Connect with us

ദിലീപിന്റെ ബുദ്ധി ചീറ്റി, അയാളെ തൂക്കിയെടുക്കും! മായ്ച്ച് കളഞ്ഞത് പൊക്കി!? ആ കൃത്രിമത്തിന്റെ പിന്നിൽ സംഭവിച്ചത് … കേസിൽ വമ്പൻ ട്വിസ്റ്റ്

News

ദിലീപിന്റെ ബുദ്ധി ചീറ്റി, അയാളെ തൂക്കിയെടുക്കും! മായ്ച്ച് കളഞ്ഞത് പൊക്കി!? ആ കൃത്രിമത്തിന്റെ പിന്നിൽ സംഭവിച്ചത് … കേസിൽ വമ്പൻ ട്വിസ്റ്റ്

ദിലീപിന്റെ ബുദ്ധി ചീറ്റി, അയാളെ തൂക്കിയെടുക്കും! മായ്ച്ച് കളഞ്ഞത് പൊക്കി!? ആ കൃത്രിമത്തിന്റെ പിന്നിൽ സംഭവിച്ചത് … കേസിൽ വമ്പൻ ട്വിസ്റ്റ്

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഫോണ്‍കോള്‍ പരിശോധനയില്‍ വട്ടംചുറ്റുകയാണ് അന്വേഷണസംഘം. അഞ്ചുപ്രതികളുടേതായി ഏഴുഫോണ്‍ ഉണ്ടെന്നാണു ക്രൈംബ്രാഞ്ച് പറയുന്നത്. അതില്‍ നാലെണ്ണം നടന്‍ ദിലീപിന്റെ പേരിലുള്ളതാണ്. എന്നാല്‍, മൂന്നെണ്ണമേ ഉള്ളൂവെന്നാണു ദിലീപ് പറയുന്നത്. ഏഴു മൊബൈല്‍ ഫോണുകളുടെ കോള്‍ റെക്കോഡുകള്‍ അന്വേഷണം സംഘം എടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ചിനു ഐ.എം.ഇ.ഐ. നമ്പര്‍ മാത്രമറിയാവുന്ന നാലാമത്തെ ഫോണ്‍ ദിലീപ് ഹാജരാക്കിയിട്ടില്ല.

ഗൂഢാലോചന കേസില്‍ ഫോണുകള്‍ ഹാജരാക്കാന്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയതിന്റെ പിറ്റേന്നു ഫോണുകള്‍ ഫോര്‍മാറ്റ് ചെയ്യപ്പെട്ടതായി പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു . ഫോണ്‍ ടാംപറിങ് സംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി അറിയിക്കുകയായിരുന്നു

ദിലീപ്‌ അടക്കമുള്ളവരുടെ ഫോണുകള്‍ കോടതിയില്‍ ഹാജരാക്കും മുൻപ് ഫോര്‍മാറ്റ്‌ ചെയ്‌തെന്ന ഫോറന്‍സിക്‌ റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ അന്വേഷണം നടത്താൻ ഒരുങ്ങുകയാണ് ഇപ്പോൾ ക്രൈം ബ്രാഞ്ച്. എവിടെ വച്ച്‌, ആരാണു ഫോര്‍മാറ്റ്‌ ചെയ്‌തതെന്നു കണ്ടെത്താന്‍ സംശയമുള്ളവരെയെല്ലാം ചോദ്യംചെയ്യാനാണ് ഇപ്പോഴത്തെ നീക്കം. ഫോര്‍മാറ്റ്‌ ചെയ്‌തയാളെ പ്രതിചേര്‍ക്കാനാണു സാധ്യത. പിന്നീടു മാപ്പുസാക്ഷിയാക്കാനും കഴിയും. നിര്‍ണായക തെളിവായ മൊബൈല്‍ ഫോണില്‍ കൃത്രിമം നടത്തിയതായി തെളിഞ്ഞാല്‍, തെളിവു നശിപ്പിച്ചതിനു പ്രതികളുടെ ജാമ്യംപോലും റദ്ദാക്കപ്പെടാം.

