ്ങളെല്ലാം ആരോടെങ്കിലും പങ്കുവെങ്കുന്നതാണ്.

പുറകിലേക്ക് കൈചൂണ്ടി പറഞ്ഞ സ്ത്രീ ആരാണെന്ന് ചോദിച്ച് ചെല്ലുമ്പോള്‍ ഏതെങ്കിലും നടിയുടെ പേര് ദിലീപ് അങ്ങ് പറഞ്ഞാല്‍ ആ നടിയെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. ശാസ്ത്രീയമായി ദിലീപ് പറയുന്ന കാര്യത്തിന് പിന്‍ബലം വേണം. ശബ്ദം എന്ന് പറയുന്നത് സെക്കന്‍ഡറി തെളിവാണ്. അതിനെ പിന്തുണയ്ക്കുന്ന ശാസ്ത്രീയ തെളിവുകളും കോടതിയില്‍ കൊടുക്കുകുയം കോടതിക്ക് അത് ബോധ്യപ്പെടുകയും വേണം.

14-ാം തിയതിക്ക് മുമ്പായി വലിയൊരു പുകമറ സൃഷ്ടിച്ച് എന്തൊക്കെയോ നടക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയാണ്. തുടരന്വേഷണത്തിന്റെ കാലാവധി നീട്ടിക്കിട്ടാനുള്ള ശ്രമം ഇതിന്റെയെല്ലാം പിന്നിലുണ്ടോയെന്ന് നിയമവിദഗ്ധർ സംശയിക്കുന്നുണ്ട്. പുതിയ തെളിവുകളുണ്ടെന്നാണ് പറയുന്നത്. അങ്ങനെയങ്കില്‍ ആറ് വർഷമായുള്ള തെളിവുകളെവിടെ പോയെന്നും സജി നന്ത്യാട്ട് ചോദിക്കുന്നു.

തന്നെ അറസ്റ്റ് ചെയ്യാനാണോ, സാക്ഷിയാക്കാനാണോ എന്ന കാര്യം കാവ്യാ മാധവന് അറിയില്ല. സ്വാഭാവികമായും ഒരു സ്ത്രീയെ ചോദ്യം ചെയ്യുമ്പോള്‍ തന്നെ വീട്ടിലെത്തി ചോദ്യം ചെയ്യണമെന്ന് അവർ അവകാശപ്പെട്ടാല്‍ അന്വേഷണ സംഘം അവിടെ എത്തണം എന്നാണ് നിയമവശം. ഇവിടെ ഒരു ക്രിമിനല്‍ ഗൂഡാലോചനയുണ്ടെന്ന് ആദ്യം പറയുന്നത് മഞ്ജു വാര്യരാണ്. അവർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അതേ കുറിച്ച് അവർക്ക് അറിയാമായിരിക്കണം.

അല്ലാതെ മഞ്ജു വാര്യർ വെറുതെ പറഞ്ഞതാണോ. അവർ എന്തുകൊണ്ട് അങ്ങനെ പറഞ്ഞു എന്നുള്ള കാര്യം നമുക്ക് അറിയില്ല. അന്ന് മുഖ്യമന്ത്രി പറഞ്ഞ് ഗൂഡാലോചനയില്ലെന്നാണ്. പിന്നീട് വന്ന ചില മാറ്റങ്ങളൊക്കെയുണ്ട്. മാഡമൊക്കെ വരുന്നത് അപ്പോഴാണ്. സുനില്‍ ഒരു വീട്ടിലേക്ക് ചാടിക്കടക്കുന്ന ദൃശ്യങ്ങളൊക്കെയുണ്ട്. അതിലേക്കൊന്നും അന്വേഷണം പോവാതെ ദിലീപിലേക്ക് കേസ് എത്തി നിന്നത് എങ്ങനെയാണെന്ന് അറിയണം.

പള്‍സർ സുനി കിടന്ന ജയിലില്‍ ഒരു മെസഞ്ചർ ചെന്നിരുന്നു. അതിന് ശേഷം അയക്കപ്പെട്ട ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് ദിലീപ് അറസ്റ്റ് ചെയ്യപ്പെടുന്നത്. ആ കത്തിനെക്കുറിച്ച് വിശദമായി അന്വേഷിച്ചിരുന്നെങ്കില്‍ ഈ കേസിന്റെ ഗതി ഇങ്ങനെയാവുമായിരുന്നോയെന്ന കാര്യം പലരും പ്രകടിപ്പിക്കുന്നുണ്ട്. ഇപ്പോള്‍ ആ സംശയത്തിന് ബലം കൂടി. അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ 99 ശതമാനം പേരും ദിലീപിന് എതിരായിരുന്നെങ്കില്‍ ഇന്നത്തെ സാഹചര്യം എന്താണെന്ന് പരിശോധിക്കേണ്ടതാണെന്നും സജി നന്ത്യാട്ട് കൂട്ടിച്ചേർക്കുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top