News
റബ്ബർ പോലെ മായ്ച് കളഞ്ഞു,അത് വീണ്ടെടുത്തതോടെ..ഫോണിൽ കണ്ടെത്തിയത്! ദിലീപിന് മുട്ടിടിയ്ക്കും ഉടൻ അത് സംഭവിക്കും!?
റബ്ബർ പോലെ മായ്ച് കളഞ്ഞു,അത് വീണ്ടെടുത്തതോടെ..ഫോണിൽ കണ്ടെത്തിയത്! ദിലീപിന് മുട്ടിടിയ്ക്കും ഉടൻ അത് സംഭവിക്കും!?
നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ഒരു ദിവസവും നിർണ്ണായക വെളിപ്പെടുത്തലാണ് പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളുടെ ഫോണുകള്‍ പരിശോധിച്ച് വിചിത്രമായ റിപ്പോർട്ടാണ് കോടതിയില്‍ കൊടുത്തിട്ടുള്ളതെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര പറയുന്നത്.
പരിശോധിച്ച പല ഫോണുകളിലും ഒന്നും തന്നെയില്ല. ഇക്കാര്യം നമ്മള്‍ നേരത്തെ തന്നെ പറഞ്ഞ കാര്യമാണ്. ഫോണുകള്‍ പല പ്രവാശ്യം ഫോർമാറ്റ് ചെയ്യപ്പെട്ടു. അതുകൂടാതെ ഇതിനകത്ത് നിന്നും തിരിച്ചെടുക്കാന്‍ കഴിഞ്ഞ ചില രേഖകളൊക്കെ വെച്ച് ക്രൈംബ്രാഞ്ച് വളരെ ശക്തമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണം പൂർണ്ണമായി കഴിയുന്നതോടെ പലർക്കും അത് കുരുക്ക് മുറുക്കും എന്നാണ് ഇപ്പോള്‍ നമുക്ക് അറിയാന്‍ കഴിയുന്നതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.
ദിലീപ് ഉള്‍പ്പടേയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടം ചുറ്റുകയാണ് അന്വേഷ സംഘം. അഞ്ച് പ്രതികളുടേതായി ഏഴ് ഫോണ്‍ ഉണ്ടെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍ മൂന്നേണ്ണമേയുള്ളുവെന്നാണ് ദിലീപ് പറഞ്ഞിരിക്കുന്നത്. ഏഴ് ഫോണുകളുടെ കോള്‍ റെക്കോർഡ് അന്വേഷണ സഘം എടുത്തിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.
ക്രൈംബ്രാഞ്ചിന് ഐഎംഇഐ നമ്പർ മാത്രം അറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഇതുവരെ ഹാജരാക്കിയിട്ടില്ല. ഗൂഡാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിർദേശം നല്‍കിയതിന്റെ പിറ്റേന്ന് തന്നെ ഫോണുകള്‍ ഫോർമാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഫോണ്‍ ടാംമ്പറിങ് സംബന്ധിച്ച ഫോറന്‍സിക് റിപ്പോർട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടർ ജനറല്‍ അറിയിക്കുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. എവിടെ വെച്ച് ആര് ഫോർമാറ്റ് ചെയ്തുവെന്ന് കണ്ടെത്താനാണ് ശ്രമം. സംശയം ഉള്ളവരെയൊക്കെ ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുകയും ചെയ്യും.
ഫോർമാറ്റ് ചെയ്തയാളെ പ്രതിചേർക്കാനാണ് സാധ്യത. പിന്നീട് മാപ്പ് സാക്ഷിയാക്കാനും കഴിയും. നിർണ്ണായക തെളിവായ മൊബൈല്‍ ഫോണില്‍ കൃത്രിമത്വം നടത്തിയതായി തെളിഞ്ഞാല്‍ തെളിവ് നശിപ്പിച്ചതിന് പ്രതികളുടെ ജാമ്യം പോലും റദ്ദാക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. നശിപ്പിക്കപ്പെട്ടതില്‍ ചിലത് വീണ്ടെടുക്കാനും സാധിച്ചിട്ടുണ്ട്. നേരത്തെ വിശദ പരിശോധനക്ക് ഫോണുകള്‍ വിദേശത്തേക്ക് അയക്കേണ്ടി വന്നിരുന്നുവെങ്കില്‍ ഇപ്പോള്‍ ആ സാഹചര്യം ഇല്ലെന്നും ബൈജു കൊട്ടാരക്കര ചൂണ്ടിക്കാട്ടുന്നു.
ദിലീപ്, സഹോദരൻ അനൂപ്, സഹോദരീ ഭർത്താവ് സുരാജ്, ബന്ധുവായ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവരാണ് ഗൂഡാലോചന കേസിലെ പ്രതികള്‍. ദിലീപ് ഉപയോഗിച്ച് മൂന്ന് ഫോണിലേത് ഉള്‍പ്പടെ കോടതിയില്‍ ഹാജരാക്കിയ ആറ് ഫോണുകളുടെ പരിശോധന ഫലമായിരുന്നു കഴിഞ്ഞ ദിവസം ലഭിച്ചത്. തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബിലായിരുന്നു പരിശോധന. സഹോദരന്‍ അനൂപ് 2017 ലും 2022 ലും ഉപയോഗിച്ച രണ്ട് ഫോണുകളും സുരാജ് ഉപയോഗിച്ച് ഹുവായ് ഫോണും പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. എന്നാല്‍ ആവശ്യപ്പെട്ട മുഴുവന്‍ ഫോണുകളും ലഭിച്ചില്ലെന്ന നിലപാടായിരുന്നു അന്വേഷണ സംഘവും പ്രോസിക്യൂഷനും അന്ന് സ്വീകരിച്ചിരുന്നത്. ദിലീപ് 2017 മുതൽ ഉപയോഗിച്ച ഐ ഫോണ്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയില്ലെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.
