Connect with us

അപ്രതീക്ഷിത മരണവാർത്ത, വേദന താങ്ങാവുന്നതിലുമപ്പുറം! ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

Malayalam Breaking News

അപ്രതീക്ഷിത മരണവാർത്ത, വേദന താങ്ങാവുന്നതിലുമപ്പുറം! ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

അപ്രതീക്ഷിത മരണവാർത്ത, വേദന താങ്ങാവുന്നതിലുമപ്പുറം! ഇന്ദ്രൻസിന്റെ അമ്മ ​ഗോമതി അന്തരിച്ചു

മലയാളികളുടെ പ്രിയ നടനാണ് ഇന്ദ്രന്‍സ്. കോമഡി റോളുകളിലൂടെ മലയാളികളെയൊന്നാകെ പൊട്ടിച്ചിരിപ്പിച്ച ശേഷം ക്യാരക്ടര്‍ റോളുകളിലെ അസാമാന്യമായ പ്രകടനത്താല്‍ പ്രേക്ഷകരെ കണ്ണീരണിയിച്ചാണ് ഇന്ദ്രന്‍സ് ഇപ്പോള്‍ അഭ്രപാളിയില്‍ തിളങ്ങി നില്‍ക്കുന്നത്.

ഇന്ദ്രൻസ് ന്ന നടൻ മലയാള സിനിമ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിച്ചിട്ട് നാല് പതിറ്റാണ്ടാവുകയാണ്. നടനെ സ്നേഹിക്കുന്ന സിനിമ ആസ്വാദകരെ ഏറെ വേദനിപ്പിക്കുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

നടന്‍ ഇന്ദ്രന്‍സിന്റെ അമ്മ ഗോമതി നിര്യാതയായി. പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. 90 വയസ്സായിരുന്നു. സോഷ്യൽ മീഡിയയിലോടോടെയും അല്ലാതെയുമായി നിരവധി പേരാണ് അമ്മയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നത്.സംസ്‌കാര ചടങ്ങുകള്‍ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം ശാന്തികവാടത്തില്‍ നടക്കും.

1981 ൽ ‘ചൂതാട്ടം’ എന്ന സിനിമയിൽ വസ്ത്രാലങ്കാരം നിർവ്വഹിച്ച ഇന്ദ്രൻസ് ആ ചിത്രത്തിൽ തന്നെ ചെറിയൊരു കഥാപത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് മലയാള സിനിമ പ്രേക്ഷകരുടെ ആസ്വാദന മണ്ഡലത്തിലേക്ക് കാലെടുത്തു വെക്കുന്നത് , ആ ചിത്രത്തിെൻറ നിർമ്മാതാവായ ടിഎംഎൻ ചാക്കോ തന്നെയായിരുന്നു വസ്ത്രാലങ്കാരത്തിനായി അദ്ദേഹത്തെ ക്ഷണിക്കുന്നത്. ശേഷം ഒട്ടനവധി സിനിമകളിൽ ആ മേഖലക്കായി പ്രവർത്തിക്കാൻ ഇന്ദ്രൻസിന് കഴിഞ്ഞു. നീണ്ടുമെലിഞ്ഞ രൂപവും പ്രത്യേക സംഭാഷണ രീതിയും ഇന്ദ്രൻസ് എന്ന നടന് മലയാള മനസ്സിൽ സ്ഥാനമുറപ്പിക്കാൻ സഹായകമായി ,

ഹാസ്യ കഥാപാത്രങ്ങൾ ചെയ്യാനുള്ള അദ്ദേഹത്തിെൻറ അഭിരുചി മനസ്സിലാക്കി തൊണ്ണൂറുകളിൽ ഒരുപാട് സിനിമകളിലേക്ക് സംവിധായകർ അദ്ദേഹത്തിെൻറ പേരെഴുതി ചേർത്തു. 1993-ൽ രാജസേനൻ സംവിധാനം ചെയ്ത് ജയറാം, ശോഭന, ജഗതി ശ്രീകുമാർ നരേന്ദ്ര പ്രസാദ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്‌തു സൂപ്പർ ഹിറ്റായ ‘മേലെ പറമ്പിൽ ആൺവീട്’ എന്ന ചിത്രത്തിലെ കല്യാണ ബ്രോക്കറുടെ ചെറിയൊരു കഥാപാത്രമാണെങ്കിലും തന്മയത്വത്തോടെ ചെയ്‌തു ഫലിപ്പിക്കാൻ ഇന്ദ്രൻസ് എന്ന നടന് സാധിച്ചു.

More in Malayalam Breaking News

Trending

Recent

To Top