Connect with us

പല ചോദ്യങ്ങള്‍ക്കും നൽകിയ മറുപടി കള്ളം…ചില ഉത്തരങ്ങള്‍ ആലോചിച്ച് എടുക്കും. മറ്റ് ചിലതില്‍ മൂളലും തപ്പലും… .ആ സമയത്തെ സംസാരം കേട്ടാല്‍ വ്യക്തമായി മനസ്സിലാക്കാം! സായ് ശങ്കറിന്റ വാവിട്ട് പോയ വാക്ക് ചതിച്ചു

News

പല ചോദ്യങ്ങള്‍ക്കും നൽകിയ മറുപടി കള്ളം…ചില ഉത്തരങ്ങള്‍ ആലോചിച്ച് എടുക്കും. മറ്റ് ചിലതില്‍ മൂളലും തപ്പലും… .ആ സമയത്തെ സംസാരം കേട്ടാല്‍ വ്യക്തമായി മനസ്സിലാക്കാം! സായ് ശങ്കറിന്റ വാവിട്ട് പോയ വാക്ക് ചതിച്ചു

പല ചോദ്യങ്ങള്‍ക്കും നൽകിയ മറുപടി കള്ളം…ചില ഉത്തരങ്ങള്‍ ആലോചിച്ച് എടുക്കും. മറ്റ് ചിലതില്‍ മൂളലും തപ്പലും… .ആ സമയത്തെ സംസാരം കേട്ടാല്‍ വ്യക്തമായി മനസ്സിലാക്കാം! സായ് ശങ്കറിന്റ വാവിട്ട് പോയ വാക്ക് ചതിച്ചു

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ഓരോ മണിക്കൂറിലും നിർണ്ണായക വിവരങ്ങളാണ് പുറത്തുവരുന്നത്. കേസുമായി ബന്ധപ്പെട്ട് സായി ശങ്കർ നടത്തിയ വെളിപ്പെടുത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് സംവിധായകന്‍ ബൈജു കൊട്ടാരക്കര. സായി ശങ്കർ എന്ന് പറയുന്ന ഹാക്കർ നേരത്തെ ഒരു ഹണിട്രാപ്പ് കേസിലും തോക്ക് ചൂണ്ടി പണം ആവശ്യപ്പെട്ട കേസിലും പ്രതിയായിട്ടുള്ളയാളാണ്.

അങ്ങനെയുള്ള സായി ശങ്കർ രാമന്‍പിള്ള വക്കീലിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ ഓഫീസില്‍ വന്ന് ദിലീപിന്റെ കൈവശം ഉണ്ടായിരുന്ന രണ്ട് ഫോണുകളിലെ വളരെ അധികം വിലപ്പെട്ട തെളിവുകളും കോടതിയില്‍ നിന്നും പകർപ്പ് എടുക്കാന്‍ പോലും കഴിയാത്ത രണ്ട് രേഖകളും നശിപ്പിച്ച് കളയുകയായിരുന്നുവെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു.

കുറച്ച് കാലം ഇവിടുന്ന് മുങ്ങിയ സായി ശങ്കറിനെ പലരും കണ്ടിരുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പൊലീസില്‍ കീഴടങ്ങിയെന്നാണ് പറയുന്നത്. മൂന്ന് നാല് ദിവസങ്ങള്‍ക്ക് മുമ്പ് ടിവി ചാനലകലിലൂടെ കുറേയധികം വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തി. ഏകദേശം എല്ലാം ചാനലുകളിലും അദ്ദേഹം നേരിട്ട് അഭിമുഖം കൊടുക്കുന്ന ഒരു സാഹചര്യമുണ്ടായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല ചോദ്യങ്ങള്‍ക്കും അദ്ദേഹം നല്‍കുന്ന മറുപടി കള്ളമാണെന്ന് ആ സമയത്തെ സായി ശങ്കറിന്റെ സംസാരം കേട്ടാല്‍ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ചില ഉത്തരങ്ങള്‍ ആലോചിച്ച് എടുക്കും. മറ്റ് ചിലതില്‍ മൂളലും തപ്പലും മാത്രമേയുള്ളു. കഴിഞ്ഞ ഏഴാം തിയതി ദുബായില്‍ നിന്നും ഒരു ലാപ് ടോപ്പ് വരുമെന്നും അത് ഇലക്ട്രോമിക് വേസ്റ്റാക്കി കളയണമെന്നും ദിലീപ് തന്നോട് പറഞ്ഞതായി സായി ശങ്കർ വെളിപ്പെടുത്തുന്നു.