ഫോര്‍മാറ്റ്‌ ചെയ്‌തവര്‍, പ്രതികള്‍, പ്രേരിപ്പിച്ചവര്‍, സഹായം നല്‍കിയവര്‍ എന്നിവരെയെല്ലാം ചോദ്യംചെയ്യാന്‍ നീക്കമുണ്ട്‌. ഫോണ്‍ ഫോര്‍മാറ്റ്‌ ചെയ്‌തതു എവിടെവച്ചാണെന്നു ഫോറന്‍സിക്‌ പരിശോധനയില്‍ വ്യക്‌തമായിട്ടുണ്ടെന്നാണു വിവരം. ഡിലീറ്റ്‌ ചെയ്‌തവയില്‍ ചിലതു വീണ്ടെടുക്കാനായി. ഇസ്രയേലിന്റെ യൂഫെഡ്‌ എന്ന ഹാക്കിങ്‌ ടൂളാണു ഫോറന്‍സിക്‌ ലാബില്‍ ഉപയോഗിക്കുന്നത്‌. ഈ ഉപകരണം ലഭ്യമാകുന്നതിനു മുമ്പൊക്കെ വിദഗ്‌ധ പരിശോധനയ്‌ക്കായി ഫോണുകള്‍ വിദേശത്തേയ്‌ക്ക്‌ അയയ്‌ക്കേണ്ട സ്‌ഥിതിയായിരുന്നു. റിപ്പോര്‍ട്ട്‌ വരാന്‍ മാസങ്ങളെടുക്കുമായിരുന്നു. ദിലീപിന്റേതടക്കമുള്ള ഫോണുകളുടെ പരിശോധനാ റിപ്പോര്‍ട്ട്‌ വേഗം ലഭ്യമായതു ഇതുകാരണമാണ്‌.

ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളുടെ 6 മൊബൈല്‍ ഫോണുകള്‍ ജനുവരി 31ന് രാവിലെ 10.15ന് റജിസ്ട്രാര്‍ ജനറലിന് മുദ്രവച്ച കവറില്‍ കൈമാറാന്‍ ജനുവരി 29നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ 30ന് ഫോണുകളിലെ വിവരങ്ങള്‍ നീക്കം ചെയ്‌തെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എന്നാല്‍ ഫോണില്‍നിന്നു ചില വിശ്വസനീയമായ വിവരങ്ങള്‍ തിരിച്ചെടുക്കാനായിട്ടുണ്ടെന്നും ഇതില്‍ വളരെ നിര്‍ണായകമായ വിവരങ്ങള്‍ അടങ്ങിയിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

മാധ്യമ വിചാരണക്കെതിരെ നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജി രണ്ടാഴ്ചക്ക് ശേഷം പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ് മൂലത്തിന് മറുപടി നല്‍കാന്‍ ദിലീപ് രണ്ടാഴ്ച സമയം ആവശ്യപ്പെട്ടു.

കേസിന്റെ തുടരന്വേഷണം അന്തിമഘട്ടത്തിലാണെന്നാണ് സര്‍ക്കാര്‍ കഴിഞ്ഞദിവസം ഹൈക്കോടതിയെ അറിയിച്ചത്. 20 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അപേക്ഷകളില്‍ കോടതി തീരുമാനം വൈകിയത് അന്വേഷണത്തെ ബാധിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതിനിടെ അന്വേഷണം നീട്ടി കൊണ്ടുപോകാന്‍ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, ഇനി എത്ര സമയം കൂടി വേണമെന്ന് ചോദിച്ചു. ചില ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന കൂടി പൂര്‍ത്തിയാക്കാനുണ്ടെന്നും അന്വേഷണത്തിന് കോടതിക്ക് സമയപരിധി തീരുമാനിക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. എങ്ങനെയും വിചാരണ നീട്ടുകയാണ് പ്രോസിക്യൂഷന്റെ ശ്രമമെന്നാണ് കേസിലെ പ്രതിയായ ദിലീപ് കോടതിയില്‍ വാദിച്ചത്.

More in News

Trending

Recent

To Top