എന്തോ ഒരു ദുരുദ്ദേശം അതിന് പിന്നിലുണ്ടെന്ന കാര്യം നൂറ് ശതമാനം ഉറപ്പാണ്. ഇലക്ട്രോണിക് വേസ്റ്റ് എന്ന പറഞ്ഞാല്‍ അതിനകത്തെ വിവരങ്ങളെല്ലാം എടുത്ത് മാറ്റിയതിന് ശേഷം നശിപ്പിച്ച് കളയുക എന്നുള്ളതാണ്. അങ്ങനെയെങ്കില്‍ ദുബായിലൊക്കെ ഇഷ്ടംപോലെ ക്രൂയിസൊക്കെ ഉള്ളതാണ്. അതിലേതെങ്കിലുമൊക്കെ പോയിട്ട് കടലില്‍ കൊണ്ടുപോയി കളഞ്ഞാല്‍ ആര് അറിയാനാണ്. പിന്നെ അതെന്തിനാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നത്. അതില്‍ തന്നെ വലിയ കള്ളത്തരമുണ്ട്.

ദുബായിലിരിക്കുന്ന ഒരു സാധനം ഇങ്ങോട്ട് കൊണ്ട് വന്നതിന് ശേഷം നശിപ്പിക്കണം എന്ന് പറയുമ്പോള്‍ അതിനകത്ത് ഒരു പിശകില്ലേ എന്നൊരു തോന്നലുണ്ട്. ലാപ്പ് നശിപ്പിക്കാന്‍ ദുബായില്‍ തന്നെ എന്തെല്ലാം മാർഗ്ഗമുണ്ട്. അങ്ങനെയുള്ള ഒരു സാധനമാണ് കേരളത്തിലേക്ക് എത്തിച്ച് നശിപ്പിച്ചു എന്ന് പറയുന്നത്. ഇതാണ് ഏറ്റവും വലിയ വിണ്ഡിത്തങ്ങളിലൊന്നായി എനിക്ക് തോന്നുന്നത്.

പിന്നീട് ചാനലുകാർ ചോദിക്കുമ്പോള്‍ പലതിനും പല രീതിയില്‍ ഉത്തരം പറഞ്ഞ രണ്ട് മൂന്ന് സാഹചര്യങ്ങളുണ്ട്. ദിലീപിന്റെ കുടുംബ ഫോട്ടോകളും ചില വോയിസുകളുമൊക്കെയാണ് ഞാന്‍ നശിപ്പിച്ച് കളഞ്ഞതെന്ന് അദ്ദേഹം പറയുന്നുണ്ട്. ചിലതില്‍ പറയുന്നു കോടതി രേഖകളും ഉണ്ടെന്ന്. ചില സാക്ഷികളുടെ മൊഴികളുടെ പകർപ്പുകളും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു

അങ്ങനെയാണെങ്കില്‍ ഇതെല്ലാം പൊലീസിന്റെ കൈവശം ഉണ്ടാവും. ഏത് ഫോണില്‍ നിന്നാണ് കോടതി രേഖകള്‍ ദിലീപിന്റെ ഫോണിലേക്ക് അയച്ചതെന്ന കാര്യം വ്യക്തമാണ്. അല്ലെങ്കില്‍ അതിന്റെ സിഡിആറില്‍ അതുണ്ടാവണം. കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോള്‍ കോടതി ഉദ്യോഗസ്ഥരെ വിളിച്ച് മറ്റ് ചില കാര്യങ്ങളാണ് അന്വേഷിച്ചതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

More in News

Trending

Recent

To Top